മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം കുമാർ പിന്മാറി. കാരണം പറയാതെയാണ് പിന്മാറ്റം. ഇന്ന് ഹർജി പരിഗണിച്ചപ്പോഴാണ് പിന്മാറുകയാണെന്ന് അറിയിച്ചത്. ഡിവിഷൻ ബെഞ്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ ടി വീണ അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. അതേസമയം, മാസപ്പടി കേസിൽ അന്തിമ Read More…
Month: January 2026
കേരളപ്പിറവി ദിനത്തിൽ വിദ്യാർത്ഥികളുടെ കുടുംബങ്ങളെ ലഹരിവിമുക്തമായി പ്രഖ്യാപിക്കാൻ പ്രവിത്താനം സെന്റ് മൈക്കിൾസ്
പ്രവിത്താനം: പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറിൽപരം വിദ്യാർത്ഥികളുടെ ഭവനങ്ങളെ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ലഹരി വിമുക്തമാക്കി പ്രഖ്യാപിക്കാൻ ഒരുങ്ങി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ്. അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ഭവന സന്ദർശനം, ബോധവൽക്കരണ ക്ലാസുകൾ, കോർണർ മീറ്റിങ്ങുകൾ,തെരുവു നാടകങ്ങൾ, ഫ്ലാഷ് മോബ്, കൗൺസിലിംഗ്, ലഹരിമുക്ത കുടുംബങ്ങളെ ആദരിക്കൽ മുതലായ വിവിധ പ്രവർത്തനങ്ങളാണ് ലഹരി വിരുദ്ധ പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ചത്. അഡാർട്ട് പാലാ, എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, കൊല്ലപ്പള്ളി ഫെഡറൽ ബാങ്ക്, Read More…
ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; സുപ്രധാന പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍
തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ആശാ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം പ്രതിമാസം ആയിരം രൂപ കൂട്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍. സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക പദ്ധതിയാണ് മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത്. സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളല്ലാത്ത ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട Read More…
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ Read More…
പലിശനിരക്ക് കൂട്ടുന്നതു മുതൽ ടർഫ് സംഘങ്ങൾവരെ; യുവാക്കളെ ആകർഷിക്കാൻ ആശയങ്ങളേറെ
സഹകരണമേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനായി ക്രിയാത്മക നിർദേശങ്ങളും നൂതനാശങ്ങളും പങ്കുവച്ച് വിഷൻ 2031 വികസന സെമിനാർ.യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള സംഘങ്ങൾക്കു രൂപം നൽകാൻ ഇവയിൽ യുവാക്കൾക്ക് അംഗത്വം നൽകി ജിം, ക്ലബ്, ടർഫ് എന്നിവ സംഘങ്ങളുടെ പരിധിയിൽ സ്ഥാപിക്കുക, കായികമേഖലയുടെ പ്രോത്സാഹനം കൂടി ലക്ഷ്യമിട്ട് പഞ്ചായത്തുകളിൽ ടർഫ് യൂണിറ്റുകൾ ആരംഭിച്ച്, മിതമായ നിരക്കിൽ യുവജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക തുടങ്ങി നിർദേശങ്ങൾ പ്രതിനിധികൾ മുന്നോട്ടുവച്ചു. സഹകരണ ബാങ്കിംഗ് മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കാൻ ദേശസാൽകൃത ബാങ്കുകൾ വഴിയുള്ള എല്ലാ സേവനങ്ങളും നൽകുക, മുതിർന്ന Read More…
തീക്കോയി ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി അനുവദിച്ചു
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുന്നതിന് വേണ്ടി നാഷണൽ ആയുഷ് മിഷൻ ഒരു കോടി രൂപ അനുവദിച്ചു. ആയുർവേദ ആശുപത്രിയുടെ നിലവിലുള്ള പഴക്കംചെന്ന ഡിസ്പെൻസറി കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് നാഷണൽ ആയുഷ് മിഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിട്ടുള്ളതെന്നും നാഷണൽ ആയുഷ് മിഷന്റെ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ സി ജയിംസ് അറിയിച്ചു.
സ്ട്രോക്ക് ദിനാചരണത്തോട് അനുബന്ധിച്ച് സ്ട്രോക്ക് എമർജൻസി ആംബുലൻസുമായി മാർ സ്ലീവാ മെഡിസിറ്റി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സ്ട്രോക്ക് എമർജൻസി ആംബുലൻസ് പ്രവർത്തനം തുടങ്ങി. വേൾഡ് സ്ട്രോക്ക് ദിനാചരണത്തോട് അനുബന്ധിച്ച് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കെ.എൽ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. സ്ട്രോക്ക് സംബന്ധമായ രോരഗലക്ഷണങ്ങൾ കാണുന്നവർക്ക് സമയത്ത് ചികിത്സ നൽകുക എന്നത് ഏറ്റവും അത്യാവശ്യ കാര്യമായതിനാൽ ആംബുലൻസ് സർവീസ് ഏറെ ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സ്ട്രോക്ക് ദിന സന്ദേശം നൽകി. കൃത്യസമയത്ത് Read More…
കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ തുടക്കം
കോട്ടയം: ഡിടിപിസിയും കോട്ടയത്തെ സാംസ്കാരിക സംഘടനകൾ ആയ ദർശന സാംസ്കാരിക കേന്ദ്രം, നാദോപാസന, കളിയരങ്ങ്, ആത്മ, ഫിൽക്കോസ് എന്നിവരും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ ദർശന ഓഡിറ്റോറിയത്തിൽ തിരി തെളിയും. വൈകിട്ട് 5.30ന് ആരംഭിക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോന്റെ സംഗീത കച്ചേരി അരങ്ങേറും. രണ്ടാം ദിവസം ആയ ഒക്ടോബർ 31ന് വൈകിട്ട് ആറുമണിക്ക് ചവിട്ടുനാടകം. നവംബർ Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനായി നിയമിക്കുന്നതിന് യോഗ്യരായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 10/11/2025 തീയതി രണ്ടുമണിക്ക് മുൻപായി പൂർണ്ണമായ ബയോഡേറ്റ സഹിതം mophcteekoy@gmail.com എന്ന് വിലാസത്തിലോ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടോ അപേക്ഷ നൽകാവുന്നതാണ്. Diploma from DME(DMLT) / അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് B. SC. MLT, കേരള പാരാമെഡിക്കൽ കൗൺസിൽ അംഗത്വം എന്നിവയാണ് യോഗ്യതകൾ.
വെള്ളികുളം പള്ളിയിൽ നവംബർ 1 ശനിയാഴ്ച മാതാവിൻ്റെ ജപമാല മാസാചരണം ഭക്തിപൂർവ്വം ആഘോഷിക്കും
വെള്ളികുളം:വെള്ളികുളം പള്ളിയിൽ മാതാവിന്റെ ജപമാല മാസാചരണം സമാപനം നവംബർ ഒന്നാം തീയതി ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും.ഇടവകയിലെ 17 വാർഡുകളിൽ വെഞ്ചരിച്ച മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ദേവാലയത്തിലും വീടുകളിലുമായി ഒരു മാസമായി ജപമാല ആചരണം വിപുലമായി നടന്നുവരികയാണ്. ഒന്നാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 pm ന് ഇടവകയിലെ 17 വാർഡുകളിൽ നിന്നും ആഘോഷമായ ജപമാല റാലി ദേവാലയത്തിലേക്ക് നടത്തപ്പെടും.ടാബ്ലോ , കൊടി,കുട എന്നിവ ഉപയോഗിച്ചുള്ള അലങ്കാരങ്ങൾ റാലിക്ക് മിഴിവേകും. 3.30 pm ന് ദേവാലയങ്കണത്തിൽ വെച്ച്ബലൂൺ കൊണ്ട് Read More…










