തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി പ്രകാരം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 517 കുടുംബങ്ങൾക്ക് 5 മുട്ടക്കോഴി കുഞ്ഞുങ്ങൾ വീതം 2585 മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് പഞ്ചായത്ത് തലത്തിൽ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാജി തോമസ്,ബിനോയി ജോസഫ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ,രതീഷ് പി.എസ്,അമ്മിണി തോമസ് നജീമ പരീക്കൊച്ച്,വെറ്റിനറി സർജൻ ഡോ. അക്സ റെനി തുടങ്ങിയവർ പങ്കെടുത്തു.
Month: January 2026
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പുംഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെയും ഗൈഡ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ ടൗൺ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി. കേരളത്തിലെ മികച്ച രക്തദാതാവും സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനുമായ ഷിബു തെക്കേമറ്റത്തിനെ ആദരിക്കുകയും ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ എം ഇ റ്റി ചെയർമാൻ പ്രഫ. എം കെ ഫരീദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ Read More…
ഏറ്റുമാനൂർ പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റിനെ ഡൽഹിയിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി
ഏറ്റുമാനൂർ പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് സോമശേഖരൻ നായർ കെ.യു വിനെ ( 60) കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ റോഡിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ സോമശേഖരനെ, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഡൽഹിയിലുള്ള സുഹൃത്തിനെ കാണുവാൻ വേണ്ടിയാണ് ഇദ്ദേഹം ഡൽഹിയിൽ എത്തിയത്. മരണത്തിൽ ദുരൂഹത ഉള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. പുന്നത്തറ ഈസ്റ്റ് ഇടവൂർ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ് സോമശേഖരൻ. മുമ്പ് കെ.എസ്.യു, Read More…
കായിക താരങ്ങളെ ആദരിച്ചു
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ ,200 മീറ്റർ റിലേയിലും വെള്ളിമെഡൽ നേടി കേരള ഒളിമ്പിക്സിൽ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ ജുവൽ തോമസിനെയും ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീഹരി സി ബിനുവിനെയും സ്കൂളിൽ കൂടിയ യോഗത്തിൽ ആദരിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് . ഹയർ Read More…
സുധീർ ദേവരാജൻ കേരളീയം പുരസ്കാരത്തിന് അർഹനായി
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് സുധീർ ദേവരാജൻ അർഹനായത്. കഴിഞ്ഞ 30 വർഷക്കാലമായി ഓട്ടോമൊബൈൽ രംഗത്ത് പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം കേരളത്തിലെ ഏറ്റവും വലിയ കാർ ആക്സസറീസ് സ്ഥാപനങ്ങളിൽ ഒന്നായ കാർ പാർക്കിന്റെ ഉടമ കൂടിയാണ് . ധാരാളം ചെറുപ്പക്കാർക്ക് തൊഴിൽ നൽകുവാൻ സാധിച്ചതും അതിലൂടെ അവരുടെ കുടുംബം ജീവിക്കുന്നതും എടുത്തു പറയേണ്ട കാര്യമാണ് . മർച്ചൻ നേവിയിൽ ഓഫീസർ ആയിരുന്ന ശ്രീ സുധീർ Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറനിരപ്പേൽ ഭാഗത്ത് വച്ച് നായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി അനു രാമചന്ദ്രന് ( 34) പരുക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചേർപ്പുങ്കൽ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടുക്കി സ്വദേശികളായ ജോമോൻ ( 32), ഹസീന( 34) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 8.30യോടെയാണ് അപകടം. പൂവരണി Read More…
പെൺകുട്ടികൾക്കായുള്ള ജില്ലാതല കബഡി മത്സരം: ഒക്‌ടോബർ 30ന്
കോട്ടയം: ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ജില്ലാതല കബഡി മത്സരം വ്യാഴാഴ്ച (ഒക്‌ടോബർ 30) കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ 10.30ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. നാലുമണിവരെയാണ് മത്സരങ്ങൾ. വൈകിട്ടു 4.00 മണിക്കു നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ സമ്മാനദാനം നിർവഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ് അധ്യക്ഷത Read More…
മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാൻസ്ഡ് കാൻസർ കെയറിൽ പുതിയ നാഴികക്കല്ല് സ്ഥാപിച്ചത്. വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോതെറാപ്പി, ലോകമെമ്പാടും കാൻസർ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ‘കൈമേറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പി’ (Chimeric Antigen Receptor T-Cell Therapy) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയിൽ, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടി-സെലുകൾ ശേഖരിച്ച്, Read More…
ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവത്തിൽ വെള്ളികുളം സ്കൂൾ ഉന്നത നേട്ടം കരസ്ഥമാക്കി
വെള്ളികുളം: ഈരാറ്റുപ്പേട്ടയിൽ ഒക്ടോബർ 21 മുതൽ 23 വരെ നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വെള്ളികുളം സെൻ്റ് ആ ൻ്റണീസ് ഹൈസ്കൂൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകളിലായി നൂറോളം കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ ഇനങ്ങളിലുംമികച്ച വിജയവും എ ഗ്രേഡും ലഭിച്ചു.ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഫസ്റ്റ് റണ്ണർ അപ്പും ഹൈസ്കൂൾ ശാസ്ത്ര മേളയിൽ സെക്കൻ്റ് റണ്ണർ അപ്പും നേടി. വിജയികളെ സ്കൂൾ മാനേജർ ഫാ. സ്കറിയ Read More…
ഞീഴൂർ പഞ്ചായത്ത് ഭരണ സമതിയുടെ അഴിമതിക്കെതിരെ ബി.ജെ.പി ഞീഴൂരിൽ പ്രതിഷേധ പദയാത്രയും പൊതു സമ്മേളനവും നടത്തി
ഞീഴൂർ: ഞീഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെയും , അറുന്നൂറ്റിമംഗലം -ഞീഴൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും,ശബരി മല സ്വർണ്ണ കൊള്ളയിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജി വക്കണമെന്നും, ക്ഷേത്ര ഭരണം ഭക്ത ജനങ്ങൾക്ക് നൽകണമെന്നും, കാഞ്ഞിരം പാറയിലെ പന്നി ഫാം പൂർണ്ണമായി അടച്ചു പൂട്ടാൻ നടപടി സ്വീകരിക്കുക, പഞ്ചായത്തിന്റെ ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി ഞീഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശേരിയിൽ നിന്നും ഞീഴൂർ ടൗൺ വരെ ബി.ജെ.പി ഞീഴൂർ Read More…











