aruvithura

ഔഷധസസ്യ ഗവേഷണ സ്റ്റാർട്ടപ്പുകൾ; അരുവിത്തുറ കോളേജിൽ സെമിനാറും ബോട്ടണി അസോസിയേഷൻ ഉദ്ഘാടനവും

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ബോട്ടണി അസോസിയേഷൻ ഉൽഘാടനവും, “ഔഷധ സസ്യ ഗവേഷണത്തെ ആധുനിക സ്റ്റാർട്ടപ്പ് മോഡലുകളുമായി ബന്ധിപ്പിച്ചുള്ള സ്വയം സംരംഭങ്ങൾ” എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. നമ്മുടെ ജീവിത രീതികളിലുണ്ടായ മാറ്റങ്ങളാണ് ഇന്നത്തെ വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളുടെ കാരണം. പ്രകൃതിദത്ത ഉൽപന്നങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലി സ്വായത്തമാകുന്നത് മാത്രമാണ് ഇതിനു പരിഹാരമെന്ന് പൈക ദയ ഹെർബൽ ഹെൽത്ത് പാർമസ്യൂട്ടിക്കൽസ് ഡയറക്ടർ ഡോ സ്വീറ്റി ജോസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന്റെ Read More…

teekoy

തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂളിൽ മാനസികാരോഗ്യ പരിശീലന പരിപാടിയും സ്നേഹവിരുന്നും

തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂളിൽ അരുവിത്തുറ ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ മാനസികാരോഗ്യ പരിശീലന പരിപാടിയും സ്നേഹവിരുന്നും നടത്തി.ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം നിർവഹിച്ചു. ഷാജിമോൻ മാത്യുവിൻ്റെ നേതൃത്വത്തിൽ പരിശീലന കളരി നടത്തി.ക്ലബ് പ്രസിഡൻ്റ് മനേഷ് കല്ലറക്കൽ മുഖ്യ പ്രഭാഷണം നടത്തി. തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂൾ മാനേജർ സിസ്റ്റർ.റോസ് മാത്യു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ജെസി വരകിൽ, Read More…

pala

പള്ളുരുത്തി സെൻ്റ്. റീത്താസ് സ്കൂളിൽ നടന്ന അതിക്രമം അപലപനീയം

പാലാ : കൊച്ചി പള്ളുരുത്തി സെൻ്റ്. റീത്താസ് പബ്ലിക് സ്കൂളിൽ നടന്ന അതിക്രമം അപലപനീയമെന്ന് പാലാ രൂപത എസ്എംവൈഎം. മതപരമായ ചിഹ്നം യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട്, സ്‌കൂളിൻ്റെ നിയമങ്ങൾ ലംഘിച്ച് ഒരുകൂട്ടം വർഗീയവാദികൾ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചത് തികച്ചും പ്രതിഷേധാർഹമാണ്. വിദ്യാഭ്യാസം, അച്ചടക്കം, മതേതരമായ അന്തരീക്ഷം എന്നിവയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാതൊരു കാരണവശാലും അനുവദിക്കാനാവില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും അധികാരികൾ ശ്രദ്ധിക്കണമെന്നും എസ്എംവൈഎം പാലാ Read More…

ramapuram

കൃഷിയുടെ കിരീടം ചൂടി പൊന്നു വിളയിച്ച് എസ് എച്ച് എൽ പി സ്കൂൾ

രാമപുരം: കൃഷിയുടെ കിരീടം ചൂടി പൊന്നു വിളയിച്ച് എസ് എച്ച് എൽ പി സ്കൂൾ രാമപുരം. ഒന്നും രണ്ടുമല്ല 58 ഇനം കൃഷികളാണ് രാമപുരത്തെ എൽ പി സ്കൂളിൻ്റെ അങ്കണത്തിൽ കൃഷി ചെയ്യുന്നത്. വിളവെടുപ്പിന് പാഗമായ പയറും പാവലും തക്കാളിയും വെണ്ടക്കായും കോവയ്ക്കയും എന്തിന് നെല്ല് കപ്പ ചോളം ഇഞ്ചി മഞ്ഞള് തുടങ്ങി അറുപതിനോടടുത്ത് കൃഷികളാണ് എസ് എച്ച് എൽ പി സ്കൂൾ കൃഷി ചെയ്യുന്നത്. കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറി നൽകുക എന്ന ഉദ്ദേശത്തിൽ ആരംഭിച്ച കൃഷി Read More…

erattupetta

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

പൂഞ്ഞാർ : പൂഞ്ഞാർ സെന്റ്. ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഈ വർഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി അദ്ധ്യക്ഷത വഹിച്ച സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്ത്യാലിൽ ഉദ്ഘാടനം ചെയ്തു. കലോത്സവം ജനറൽ കൺവീനർ വിൽസൺ ജോസഫ്, ജോയിന്റ് കൺവീനർ സി. സൂസി മൈക്കിൾ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ പി.യു വർക്കി,എച്ച്.എം. ഫോറം സെക്രട്ടറി മാത്യു ജോസഫ്, Read More…

kottayam

വിമലഗിരി തിരുനാൾ ആലോചനായോഗം ചേർന്നു

കോട്ടയം : കോട്ടയം വിമലഗിരി കത്തീഡ്രലിൽ വിമലഗിരി മാതാവിന്റ തിരുനാൾ ആലോചനാ യോഗം സഹായ മെത്രാൻ ഡോ:ജസ്റ്റിൻ മടത്തി പറമ്പിലിന്റ നേതൃത്വത്തിൽ നടന്നു. മോൺസിഞ്ഞോർ സെബാസ്റ്റ്യൻ പൂവത്തുങ്കൽ, ഫാദർ അജി ജോസഫ്, രൂപത അല്മായ ഭാരവാഹികൾ, ബഹു: സിസ്റ്റഴ്സ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു, കൺവീനറായി ജെറീഷ് ജോൺ, സെക്രട്ടറിയായി കിരൺ എന്നിവരെ തിരഞ്ഞെടുത്തു.

thidanad

തിടനാട് ഗ്രാമപഞ്ചായത്തില്‍ വികസനസദസ് നടത്തി

തിടനാട് ഗ്രാമപഞ്ചായത്തിലെ വികസനസദസ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്‌കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ ജയകുമാറും ഗ്രാമപഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.പി. മണിയപ്പനും അവതരിപ്പിച്ചു. സമഗ്ര കുടിവെളള പദ്ധതി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കണെമെന്നും ജലസംഭരണി നിര്‍മിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീന ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി മാത്യു, ജോസഫ് Read More…

poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വികസന സദസ് നാളെ നടക്കും

പൂഞ്ഞാർ : സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിനുമാണ് സദസ് നടത്തുന്നത്. നാളെ രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന വികസന സദസ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷതയിൽ നടക്കുന്ന സദസിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വികസന സദസ് ആർ.പി സുരേഷ് കെ.ആർ Read More…

pravithanam

പ്രതിഭകൾക്ക് ആദരം

പ്രവിത്താനം: പാലാ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിലും, പാലാ ഉപജില്ല സ്പോർട്സ് മീറ്റിലും മികച്ച വിജയം നേടിയ സെൻറ് അഗസ്റ്റിൻസ് എൽ.പി.എസ്.,സെൻറ് മൈക്കിൾസ് എച്ച്.എസ്.എസ്. സ്കൂളുകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഒക്ടോബർ 15 ബുധനാഴ്ച 2.15 പി. എം. ന് സെൻറ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്നു. സ്കൂൾ മാനേജർ വെരി. റവ.ഫാ.ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാലാ ബ്രില്യൻന്റ് സ്റ്റഡി സെൻറർ ഡയറക്ടർ ജോർജ് തോമസ് പി. മുഖ്യാതിഥിയായി Read More…

pravithanam

ലഹരിവിരുദ്ധ കോർണർ മീറ്റിംഗ്

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കോർണർ മീറ്റിംഗ് ഒക്ടോബർ 14 ചൊവ്വാഴ്ച വൈകുന്നേരം 5.00 മണിയ്ക്ക് വലിയകാവുംപുറം അരങ്ങാപ്പാറയിൽ നടക്കും. അഡാർട്ട് പാലാ, എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫ്ലാഷ് മോബ്, സ്കിറ്റ്, മറ്റു കലാപരിപാടികൾ തുടങ്ങിയവ പ്രോഗ്രാമിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർ സുധാ ഷാജിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന Read More…