പാലാ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് രക്തദാന ദിനാചരണ പരിപാടികളെന്ന് മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്, റേഞ്ചർ & റോവർ യൂണിറ്റുകളുടെയും നേതൃത്വത്തിൽ ഫെഡറൽ ബാങ്കിൻ്റെയും ലയൺസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെ പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന ദേശീയ രക്തദാന ദിനാചരണവും മെഗാ രക്തദാന ക്യാമ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ കേന്ദ്രീകരിച്ച് Read More…
Month: October 2025
ഗാന്ധിജിയെ മറക്കുന്നതാണ് തലമുറ നേരിടുന്ന വെല്ലുവിളി
രാഷ്ട്ര പിതാവി നെ വിസ്മരിച്ചു പോകുന്നതാണ് തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സാമൂഹ്യ പൊതുപ്രെവർത്തകനും റെസിഡൻസ് കൌൺസിൽ പ്രസിഡന്റ്മായ പ്രസാദ് കുരുവിള. ഗാന്ധി ജയന്തി ദിനചാരണത്തിന്റെ ഭാഗമായി പ്രതിചായ കർഷക സംഘത്തിന്റെയും, പ്രതിച്ഛായ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ന്റെയും നേതൃത്വത്തിൽ കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂൾ പരിസര ശുചീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ഗാന്ധി അനുസ്മരണം ഗാന്ധി ജയന്തിയിൽ മാത്രം ഒതുങ്ങിയിരിക്കുകയാണിന്ന്. ഗാന്ധിജിയെ മാതൃകയാക്കേണ്ട തലമുറ നെഗറ്റീവ് ക്യാരക്ടറുകളുടെ Read More…
തീക്കോയി ഫൊറോന സൺഡേ സ്കൂൾ കലോത്സവം -എ വിഭാഗത്തിൽ വെള്ളികുളം സൺഡേ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
വെള്ളികുളം:തീക്കോയി സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഫൊറോന സൺഡേ സ്കൂൾ കലോത്സവത്തിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂൾ എ വിഭാഗത്തിൽ 512പോയിന്റുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളായ ലളിതഗാനം പ്രസംഗം, ബൈബിൾ കഥപറച്ചിൽ, ബൈബിൾ വായന,മിഷൻ കിസ് എന്നിവയിൽ ഉയർന്ന നേട്ടം കരസ്ഥമാക്കി. രക്ഷാകര വേദകീർത്തനം, സുറിയാനി പാട്ട് എന്നിവയ്ക്ക് രണ്ടാം സ്ഥാനവും റമ്പാൻ പാട്ട്,മിഷൻ ആന്തം എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മത്സരത്തിൽ ഉന്നത വിജയം നേടിയവരെ വികാരി ഫാ.സ്കറിയ Read More…
സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് ; ഒക്ടോബർ 4 ന് അരുവിത്തുറയിൽ
അരുവിത്തുറ. മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് ഒക്ടോബർ 4 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ കരൾ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ ഫൈബ്രോ സ്കാൻ പരിശോധന ക്യാമ്പ് നടത്തും. ഫാറ്റി ലിവർ, മറ്റ് കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് പരിശോധന ഉപകരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടർ പരിശോധനയ്ക്കു നേതൃത്വം നല്കും. രജിസ്ടേഷന് ബന്ധപ്പെടുക Read More…
എം.എൽ.എയും ജില്ലാ പഞ്ചായത്ത് മെമ്പറും വിവാദങ്ങൾ അവസാനിപ്പിച്ച് വികസനം നടത്തണം: സജി മഞ്ഞക്കടമ്പിൽ
ഈരാറ്റുപേട്ട: എം.എൽ.എയും ജില്ലാ പഞ്ചായത്ത് മെമ്പറും തമ്മിൽ പരസ്പരം സ്ത്രീ വിഷയങ്ങൾ ആരോപിച്ചുകൊണ്ട് വാഗ്വാദങ്ങൾ നടത്താതെ അവ അവസാനിപ്പിച്ചുകൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വന്യജീവി ആക്രമണം, റോഡ് നിർമ്മാണം, കുടിവെള്ള പദ്ധതികൾ എന്നിവ പൂർത്തീകരിക്കുന്നതിന് ക്രിയാത്മകമായ ഇടപെടലിന് എം.എൽ.എ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾക്ക് തൃണമൂൽ കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം ;ഷട്ടിൽ ടൂർണമെന്റ് ഡബിൾസ് മത്സരത്തിൽ ജിതിൻ ബാബു, രഞ്ജിത് സഖ്യം വിജയിച്ചു
വെള്ളികുളം: തീക്കോയി ഗ്രാമപഞ്ചായത്ത് കേരള ഉത്സവത്തോടനുബന്ധിച്ച് വെള്ളികുളം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെൻറ് ഡബിൾസ് മത്സരത്തിൽ ജിതിൻ ബാബു പുതുവീട്ടിൽ, രഞ്ജിത്ത് ജെയിംസ് കൊച്ചു കരോട്ട് തീക്കോയി സഖ്യം ജേതാക്കളായി. സഞ്ജു തോമസ് ആറ്റുചാലിൽ, അലൻ ആനന്ദ് ഞള്ളംപുഴ സഖ്യത്തെ നേരിട്ടു മൂന്നു സെറ്റുകൾക്ക് തോൽപ്പിച്ചാണ് വിജയിച്ചത്. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ഷട്ടിൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജയിംസ് കവളംമാക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിനോയി ജോസഫ് Read More…
കോട്ടയത്ത് അഞ്ചുവയസുകാരന്‍ കുളത്തിൽ മുങ്ങി മരിച്ചു
കോട്ടയം വൈക്കം ഉദയനാപുരത്ത് അഞ്ചുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ബീഹാർ സ്വദേശി അബ്ദുൽ ഗഫാറിന്റെ മകൻ ഹർസാൻ ആണ് മരിച്ചത്. ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയിൽ കളിക്കുകയായിരുന്നു. ഇതിനിടയിൽ വെള്ളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇരുമ്പുഴിക്കര എൽപി സ്കൂളിലെ വിദ്യാർഥിയാണ് ഫർസാൻ. ബീഹാര്‍ സ്വദേശികളായ കുടുംബം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുമ്പുഴിക്കരയിലാണ് താമസം. കൂടെയുണ്ടായിരുന്ന കുട്ടികളുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഹര്‍സാന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് Read More…
തീക്കോയി ഗ്രാമ പഞ്ചായത്ത് ശുചിത്വോത്സവം ക്യാമ്പയിൻ ആരംഭിച്ചു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ ആരംഭിച്ചു. ഒക്ടോബർ ഒന്നു മുതൽ ഒരാഴ്ചക്കാലമാണ് ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്. ഒക്ടോബർ 1 ന് പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാരിക്കാട് ടോപ്പ് മുതലുള്ള പ്രദേശങ്ങളിലെ വഴിയോരങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് തുടക്കം കുറിച്ചു. വാഗമൺ ഹൈവേയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ധാരാളം മാലിന്യങ്ങളാണ് വലിച്ചെറിയപ്പെടുന്നത്. സമീപപ്രദേശങ്ങളിലെ റിസോർട്ടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന മാലിന്യങ്ങളുമാണ് ഇവിടെ ഏറെയും വലിച്ചെറിയ Read More…
എൽ.ഡി.എഫ് കുടുംബ സംഗമങ്ങൾക്ക് ഇന്ന് തുടക്കം
പാലാ: എൽ.ഡി.എഫ് സർക്കാരിൻ്റെ ജനപക്ഷ ഇടപെടലുകൾ വിശദീകരിക്കുന്നതിനായുള്ള വാർഡു തല കുടുoബ സംഗമങ്ങൾക്ക് പാലായിൽ ഇന്നു തുടക്കമാകും. നിയോജക മണ്ഡലം തല ആദ്യ കുടുംബ സംഗമം മുത്തോലി പഞ്ചായത്തിലെ കാണിയക്കാട് വാർഡിൽ ഇന്ന് വൈകുന്നേരം 4.30 ന് ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും.എൽ.ഡി.എഫ് ജില്ലാ, നിയോജക മണ്ഡലം നേതാക്കൾ യോഗത്തിൽ പ്രസംഗിക്കും.
രാഹുലിനെതിരെ വധഭീഷണി- ബിജെപി നേതാവിനെ സർക്കാർ സംരക്ഷിക്കുന്നു: അഡ്വ.ടോമി കല്ലാനി
പാലാ: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും നിയമ നടപടി സ്വീകരിച്ച് അറസ്റ്റ് ചെയ്യാതെ ബി ജെ പി യുടെ വിദ്വേഷ പ്രചാരകർക്ക് പിണറായി സർക്കാർ പ്രോത്സഹനവും സംരക്ഷണവും നൽകുകയാണെന്ന് കെ പി സി സി എക്സിക്യുട്ടീവ് അംഗം അഡ്വ.ടോമി കല്ലാനി. രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും ബി ജെ പി നേതാവിനെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കല്ലാനി. ജനകീയ Read More…