general

തങ്കമണിയിൽ ഓർമ്മച്ചെപ്പ്-2025 വയോജന സംഗമം സംഘടിപ്പിച്ചു

കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും ഐസിഡിഎസ് ഇടുക്കിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തങ്കമണി പാരീഷ് ഹാളിൽ വച്ച് പഞ്ചായത്ത് തല വയോജന സംഗമം സംഘടിപ്പിച്ചു. ഓർമ്മച്ചെപ്പ് 2025 എന്ന പേരിലാണ് വയോജന സംഗമം സംഘടിപ്പിച്ചത്. 500 ലേറെ വയോജനങ്ങൾ പരിപാടികളിൽ പങ്കെടുത്തു. പഞ്ചായത്തിലെ 30 അംഗൻവാടികളിൽ രൂപംകൊടുത്ത സൗഹൃദ സായന്തന വയോജന ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് വയോജനസംഗമം സംഘടിപ്പിച്ചത്. സംഗമത്തോടെ അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിരയും മെഗാ ഡാൻസും ഫാൻസി ഡ്രസ്സും സംഗമത്തിന്റെ സവിശേഷതയായി മാറി. ഓർമ്മചെപ്പിന്റെ ‘ഭാഗമായി വിവിധ കലാപരിപാടികളും മത്സരങ്ങളും Read More…

pravithanam

കമ്പ്യൂട്ടർ പരിശീലനം നൽകി

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അന്തിനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മനസ്സിലാക്കിയ റോബോട്ടിക്സ്, ഗെയിമിംഗ് മേഖലകളിലെ അറിവുകളാണ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പകർന്നു നൽകിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ ‘കുട്ടി ടീച്ചേഴ്സ്. കോം ‘ എന്ന പ്രത്യേക പദ്ധതിയിലൂടെ പരിശീലനം നേടിയ വിദ്യാർത്ഥികളാണ് ക്ലാസുകൾ നയിച്ചത്. ക്ലബ് അംഗങ്ങളായ കൃഷ്ണാനന്ദ് എസ്., മാത്തുക്കുട്ടി ജോബി, Read More…

erattupetta

ലോക ഭക്ഷ്യദിനം; വിദ്യാർഥിനികളുടെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. എസ് പി സി, സാഫ്, ഗൈഡിങ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാരമ്പര്യ വിഭവങ്ങൾ, നാടൻ പലഹാരങ്ങൾ, ജ്യൂസുകളും സാലഡുകളും തുടങ്ങിയ വിഭാഗങ്ങളിൽ വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. വിദ്യാർഥിനികളെ ബോധവൽക്കരിക്കുന്നതിന് പോഷക സമ്പുഷ്ടമായ സമീകൃതാഹാരത്തിൻ്റെ പ്രതീകമായ ഫുഡ് പ്ലേറ്റ് സ്റ്റാളിൽ സജ്ജമാക്കി. കൂടാതെ ചീരപരിചയം എന്ന Read More…

kottayam

കോട്ടയം മൗണ്ട് കാർമ്മൽ കാമ്പസിലെ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

കോട്ടയം: കോട്ടയം മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, ഗൈഡ്സ് യൂണിറ്റുകൾ മൗണ്ട് കാർമ്മൽ കോളേജ് ഓഫ് എജ്യൂക്കേഷൻ എൻ എസ് എസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറം, ഫെഡറൽ ബാങ്ക് , കൊഴുവനാൽ ലയൺസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. മൗണ്ട് കാർമ്മൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ മേരി ടി പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി Read More…

general

തൊടുപുഴ പ്രവിശ്യാ ബാഡ്മിന്റൺ മത്സരം 18 ന്

തൊടുപുഴ : ഡി.സി.എൽ സംഘടിപ്പിക്കുന്ന സംസ്ഥാന ബാഡ്മിന്റൺ ടൂർണമെന്റിന്റെ (ഡബിൾസ്) തൊടുപുഴ പ്രവിശ്യാതല മത്സരം ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ ബാഡ്മിൻറൺ ഫോർ കോർട്ടിൽ നടക്കും. പ്രവിശ്യയിലെ സ്കൂളുകളിൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം. ഒരു സ്കൂളിൽനിന്ന് ഓരോ വിഭാഗത്തിലും ഓരോ ടീമിനു വീതം പങ്കെടുക്കാം . ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന മറ്റുള്ളവർക്ക് മെമൻ റ്റോകളും സമ്മാനിക്കും . ഒന്നാം Read More…

teekoy

മുൻ ഗ്രാമപഞ്ചായത്തഗം ഷൈനി ബേബി കോൺഗ്രസിൽ ചേർന്നു

തീക്കോയി : തക്കോയി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡ് മുൻഗ്രാമപഞ്ചായത്ത് അംഗം (വെള്ളികുളം) ഷൈനി ബേബി നടുവത്തേട്ട് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 2015-20 കാലയളവിലെ ഗ്രാമ പഞ്ചായത്ത് അംഗ മായിരുന്നു ഇവർ. കോൺഗ്രസ്മണ്ഡലം പ്രസിഡൻ്റ് ഹരിമണ്ണു മഠംത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ് ഷൈനി ബേബിക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. UDF ചെയർമാൻ ജോയി പൊട്ടനാനി, M1 ബേബി മുത്തനാട്ട്, സഹകരണ ബാങ്ക് പ്രസിഡൻ്റ് പ്രസിഡൻ്റ് TDജോർജ് തയ്യിൽ, ജെബിൻ Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം; പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 ന്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിനോട് ചേർന്ന് പുതിയതായി പണിപൂർത്തിയാക്കിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 വ്യാഴാഴ്ച ഉച്ചക്ക് 12:30ന് നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ വെച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി (FHC) പ്രഖ്യാപിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടാണ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി (FHC) മാറുന്നതോടുകൂടി പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ചികിൽസാ സൗകര്യങ്ങളും ലഭ്യമാകും. ഗ്രാമപഞ്ചായത്ത് 42 Read More…

job

ഗസ്റ്റ് അധ്യാപക ഒഴിവ്

അരുവിത്തുറ: സെന്റ് ജോര്‍ജസ് കോളേജിൽ എയ്ഡഡ് വിഭാഗത്തില്‍ കെമിസ്ട്രി, മലയാളം വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോട്ടയം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 25 ന് മുന്‍പായി കോളേജ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.

uzhavoor

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ -6-ാം മത് സെനറ്റ് സമ്മേളനം

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ -6-ാം മത് സെനറ്റ് സമ്മേളനം ഉഴവൂർ സെന്റ്. സ്റ്റീഫൻസ് കോളേജിലെ ബിഷപ്പ് തറയിൽ മെമ്മോറിയൽ എജുക്കേഷൻ തിയേറ്ററിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ. ജോണീസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം KCWA അതിരൂപത പ്രസിഡന്റ് ശ്രീമതി ഷൈനി സിറിയക് ചൊള്ളമ്പേൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. KCYL മുൻ അതിരൂപത ചാപ്ലയിനും MSP സെമിനാരി റെക്ടറുമായ റവ.ഫാ.ചാക്കോ വണ്ടൻകുഴിയിൽ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. കെ.സി.വൈ.എൽ അതിരൂപത Read More…

pala

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള സര്‍ക്കാര്‍ ഒത്താശയോടെ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ

പാലാ: ഈശ്വര വിശ്വാസികള്‍ അയ്യപ്പന് സമര്‍പ്പിച്ച സ്വര്‍ണവും പണവും സംരക്ഷിക്കേണ്ടവര്‍ തന്നെ കൊള്ളയടിച്ചു എന്നത് ഏറെ അപമാനകരമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈശ്വരവിശ്വാസം ഇല്ലായെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അയ്യപ്പ സംഗമം നടത്തുന്നത് ക്ഷേത്രങ്ങളിലെ പൊന്നും പണവും കണ്ടു കൊണ്ടാണെന്നും തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍ ആരോപിച്ചു. ബെന്നി ബഹനാന്‍ എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രക്ക് പാലായില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി. വിശ്വാസം ഇല്ലാത്തവര്‍ ദേവസ്വം വകുപ്പും ക്ഷേത്ര ഭരണവും കയ്യിലെടുത്ത് ക്ഷേത്രങ്ങളിലെ സമ്പത്ത് Read More…