തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതി പ്രകാരം സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 80 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പദ്ധതിക്കായി രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ (2,40,000/-) ഗ്രാമപഞ്ചായത്ത് ചെലവഴിക്കും. നീന്തൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജെയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിതോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, ഹെഡ്മാസ്റ്റർ ജോ Read More…
Month: December 2025
കൂട്ടായ്മകൾ സംശുദ്ധ മാധ്യമപ്രവർത്തനത്തിന് ശക്തിപകരും: മോൻസ് ജോസഫ് എം.എൽ.എ.
കോട്ടയം: മാധ്യമപ്രവർത്തന മേഖലയിലെ കൂട്ടായ്മകൾ സംശുദ്ധ മാധ്യമപ്രവർത്തനത്തിന് ശക്തി പകരുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ (JMA) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയ കടന്നുകയറ്റം അതിശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മാധ്യമപ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ. ചൂണ്ടിക്കാട്ടി. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പോലുള്ള അംഗീകൃത സംഘടനകൾ ഈ വിഷയത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Read More…
പോലീസ് സ്റ്റേഷൻ സന്ദർശനം നടത്തി
മുരിക്കുവയൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി എൻഎസ്എസ് വോളണ്ടിയേഴ്സ് മുണ്ടക്കയം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ രാഗേഷ് കുമാർ സബ് ഇൻസ്പെക്ടർ വിപിൻ മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം വിവരിക്കുകയും നിയമപാലനം നിയമങ്ങൾ ഉൾപ്പെടെ ഉള്ള പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു.
ലാപ്ടോപ്പ് വിതരണോദ്ഘാടനം
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എം.പി. ഫണ്ടിൽ നിന്നും ജോസ് കെ മാണി എം.പി. അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം നവംബർ 1 ന് രാവിലെ 11 മണിക്ക് നടക്കും.2023-24 സാമ്പത്തിക വർഷത്തിലെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകൾ ആണ് വിതരണം ചെയ്യുന്നത്. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, പൂർവ വിദ്യാർത്ഥികളായ റോയ് കെ. മുളകുന്നം, സിബിച്ചൻ ജോസഫ് Read More…
രാമപുരം കോളേജിൽ കർഷകരെ ആദരിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ കേരളപ്പിറവി ദിനാചാരണത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിച്ചു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച ജോസ് ജോർജ് കരിപ്പാക്കുടി, ജോബിൻ ജോസ് മാടവന, ടോം തോമസ് പുളിക്കീൽചാലിൽ എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം മനോജ് സി ജോർജ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, Read More…
വനിതകൾക്ക് താമസ സൗകര്യമായി- “വനിതാ മിത്ര ” ഹോസ്റ്റൽ തുറന്നു.80 പേർക്ക് താമസ സൗകര്യം ലഭ്യമാകും
പാലാ: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പാലാ കിഴതടിയൂരിൽ ആരംഭിച്ച വനിതാ മിത്ര ഹോസ്റ്റൽ തുറന്നു. മീനച്ചി ൽ താലൂക്ക് മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്കും വിദ്യാർത്ഥിനികൾക്കും, സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മികച്ച താമസസൗകര്യമാണ് ലഭ്യമാവുക. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് വനിതാ മിത്ര കേന്ദ്രം 40 ലക്ഷം രൂപയോളം ചെലവിട്ട് ആദ്യഘട്ട പ്രവർത്തനം പൂർത്തീകരിച്ചിട്ടുള്ളത്. ജോസ് കെ മാണി എം.പി വനിതാ മിത്രാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ മുൻ Read More…
റവന്യൂ ജില്ലാ ഗണിത ശാസ്ത്രമേള: ടീച്ചിങ് എയ്ഡിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ
പാലാ: കുറവിലങ്ങാട് സെൻ്റ് മേരിസ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന കോട്ടയം റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡോടെ സംസ്ഥാനതലത്തിലേക്ക് അർഹത നേടി വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകർ. യുപി വിഭാഗം ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ജോസഫ് കെ വി കുളത്തിനാൽ, ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ മനു കെ ജോസ് കൂനാനിക്കൽ Read More…
ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ഉദ്ഘാടനം
കൊഴുവനാൽ : കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ ശ്രീമതി ജെസ്സി ജോർജ്ജ് പഴയംപ്ലാത്തും സഹമെമ്പറായ ശ്രീ ജോസി ജോസഫ് പൊയ്കയിലും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 330000 രൂപ ഉപയോഗിച്ച് വാങ്ങിയ 6 ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജോസി ജോസഫിന്‍റെ അദ്ധ്യക്ഷതയിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജെസ്സി ജോർജ് നിർവ്വഹിച്ചു.
എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന്
വർഷങ്ങളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ ഒറ്റ മുറിയിൽ പ്രവർത്തിച്ചിരുന്ന എരുമേലി തെക്ക് വില്ലേജ് ഓഫീസിന് സംസ്ഥാന റവന്യൂ വകുപ്പ് മുഖേന 50 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 31-)o തിയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈൻ Read More…
കണിയാംകുന്നേൽ സോയി എബ്രഹാം നിര്യാതനായി
അരുവിത്തുറ :കണിയാംകുന്നേൽ സോയി എബ്രഹാം (52 ) നിര്യാതനായി.ഭൗതികശരീരം ഇന്ന് (31-10-2025 ) രാവിലെ 9 മണിക്ക് പിതൃസഹോദരൻ ബേബിയുടെ (സെബാസ്റ്റ്യൻ) വസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.











