obituary

ചാലവീട്ടിൽ അച്ചാമ്മ തോമസ് നിര്യാതയായി

അരുവിത്തുറ : അൽഫോൻസാ നഗർ ചാലവീട്ടിൽ അച്ചാമ്മ തോമസ് (68 ) നിര്യാതയായി.  മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (23-09-2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

pala

പ്രീമിയർ സ്കൂൾ ട്രെയിനിങ് പ്രോഗ്രാം 21-ാം വർഷത്തിലേക്ക്

പാലാ: കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി 6, 7 ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 21 -ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. എൻട്രൻസ് പരീക്ഷയിലൂടെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് ഗണിതം, ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, യോഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നൽകുന്നു. പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 27-ാം തീയതി നടക്കും. പാലാ സെൻ്റ് കോളേജ് ഓഡിറ്റോറിയത്തിൽ കോർപറേറ്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശ്രീ. Read More…

obituary

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയില്‍ ഇ.ജെ. ജെയിംസ്‌കുട്ടി അന്തരിച്ചു

കാഞ്ഞിരപ്പള്ളി :കൂവപ്പള്ളി ഇലവുങ്കലായ തൊണ്ടിപ്പുരയില്‍ ഇ.ജെ. ജെയിംസ്‌കുട്ടി (72) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിക്കുട്ടി വെച്ചൂച്ചിറ ചെല്ലന്തറ കുടുംബാംഗം. മക്കള്‍: ജെയ്സ് ടി. ജെയിംസ്, അജോ ജെയിംസ്. മരുമകള്‍: സബീന തോമസ്, കുരീക്കാട്ട് ,പാലാ (കാനറ ബാങ്ക്). ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് ഭവനത്തില്‍ എത്തിക്കും.

pala

വയലിൽ വോളി: ആതിഥേയർക്ക് ജയം

പാലാ: നാല്പത്തിനാലാമത് ബിഷപ്പ് വയലിൽ വോളീബോൾ ടൂർണമെന്റിന് പാലാ സെന്റ് തോമസ് കോളേജിൽ തുടക്കമായി. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പാലാ എം.എൽ.എ മാണി സി കാപ്പൻ ഉദ്‌ഘാടനം നിർവഹിച്ചു. ഉദ്‌ഘാടന ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ സാൽവിൻ കാപ്പിലിപ്പറമ്പിൽ, പാലാ മുൻസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ടൂർണമെന്റിന്റെ ഭാഗ്യചിഹ്നമായ ‘സ്‌മാഷോ’ ബോൾ മാണി സി കാപ്പൻ എം.എൽ.എയ്ക് കൈമാറി. ഉദ്‌ഘാടന മത്സരത്തിൽ Read More…

pala

എസ്എംവൈഎം പാലാ രൂപതയുടെ ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ ഫൊറോന ഘടകങ്ങളെ ശക്തിപ്പെടുത്തുക എന്ന ആശയത്തെ ലക്ഷ്യമാക്കി പാലാ രൂപത യുവജനപ്രസ്ഥാനം മുന്നോട്ടുവെച്ച ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു. രൂപതാ സമിതിയും ഫൊറോനകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, യൂണിറ്റ് തലത്തിൽ സംഘടനയുടെ അടിത്തറ ബലപ്പെടുത്തുക തുടങ്ങി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളെ പൂർത്തീകരിക്കുവാൻ ഫൊറോന സന്ദർശന പ്രോജക്ടിലൂടെ സാധിച്ചു. അരുവിത്തുറ, ഭരണങ്ങാനം, ചേർപ്പുങ്കൽ, ഇലഞ്ഞി, കടനാട്, കടപ്ലാമറ്റം, കടുത്തുരുത്തി, കൂത്താട്ടുകുളം, കോതനല്ലൂർ, കൂട്ടിക്കൽ, കൊഴുവനാൽ, കുറവിലങ്ങാട്, മൂലമറ്റം, മുട്ടുച്ചിറ, പാലാ, പൂഞ്ഞാർ, പ്രവിത്താനം, രാമപുരം, Read More…

bharananganam

സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണ ഉദ്ഘാടനം നാളെ

ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മിക്കുന്നു. പതിനഞ്ച് ലക്ഷം രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. നാളെ ( ചൊവ്വാഴ്ച) രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ സിസ്റ്റർ ജെസ്സി മരിയ ഓലിക്കൽ അധ്യക്ഷതവഹിക്കും.

pravithanam

അംഗൻവാടി നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

പ്രവിത്താനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പ്രവിത്താനം പതിനൊന്നാം നമ്പർ അങ്കണവാടിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മുകൾനിലയിൽ ഓഡിറ്റോറിയവും, താഴെ സംരക്ഷണഭിത്തി നിർമ്മിച്ച്ടൈലുകൾ പാകി ഷീറ്റിട്ട് മനോഹരമാക്കുന്നതാണ് നിർമ്മാണം. 10 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനന്ദ് ചെറുവള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ Read More…

general

കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ ഫാ.ജേക്കബ് കുറുപ്പിനകത്ത് അതിരൂപതാതല പ്രസംഗമത്സരം സംഘടിപ്പിച്ചു

കെ.സി.വൈ.എൽ സംഘടനയുടെ നേതൃത്വത്തിൽ, പിറവം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ, പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ വെച്ച് സെപ്റ്റംബർ മാസം 21ആം തീയതി 8-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. രാവിലെ 09 മണിക്ക് രെജിസ്ട്രേഷനോട് കൂടി ആരംഭിച്ച മത്സരത്തിൽ 24 പേരാണ് പങ്കെടുത്തത്. അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. പ്രസംഗ മത്സരം വി കുർബാനക്ക് ശേഷം രാഷ്ട്രദീപിക എം ഡി റവ. Read More…

general

എസ്.എം. വൈ. എം തീക്കോയി ഫൊറോന കലോത്സവം വെള്ളികുളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

വെള്ളികുളം: എസ്. എം വൈ .എം .തീക്കോയി ഫൊറോന സംഘടിപ്പിച്ച ജ്വാല 2025 കലോത്സവത്തിൽ വെള്ളികുളം ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി.ലളിതഗാനം ഫാൻസി ഡ്രസ്സ് ,പ്രസംഗം, ഫോട്ടോഗ്രാഫി എന്നീ വ്യക്തിഗത മത്സരങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കി. ലളിതഗാനം മത്സരത്തിൽ ആഗ്നസ് മരിയ അനീഷ് കൊള്ളികൊളവിൽ ഒന്നാം സ്ഥാനവും സേറാ ആൻ ജോസഫ് താന്നിക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാൻസി ഡ്രസ്സ് മത്സരത്തിൽ ജീവൻ ജോർജ് ഇഞ്ചയിൽ,അലൻ റോബിൻ വിത്തു കളത്തിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ Read More…

general

മഹാസമാധി ദിനാചരണം

പാതാമ്പുഴ :എസ് എൻ ഡി പി യോഗം പാതാമ്പുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവൻ്റെ തൊണ്ണൂറ്റിയെട്ടാമത് മഹാസമാധി ദിനാചരണം നടത്തി. ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഉപവാസപ്രാർത്ഥന, കഞ്ഞി വീഴ്ത്തൽ എന്നിവ ഉണ്ടായിരുന്നു. വൈകുന്നേരം 320 ന് മഹസമാധി പൂജ നടത്തി. മോഹനൻ ശാന്തി തമ്പലക്കാട് ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ഷാജി പി.ബി. പാറടിയിൽ, വൈസ് പ്രസിഡന്റ് രാജു കോട്ടുക്കുന്നേൽ, സെക്രട്ടറി ബിനു കെ.കെ. കിഴക്കേമാറാംകുന്നേൽ, യൂണിയൻ Read More…