erattupetta

എം.ജി.എച്ച്.എസ്.എസിൽ ഡയമണ്ട് ജൂബിലി ഡിജിറ്റൽ തിയേറ്റർ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഡയമണ്ട് ജൂബിലി ഡിജിറ്റൽ തിയേറ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പഠന, പാഠ്യേതര ആവശ്യങ്ങൾക്കായി പ്രവർത്തനമാരംഭിച്ച തിയേറ്ററിന്റെ ഉദ്ഘാടനം മുസ്‍ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.കെ. ഫരീദ് നിർവഹിച്ചു. നവീകരിച്ച സ്കൂൾ വെബ്സൈറ്റ് സ്കൂൾ ജൂബിലി കമ്മിറ്റി ചെയർമാൻ ഡോ. എം.എ. മുഹമ്മദ് പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ എം.കെ. അൻസാരി വെബ്സൈറ്റ് പരിചയപ്പെടുത്തി. സ്കൂൾ തീം സോംഗ് പ്രകാശനം, മുസ്‍ലിം എജുക്കേഷൻ ട്രസ്റ്റ് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് Read More…

pala

ഹൃദയത്തെകുറിച്ച് ചോദിക്കാം പ്രോഗാം മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു

പാലാ: ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പരിപാടികളുടെ ഭാ​ഗമായി പൊതുജനങ്ങൾക്കു വേണ്ടി ഹൃദയത്തെകുറിച്ച് ചോദിക്കാം – എന്ന വിഷയത്തിൽ ചർച്ചയും ലൈവ് ഫോൺ ഇൻ പ്രോ​ഗ്രാമും നടത്തി. ഹൃദയസംബന്ധമായ രോ​ഗങ്ങളെക്കുറിച്ചും ആധുനിക ഹൃദയചികിത്സകളെ കുറിച്ചും വി​ദ​ഗ്ധ ഡോക്ടർമാർ മറുപടി നൽകി. കാർഡിയാക് സയൻസസ് വിഭാ​ഗം മേധാവി ഡോ.രാംദാസ് നായിക് .എച്ച്, സീനിയർ കൺസൾട്ടന്റുമാരായ പ്രഫ.ഡോ.രാജു ജോർജ്, ഡോ.ജെയിംസ് തോമസ്, ഡ‍ോ.ബിബി ചാക്കോ ഒളരി, ഡോ.രാജീവ് എബ്രഹാം, കാർഡിയാക് തൊറാസിക് ആൻഡ് Read More…

aruvithura

അരുവിത്തുറ കോളേജിൽ ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനവും വിവിധ സെമിനാറുകളും

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനവും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ സെമിനാറുകളും സംഘടിപ്പിച്ചു. ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ധനതത്വശാസ്ത്ര വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന അസോസിയേഷന്റെ ഉദ്ഘാടനം എസ്.ബി.ഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് ചീഫ് മാനേജർ ലക്ഷ്മി. ജി നിർവഹിച്ചു. തുടർന്ന് സംരംഭകത്വവും ധനസഹായങ്ങളും എന്ന വിഷയത്തിൽ എസ്ബിഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് അസിസ്റ്റൻറ് മാനേജർ നിവിൻ ഏ.ജെ ക്ലാസ് നയിച്ചു.കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ ബൗദ്ധിക സ്വത്തവകാശം ഒരു ആമുഖം Read More…

obituary

കുന്നുംപുറത്ത് പത്മകുമാർ (പപ്പൻ) നിര്യാതനായി

വാഴൂർ :വാഴൂർ 15-ാം മൈൽ കുന്നുംപുറത്ത് പത്മകുമാർ (പപ്പൻ – 63) അന്തരിച്ചു. സംസ്കാരം (നാളെ) വ്യാഴം 2ന് വീട്ടുവളപ്പിൽ . മൃതദേഹം രാവിലെ 7 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്. പിതാവ് കുന്നുംപുറത്ത് പരേതനായ നാരായണൻ. ഭാര്യ പ്രീത കണ്ണൂർ – ചെറുപുഴ നെടും പുരയിടത്തിൽ പ്രാപ്പോയിൽ കുടുംബാംഗം. മക്കൾ ദേവനന്ദ, ഭരത് ‘ പരേതൻ വാഴൂർ എസ് വി ആർ എൻ എസ് എസ് കോളെജിലെ 1980-83 ബാച്ച് ബികോം വിദ്യാർത്ഥിയും, കോൺഗ്രസ് നേതാവ് പരേതനായ Read More…

bharananganam

വരുന്നൂ ഭരണങ്ങാനത്ത് വനിത ഫിറ്റ്നസ് സെൻറർ, നിർമ്മാണ ഉദ്ഘാടനം ശനിയാഴ്ച

ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനത്ത് വനിത ഫിറ്റ്നസ് സെൻറർ സ്ഥാപിക്കുന്നു. പത്തര ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനം. ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിന്റെ മുകൾ നിലയിലാണ് ഫിറ്റ്നസ് സെൻറർ നിർമ്മിക്കുന്നത്. വനിതകൾക്ക് മാത്രമായുള്ള ഭരണങ്ങാനം പഞ്ചായത്തിലെ ആദ്യ ഫിറ്റ്നസ് സെൻറാണ് ഇത്. പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർക്കും ആണ് നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. കുടുംബശ്രീ സി .ഡി . എസ് .നാണ് Read More…

pala

വയലിൽ വോളി: പാലാ സെന്റ് തോമസ് ഫൈനലിൽ

പാലാ: പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേജ് വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് ഫൈനലിൽ പ്രവേശിച്ചു. അത്യന്തം ആവേശമേറിയ 5 സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ ഡീ പോൾ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അങ്കമാലിയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് കീഴടക്കിയാണ് സെന്റ് തോമസ് ഫൈനലിൽ പ്രവേശിച്ചത്. (സ്കോർ 22-25, 25-21, 25-18, 21-25, 15- 11). ബുധനാഴ്ച രാവിലെ നടന്ന Read More…

thalappalam

ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽപ്രതിക്ഷേധ ധര്‍ണ്ണ നടത്തി

തലപ്പുലം :പാറമട ലോബിയെ സഹായിക്കുവാനായി തലപ്പുലം പഞ്ചായത്തിലെ ജൽ ജീവ് മിഷൻ പദ്ധതി പ്രകാരം രണ്ടാം വാര്‍ഡില്‍ അഞ്ഞൂറ്റിമംഗലത്ത് അതിരുപാറയില്‍ നിര്‍മ്മിക്കാന്‍ നിശ്ചയിച്ചിരുന്ന നാല് ലക്ഷം ലിറററിന്റെ വാട്ടര്‍ടാങ്ക് മാറ്റുന്നതിനായി കമ്മറ്റി തീരുമാനം തിരുത്തി പാറമടലോബിക്ക് അനുകൂലമായി കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്ത് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണപക്ഷത്തിനെതിരെ ബിജെപി തലപ്പുലം പഞ്ചായത്ത്കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് Adv.മോഹനകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി Read More…

ramapuram

തുടരും, ലോക : സംഗീത സംവിധായകൻ ശ്രീ. ജെയ്‌ക് ബിജോയിയെ രാമപുരം കോളേജ് ആദരിക്കുന്നു

രാമപുരം: ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്ത് മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക് ബിജോയിയെ 25 .09 2025 വ്യാഴം 2 മണിക്ക് മാർ ആഗസ്തീനോസ് കോളേജിൽ ആദരിക്കും. 2014 ൽ ഏയ്ഞ്ചൽസ് സിനിമയിലൂടെ സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ച ജെയ്‌ക് ബിജോയി പിന്നീട് അയ്യപ്പനും കോശിയും, കൽക്കി , കിംഗ് ഓഫ് കൊത്ത, കടുവ, ലോക തുടങ്ങിയ മലയാള സിനിമകൾക്കും, ദക്ഷിണേന്ത്യയിലെ ഇതര ഭാഷാ സിനിമകൾക്കും സംഗീതം നൽകി. പാലാപ്പള്ളി തിരുപ്പള്ളി, മിന്നൽവള, Read More…

pala

കളമശ്ശേരി മാർത്തോമാ ഭവന് നേരെയുണ്ടായ അതിക്രമം പ്രതിഷേധാർഹം: എസ്എംവൈഎം

പാലാ : കളമശ്ശേരി മാർത്തോമാ ഭവന് നേരെയുണ്ടായ അതിക്രമം പ്രതിഷേധാർഹമെന്നും, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള കാലവിളംബം അപലപനീയമെന്നും പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപത. കളമശ്ശേരിയിൽ നടന്നത് അത്യന്തം ഗുരുതരമായ നിയമലംഘനവും, മനുഷ്യാവകാശ നിഷേധവുമാണ്. നിസ്സഹായരായ ആശ്രമവാസികൾക്കു നേരെ സാമൂഹ്യവിരുദ്ധർ അതിക്രമം നടത്തിയിട്ട് ദിവസങ്ങൾ ആയിട്ടും ആക്രമികൾക്കെതിരെ നടപടി സ്വീകരിക്കാത്തത് സാധാരണ പൗരന്മാരോടുള്ള വെല്ലുവിളിയാണ്. നഗ്നമായ നിയമലംഘനത്തിനെതിരെ യുക്തമായ നടപടികൾ സ്വീകരിക്കാനും, ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകണം. Read More…

general

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും,മുണ്ടക്കയം ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ26 ന് രാവിലെ 10 മണി മുതൽ പ്രഗൽഭരായ ആയുർവേദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ഔഷധങ്ങൾ നൽകുന്നതാണ്. ക്യാമ്പിനോടനുബന്ധിച്ച് നടത്തുന്ന ബോധവൽക്കരണ ക്ലാസും നടത്തപ്പെടുന്നു. പി ടി എ പ്രസിഡൻ്റ് സനിൽ കെ റ്റി അധ്യക്ഷത വഹിക്കും. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഖാദാസ് ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ Read More…