രാമപുരം: ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക്സ് ബിജോയിയെ രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആദരിച്ചു. 2014 ൽ ഏയ്ഞ്ചൽസ് സിനിമയിലൂടെ സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ച ജെയ്‌ക്സ് ബിജോയി മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. അയ്യപ്പനും കോശിയും, കൽക്കി, നരിവേട്ട ,കിംഗ് ഓഫ് കൊത്ത, കടുവ, ലോക തുടങ്ങിയ മലയാള സിനിമകൾക്ക് സംഗീതം നൽകിയത് ജെയ്‌ക്സ് ബിജോയിയാണ്. പാലാപ്പള്ളി തിരുപ്പള്ളി, Read More…
Month: January 2026
വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തു വിതരണം നടത്തി
വെള്ളികുളം: വിഷരഹിത പച്ചക്കറിഉൽപാദനം ലക്ഷ്യം വെച്ചുകൊണ്ട് വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്ത് വിതരണം നടത്തി. ‘വിഷരഹിത പച്ചക്കറിയിലൂടെ വിഷവിമുക്ത ഗ്രാമം’ എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് വെള്ളികുളം ഇടവകയിലെ എ.കെ.സി.സിയും മറ്റു സംഘടനകളും ചേർന്ന് നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് പച്ചക്കറി വിത്ത് വിതരണം സംഘടിപ്പിച്ചത്. മാരകമായ വിഷം നിറഞ്ഞ പച്ചക്കറികൾ ഉപയോഗിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആണ് മനുഷ്യനെ കാർന്നു തിന്നുന്നത് . ഇത്തരം വിഷം നിറഞ്ഞ പച്ചക്കറികൾ യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്നത് കൊണ്ടാണ് Read More…
ഹൈസ്‌കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ പരിശീലനം നൽകി
ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്കായി ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ കമ്മീഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയുടെയും കഴിവുകളും പോരായ്മകളും മനസ്സിലാക്കി അവരോട് ഇടപെടാൻ അധ്യാപകർക്ക് കഴിയണമെന്ന് അദ്ദേഹം നിർദേശിച്ചു. സൈബർ ലോകത്തെ മാറ്റങ്ങളെക്കുറിച്ച് അധ്യാപകർക്ക് ധാരണയുണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗമാരക്കാരായ കുട്ടികളുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങൾ തിരിച്ചറിയാനും വിദ്യാലയാന്തരീക്ഷത്തിൽ ശാസ്ത്രീയ കാഴ്ച്ചപ്പാടോടുകൂടിയ സമീപനം സ്വീകരിക്കാനും അധ്യാപകരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ Read More…
വയലിൽ വോളി: ക്രൈസ്റ്റ് ഇരിങ്ങാലക്കുട ഫൈനലിൽ
പാലാ: പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേജ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് ഇരിങ്ങാലക്കുട ഫൈനലിൽ. ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും ക്രൈസ്റ്റ് ഇരിങ്ങാലക്കുടയും ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് നടന്ന രണ്ടാം സെമിഫൈനലിൽ സേക്രട്ട് ഹാർട്ട് കോളേജ് തേവരയെ നേരിട്ടുള്ള തെറ്റുകൾക്ക് തോൽപ്പിച്ചാണ് ക്രൈസ്റ്റ് ഫൈനലിൽ കടന്നത്. സ്കോർ 25-22, 25-21, 25-21. ഇന്ന് Read More…
മിന്നൽ വള താളത്തിൽ ജെയ്ക്സ് ബിജോയ്, ചടുല നൃത്ത ചുവടുകളുമായി റംസാൻ: അരുവിത്തുറ കോളേജിൽ യുവത്വത്തിൻ്റെ ആഘോഷം
അരുവിത്തുറ :ഇന്ത്യൻ മ്യൂസിക്കിന് അരുവിത്തുറ നൽകിയ സമ്മാനം ജെയ്ക്സ് ബിജോയിയും. മാസ്മരിക നൃത്തങ്ങളുടെ തമ്പുരാൻ റംസാനും.സംഗീത യുവപ്രതിഭ ലിൽ പയ്യനും ചേർന്നപ്പോൾ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ യുവത്വത്തിന്റെ ആവേശം കൊടുമുടി കയറി.കോളേജ് യൂണിയൻ പ്രവർത്തനങ്ങളു ടെയും ആർട്സ് ക്ലബ്ബിൻ്റെയും ഉദ്ഘാടനങ്ങളോട് അനുബന്ധിച്ചാണ് മലയാളത്തിന്റെ പ്രിയ കലാകാരന്മാർ ക്യാമ്പസിൽ എത്തിയത്. വിവിധ തെന്നിന്ത്യൻ ഭാഷകളിൽ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ജെയ്ക്സ്, ബിജോയ് തന്റെ മിന്നൽ വള എന്ന ഗാനവുമായാണ് വിദ്യാർഥികളെ കയ്യിലെടുത്തത്. തന്നെ എന്നും മോഹിപ്പിച്ചിട്ടുള്ള കലാലയമാണ് Read More…
കൗൺസിലർ സാവിയോ കാവുകാട്ടിന്റെ നിലപാടിൽ പ്രതിഷേധവുമായി കോൺഗ്രസ്
അരുണാപുരം: പാലാ നഗരസഭ കൗൺസിലർ സാവിയോ കാവുകാട്ടിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അരുണാപുരം ബൂത്ത് കമ്മിറ്റി രംഗത്ത്. പ്രദേശവാസികളോട് കൂടിയാലോചനകൾ നടത്താതെ സ്വന്തം വീട്ടിലേക്കുള്ള മുനിസിപ്പൽ റോഡിന് സ്വന്തം വീട്ടുപേര് നൽകിയതാണ് പ്രതിഷേധത്തിന് കാരണം. മുനിസിപ്പാലിറ്റിയുടെ ചെലവിൽ “കാവുകാട്ട് ലെയിൻ” എന്ന് എഴുതിയ ബോർഡ് ഉയർന്ന പോലെയാണ് പ്രദേശവാസികൾ സംഭവമറിയുന്നത്. പ്രദേശവാസികളോട് കൂടിയാലോചിക്കാതെ കൗൺസിലർ അധികാരം ദുർവിനിയോഗം ചെയ്ത് റോഡിന് സ്വന്തം വീട്ടു പേരിട്ടത് അംഗീകരിക്കാനാവില്ല എന്ന് കോൺഗ്രസ് അരുണാപുരം ബൂത്ത് കമ്മിറ്റി വ്യക്തമാക്കി. ധിക്കാരപരമായ സമീപനത്തെ വച്ചുപൊറുപ്പിക്കില്ല Read More…
ബിനോ പി ജോസിന് ഡോക്ട്രേറ്റ്
കാഞ്ഞിരപ്പള്ളി: ഡൽഹി ജെ എൻ യുവിലെ ഡോ : ബർട്ടൺ ക്ലീറ്റസിന്‍റെയും കാലിക്കറ്റിലെ ഡോ : കെ. എസ് മാധവന്‍റെയും കീഴിൽ ഗവേഷണം പൂർത്തിയാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് അസിസ്റ്റന്‍റ് പ്രൊഫസർ ബിനോ പി. ജോസ്. ആരോഗ്യമുള്ള ശരീരത്തെക്കുറിച്ചു കേരളത്തിൽ നടന്ന വൈദ്യശാസ്ത്ര ചർച്ചകളായിരുന്നു പഠന വിഷയം. മുണ്ടക്കയം പെരുംതോട്ടം ജോസിന്‍റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ ഷീനാമോൾ ആനക്കല്ല് സെന്‍റ് ആൻറണീസ് സ്കൂൾ അധ്യാപിക. മക്കൾ: സുകൃത, Read More…
തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ സംരംഭക പരിശീലന പദ്ധതിക്ക് തുടക്കമായി
തീക്കോയി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻ്ററി കൊമേഴ്സ് വിഭാഗം കുട്ടികൾക്ക് സംരംഭക പരിശീലന പദ്ധതി നടപ്പിലാക്കുന്നു. വാണിജ്യ വ്യവസായമേഖലകളിൽ മികവ് തെളിയിച്ച പ്രാദേശിക സംരഭകരുമായി നേരിട്ട് സംവദിക്കുന്ന പദ്ധതിയാണ് സ്കൂൾ അധികൃതർ നടപ്പിലാക്കുന്നത്. സംരഭകരുടെ സ്ഥാപനങ്ങൾ സന്ദർശിച്ച് നേരിട്ട് പഠനം നടത്തുന്നതിനുള്ള സൗകര്യവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ക്ലാസ് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് റെൻ്റൽ കമ്പനി അവാർഡ് ജേതാവ് എറ്റി പ്രോ മാനേജിംഗ് ഡയറക്ടർ ശ്രീ. റ്റിബിൻ ജോയി നയിച്ചു. Read More…
അരുവിത്തുറ കോളേജിൽ യൂണിയൻ പ്രവർത്തനങ്ങളും ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് നിർവഹിച്ചു.ചടങ്ങിൽ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര താരവും നർത്തകനുമായ റംസാൻ നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ ജനറൽ സെക്രട്ടറി ജോൺസൺ ജോണി,വൈസ് ചെയർപേഴ്സൺ എയ്ഞ്ചലീനാ മനോജ് യൂണിയൻ കോഡിനേറ്റർ ഡോ. തോമസ്പുളിയ്ക്കൻ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.ഉച്ചക്ക് Read More…
സ്വച്ഛതാ ഹി സോവാ ക്യാമ്പയിന്‍റെ ഭാഗമായി 2025 സെപ്തംബർ 25ന് ഉഴവൂർ ടൗണിൽ ശുചിത്വോത്സവം സംഘടിപ്പിച്ചു
ഉഴവൂർ: സ്വച്ഛതാ ഹി സോവാ ക്യാമ്പയിന്‍റെ ഭാഗമായി 2025 സെപ്തംബർ 25ന് ഉഴവൂർ ടൌണിൽ ശുചിത്വോത്സവം സംഘടിപ്പിച്ചു. സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെയാണ് ശുചിത്വോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലും ശുചിത്വയജ്ഞ പരിപാടികൾ സംഘടിപ്പിക്കുന്നതിനും, മാലിന്യമുക്തമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ബുധനാഴ്ച്ച ഉഴവൂർ ടൌണിൽ സംഘടിപ്പിച്ച ശുചിത്വയജ്ഞം പ്രസിഡന്‍റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം. ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്‍റ് അഞ്ജു പി. ബെന്നി, മെംബർമാരായ Read More…











