പെരിങ്ങുളം: ജ്യൂവൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബിൻറ നേതൃത്വത്തിൽ പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും കുട്ടികൾക്ക് വായനയ്ക്കായി ന്യൂസ് പേപ്പർ വിതരണവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. ജോർജ് മടുക്കാങ്കലിൻറ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ നിർവ്വഹിച്ചു. ലയൺസ് 318 B ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി.യു.വർക്കി, റവ. ഫാ.സജി അമ്മാട്ടുകുന്നേൽ, Read More…
Month: January 2026
സ്ത്രീപക്ഷ നവകേരളം: ഫ്ളാഷ്മോബ് അവതരിപ്പിച്ചു
സ്ത്രീകളെ നവചിന്തകളുടെയും ആത്മവിശ്വാസത്തിന്റെയും ലോകത്തേക്ക് ക്ഷണിച്ച് വിദ്യാർഥികളുടെ ഫ്‌ലാഷ് മോബ്. വനിതാ- ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 18 മുതൽ 20 വരെ കോട്ടയത്തു നടത്തുന്ന ‘സ്ത്രീപക്ഷ നവകേരളം’ എന്ന സ്ത്രീ ശാക്തീകരണ പരിപാടിക്ക് മുന്നോടിയായാണ് തിരുനക്കര ഗാന്ധി സ്‌ക്വയറിൽ കോട്ടയം ബസേലിയസ് കോളജിലെ എൻ.എസ്.എസ്. വോളണ്ടിയർമാർ പരിപാടി അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ – ശിശുവികസനവകുപ്പ് സീനിയർ സൂപ്രണ്ട് ജി. സ്വപ്നാമോൾ, ജൂനിയർ Read More…
ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ പുതിയ ഒരു വഴി കൂടി യാഥാർഥ്യമായി
ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ പുതിയ ഒരു വഴി കൂടി യാഥാർഥ്യമായിരിക്കുകയാണ് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. അരീക്കര പുതുവേലി PWD റോഡിനു സമീപമാണ് പുതിയ റോഡ് യാഥാർദ്യമായിരിക്കുന്നത്. വഴിക്ക് സാമ്പത്തികമായ സഹകരണം നൽകി നേതൃത്വം നൽകിയ ജോസ് പി യു പാണ്ടിയാംകുന്നേൽ, സ്ഥലം വിട്ടു നൽകിയ പ്രൊഫസർ രമണി ജോസ് കണിയാംകുടിലിൽ, പ്രമോദ് കെ കെ കണിയാപറമ്പിൽ, ഷാജി കെ കെ കണിയാപറമ്പിൽ, സതീശൻ കെ കെ ഉദയപ്പാറയിൽ,സൗമ്യ കൃഷ്ണൻ ഉദയപ്പാറയിൽ, Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിന് മിനിസ്റ്റേഴ്‌സ് എക്സലൻസ് അവാർഡ്
രാമപുരം : ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോളേജുകളിൽ ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന കോളേജുകൾക്ക് ഏർപ്പെടുത്തിയ ‘മിനിസ്റ്റേഴ്‌സ് എക്സലൻസ് അവാർഡ്’ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ലഭിച്ചു. നാക്ക് അക്രഡിറ്റേഷന്റെ ആദ്യ സൈക്കിളിൽ തന്നെ 3.13 പോയിന്റോടുകൂടി ‘എ’ ഗ്രേഡ് നേടിയതിനാണ് ഈ അംഗീകാരം. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്യൂറൻസ് സെൽ (SLQAC കേരള) സംഘടിപ്പിച്ച ‘എക്സലൻഷ്യ 2025’ എന്ന ചടങ്ങിന്റെ ഭാഗമായാണ് ഈ അവാർഡ് നൽകിയത്. തിരുവനന്തപുരം ടാഗോർ Read More…
നെല്ലിക്കച്ചാൽ- കുന്നുംപുറം റോഡ് തുറന്നു
പൂഞ്ഞാർ : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കമ്പിളിയോലിക്കൽ- തണ്ണിപ്പാറ റോഡിനെയും, തണ്ണിപ്പാറ – നെല്ലിക്കച്ചാൽ റോഡിനെയും തമ്മിൽ ബന്ധിപ്പിച്ച് ലിങ്ക് റോഡ് ആയി ഉപയോഗിച്ചിരുന്ന നെല്ലിക്കച്ചാൽ- കുന്നുംപുറം റോഡിന്റെ ഏതാനും ഭാഗം കൂട്ടിമുട്ടിക്കാതിരുന്നതിനാൽ പൂർണ്ണമായി ഉപയോഗക്ഷമമല്ലാതിരുന്നത് എംഎൽഎ ഫണ്ടിൽനിന്നും 3.20 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്ത് റോഡിന്റെ ഇരുവശങ്ങളും തമ്മിൽ ബന്ധിപ്പിച്ച് പൂർണ്ണമായ തോതിൽ റോഡ് ഉപയോഗക്ഷമമാക്കി പൂർത്തീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. Read More…
ദേശീയ തൽ സൈനിക് ക്യാമ്പ് ഫയറിങ്ങിൽ സുവർണ്ണ നേട്ടവുമായി അരുവിത്തുറ കോളേജിലെ അംജദ് ഹനീഫ
അരുവിത്തുറ : ഡൽഹിയിൽ നടന്ന എൻസിസി തൽ സൈനിക് ക്യാമ്പ് ഫയറിങ്ങിൽ സ്വർണ്ണ മെഡൽ നേട്ടവുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ എൻ.സി.സി കെഡറ്റ് അംജദ് ഹനീഫ മികവു തെളിയിച്ചു.നൂറു ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ സെലക്ഷൻ പ്രക്രിയകൾക്ക് ശേഷമാണ് തൽ സൈനിക് ക്യാമ്പിലേക്ക് കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെടുന്നത്. ഒബ്സ്റ്റക്കിൾ ട്രെയിനിങ്, ഫയറിങ്, ജെ.ഡി.എഫ്. എസ്സ് ,ഹെൽത്ത് ആൻഡ് ഹൈജീൻ ,മാപ്പിംഗ് തുടങ്ങിയ സൈനിക മത്സരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്കായി ഒരുക്കിയിരിക്കുന്നത്.ഓരോ സംസ്ഥാനത്തെയും മികച്ച കേഡറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.ഈ ക്യാമ്പ് Read More…
എൻ എസ് എസ് ഓറിയന്റേഷൻ ക്യാമ്പ്
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീംമിന്റെ ഓറിയന്റേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം പി നിർവഹിച്ചു. ക്യാമ്പിൽ ഓറിയന്റേഷൻ ക്ലാസ്സ് വിവിധ ശ്രമദാന പ്രവർത്തനങ്ങൾ എന്നിവ നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി ,പിടിഎ പ്രസിഡണ്ട് സനിൽ കെ റ്റി അധ്യാപകരായ ബാലകൃഷ്ണൻ എം റുക്സാന എന്നിവർ പങ്കെടുത്തു.
പാറതിണ്ണയിൽ പി.ചെറിയാൻ (അച്ചൻകുഞ്ഞ്) നിര്യാതനായി
ഈരാറ്റുപേട്ട: ആനയിളപ്പ് പാറതിണ്ണയിൽ പി.ചെറിയാൻ (അച്ചൻകുഞ്ഞ്–76) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ( (16-09-2025) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മറിയമ്മ തോപ്പിൽ (ചങ്ങനാശേരി). മക്കൾ: ഷേർജി, ഷീന, സന്തോഷ്. മരുമക്കൾ: റോയ്, ബിജു, ജോസി.
ഇന്ന് പാല് കാച്ചൽ ചടങ്ങ് നടക്കുന്ന പുതു വീടിന് വീട്ടു സാധനങ്ങൾ എത്തിച്ച് അരുവിത്തുറ ലയൺസ് ക്ലബ്ബ്
മേലുകാവ്: ഗ്രാമ പഞ്ചായത്തിൽ പ്രസിഡൻറ് ജോസുകുട്ടി ജോസഫ് നേതൃത്യത്തിൽ, ആശ്രയ പദ്ധതിയിൽ പെട്ട താളിമലയിൽ തങ്കമ്മ ചേച്ചിയ്ക്ക് താങ്ങും തണലുമായ് വീട് ഒരുക്കിയിരുന്നു. ഒപ്പം അരുവിത്തുറ ലയൺസ് ക്ലബ്ബ് കസേര, ബെഡ്, ഗ്യാസ് സ്റ്റൗ പ്രഷർകുക്കർ, പാത്രങ്ങൾ കൂടാതെ നിരവധി വീട്ടുപകരണങ്ങളും സമ്മാനിച്ചു. വീടിന്റെ പാല് കാച്ച് ഇന്ന് 3 മണിയ്ക്ക് നടക്കും.
ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
വലവൂർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിലെ നവീകരിച്ച വലവൂർ വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. അണ്ടർ 16 ഇന്ത്യൻ ടീമിലെ ഏക മലയാളി എഡ്വിൻ പോൾ സിബിക്ക് സ്വീകരണം നൽകും. പ്രദർശന മത്സരവും നടത്തപ്പെടും. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ളാക്കൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അധ്യക്ഷത വഹിക്കും. കടനാട് ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കടനാട് പഞ്ചായത്തിലെ എലിവാലി ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ Read More…











