കോട്ടയം: വിദ്യാഭ്യാസരംഗത്തുണ്ടായ മുന്നേറ്റം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ മേഖലയിലും കേരളത്തിലെ സ്ത്രീകളെ മുന്നിലാക്കിയെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പുമായി ചേർന്നു നടത്തുന്ന ‘സ്ത്രീപക്ഷ നവകേരളം’ ത്രിദിന പരിപാടി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീശാക്തീകരണത്തിനാവശ്യമായ എല്ലാ സഹായങ്ങളും സർക്കാരിൽനിന്ന് ലഭിച്ചതും ഈ നേട്ടത്തിന് കാരണമായി. ലിംഗസമത്വ കാഴ്ച്ചപ്പാടിലധിഷ്ഠിതമായ നവകേരള സൃഷ്ടിക്കാണു സ്ത്രീപക്ഷ നവകേരളം പരിപാടി സംഘടിപ്പിക്കുന്നതെന്നും ജില്ലാ Read More…
Month: January 2026
കോട്ടയം ജില്ലാ റവന്യൂ അസംബ്ലി; ജില്ലയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണും : റവന്യൂ മന്ത്രി
കോട്ടയം : ജില്ലയിലെ സങ്കീർണമായിരുന്ന പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഐഎൽഡിഎമിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ റവന്യൂ അസംബ്ലിയിൽ എംഎൽഎമാർ ചൂണ്ടിക്കാട്ടിയ പട്ടയ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്. നിലവിൽ 2998 പട്ടയങ്ങളാണ് കോട്ടയത്ത് ഇതിനകം വിതരണം ചെയ്തത്. കാഞ്ഞിരപ്പള്ളിയിലെ പട്ടയം സ്പെഷൽ ഓഫീസിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കൽ, നോഡൽ ഓഫീസർമാരുടെ സേവനം എന്നിവ ഊർജിതമാക്കണം. 2025 ജനുവരിക്ക് മുമ്പ് കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾക്കാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. Read More…
ലോകമുള ദിനത്തിൽ മുളയുടെ ചുവട്ടിൽ സമ്മേളിച്ച് അരുവിത്തുറ സെന്റ് മേരീസിലെ കുട്ടികൾ
അരുവിത്തുറ: സെപ്റ്റംബർ 18-ലോക മുള ദിനത്തിൽ സ്കൂൾ മുറ്റത്തുള്ള മുളയുടെ ചുവട്ടിൽ സമ്മേളിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കൂട്ടുകാർ മുള വിശേഷങ്ങൾ പങ്കു വച്ചു. മുളഞ്ചോട്ടിലെ കുളിർമയും മുളയുടെ സവിശേഷതകളും കുരുന്നുകൾക്ക് വിസ്മയമായി. ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു മുളദിന സന്ദേശം നല്കി. മുളദിന പ്രസംഗങ്ങളും മുളദിന ക്വിസുമെല്ലാംകുട്ടികൾക്ക് മുളയെക്കുറിച്ച് കൂടുതൽ ബോധ്യങ്ങൾ നല്കി.
അന്താരാഷ്ട മുള ദിനം ആചരിച്ചു
ചെമ്മലമറ്റം: അന്താരാഷ്ട്ര മുള ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളില നല്ല പാഠം വിദ്യാർത്ഥികൾ വിവിധ ഇനം മുളകൾ വളർത്തുന്ന ചെമ്മലമറ്റം മുട്ടത്ത് സണ്ണിയുടെ പുരയിടത്തിലെ മുളങ്കൂട്ടങ്ങൾക്ക് മുമ്പിൽ ഒത്തുകൂടി. ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. വിവിധ മുളകളുടെ പരിപാലനയെ കുറിച്ച് സണ്ണി മുട്ടത്ത് ക്ലാസ്സ് നയിച്ചു. അധ്യാപകരായ അജു ജോർജ്, ഹണി ഫ്രാൻസിസ്, പ്രിയാമോൾ വിസി, അനു മോൾ എന്നിവർ നേതൃത്വം നല്കി.
കേരളാ കോൺഗ്രസ് (ബ്രി) നേതാക്കൾ ബിജെപിയിൽ ചേർന്നു
കോട്ടയം: ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ ബി.ജെ.പി യുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരള കോൺഗ്രസ്സ് ബ്രി) വിട്ട പ്രവർത്തകർ ബിജെപിസംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ചു. കെറ്റിയുസി ബി മുൻ സംസ്ഥാന പ്രസിഡന്റ് മനോജ് കുമാർ മാഞ്ചേരിൽ, കർഷക യൂണിയൻ ബി മുൻ സംസ്ഥാന ഹരിപ്രസാദ്. ബി നായർ, പാലാ മുൻ നിയോജക മണ്ഡലം പ്രസിഡന്റ് വേണു വി ആർ, മുൻ ജില്ലാ Read More…
കൂനമ്മാക്കൽ തോമാ കത്തനാർക്ക് ഭാരതത്തിന്റെ വലിയ മല്പാൻ പദവി
കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമാ കത്തനാരുടെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയ മല്പാൻ പദവി നൽകി ആദരിച്ചു. റൂബി ജൂബിലി (നാൽപതാം വാർഷികം) ആഘോഷിക്കുന്ന സീരിയിൽ അദ്ദേഹം ദീർഘകാലം അദ്ധ്യാപകനും ഡീൻ ഓഫ് സ്റ്റഡീസും ആയിരുന്നു. 1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കൽ തോമാ കത്തനാർ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി
പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ബി.വി.എം കോളജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ച് കാൻസർ ബോധവൽക്കരണ പ്രോഗ്രാം നടത്തി. ആശുപത്രി ഹ്യൂമൻ റിസോഴ്സസ് ആൻഡ് നഴ്സിംഗ് വിഭാഗം ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം ഉദ്ഘാടനം ചെയ്തു. കാൻസറിനെ കുറിച്ച് സമൂഹത്തിനുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ബോധവൽക്കരണ സന്ദേശം ജനങ്ങളിൽ എത്തിക്കാനും എൻ.എസ്.എസ് വിദ്യാർത്ഥികളും മുന്നിട്ടറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ ബോധവൽക്കരണ ക്ലാസ്സിന് Read More…
പാലാ സെന്റ് തോമസ് കോളേജിൽ സ്ത്രീശാക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചു
പാലാ സെന്റ് തോമസ് കോളേജിലെ ചരിത്ര വിഭാഗത്തിന്റെയും ലയൺസ് ക്ലബ് ഓഫ് അയർകുന്നത്തിന്റെയും ആഭിമുഖ്യത്തിൽ “ബോൾഡ് ആൻഡ് ബ്രില്ല്യന്റ് സർക്കിൾ ഫോർ വുമൺ ” എന്ന പേരിൽ ലക്ചർ പ്രോഗ്രാമുകൾ ഉൾപ്പെടുത്തികൊണ്ടുള്ള സ്ത്രീ ശാക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൾ ഡോക്ടർ സിബി ജയിംസിന്റെ അധ്യക്ഷതയിൽ സോഷ്യൽ ആക്ടിവിസ്റ്റ് ശ്രീമതി നിഷാ ജോസ് നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ. സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. കോളേജിലെ ചരിത്ര വിഭാഗം മേധാവി ശ്രീ. Read More…
സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി
പൂഞ്ഞാർ: സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കെതിരെയും ഗാന്ധി പ്രതിമസ്ഥാപിച്ച് സ്വാതന്ത്ര്യ സമരസേനാനികളുടെ പേര് സ്തൂപത്തിൽ ആലേഖനം ചെയ്യുമെന്ന് പറഞ്ഞ് ലക്ഷങ്ങൾ നഷ്ടപ്പെടുത്തുകയും കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ വിഭാവനം ചെയ്ത മാലിന്യ നിർമ്മാർജ്ജന പദ്ധതി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഫലപ്രദമായി നടപ്പിലാക്കാത്ത പഞ്ചായത്ത് ഭരണസമിതി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ ധർണ്ണ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പാർട്ടി ഏരിയാ കമ്മിറ്റിയംഗം Read More…
സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് 19ന് അരുവിത്തുറയിൽ
അരുവിത്തുറ: അരുവിത്തുറ മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ വച്ച് 19 ന് വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് നടത്തും. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, ഹോർമോൺ മാറ്റങ്ങൾ, ആർത്തവ വിരാമം തുടങ്ങിയ ഗൈനക്കോളജി സംബന്ധമായ വിവിധ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. മാർ സ്ലീവാ മെഡിസിറ്റി ഒബ്സ്ട്രെറ്റിക്സ് അൻഡ് ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ധഡോക്ടർ പരിശോധനയ്ക്ക് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. Read More…











