കൈപ്പള്ളി : മുത്തനാട്ട് മറിയം മാത്യു (96) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 2 .30 ന് വീട്ടിൽ ആരംഭിച്ച് കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളിയിൽ.
Month: October 2025
തലസ്ഥാനത്തേയ്ക്ക് ഇനി വെളുപ്പിന് യാത്ര ചെയ്യാം; 2.50 മണിക്ക് പുതിയ സർവ്വീസ് ആരംഭിച്ചു
പാലാ: വെളുപ്പിന് പാലായിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പാലാ ഡിപ്പോയിൽ നിന്നും പുതിയ സർവ്വീസ് ആരംഭിച്ചു. അതിരാവിലെ 2.50 മണിക്കാണ് സർവ്വീസ് .തിരുവനന്തപുരം ഭാഗത്തേയ്ക്ക് അതിരാവിലെ എത്തിച്ചേരേണ്ടവർക്ക് വളരെ സഹായകരമായ വിധമുള്ള സർവ്വീസാണിത്. 8.00. മണിക്ക് മുൻപ് തിരുവനന്തപു രത്ത് എത്താം.വെളുപ്പിന് കോട്ടയത്തേയ്ക്കുള്ള ആദ്യ സർവ്വീസ് കൂടിയാണിത്. ട്രയിൻ യാത്രയെ ആശ്രയിക്കുന്നവർക്കും പ്രയോജനപ്പെടും. നേരത്തെ അനുവദിച്ച സർവീസ് ആയിരുന്നുവെങ്കിലും ബസിൻ്റെ കുറവുമൂലം തുടങ്ങുവാൻ കഴിയാതെ ഇരിക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്നും 9.25 ന് തിരികെ പോരും.
ഭാരതത്തിൻ്റെ വലിയ മല്പാൽ പദവിക്ക് അർഹനായ കൂനമ്മാക്കൽ തോമ്മാ കത്തനാരെ പാലാ രൂപത ആദരിച്ചു
പാലാ: ഭാരതത്തിൻ്റെ വലിയ മല്പാൽ എന്ന പദവിക്ക് ആദ്യമായി അർഹനായ പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമ്മാ കത്തനാരെ പാലാ രൂപതയുടെ നേതൃത്വത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു. ചേർപ്പുങ്കലെ വൈദീക മന്ദിരമായ കാസാ ദെൽ ക്ലയറോയിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് മധുരം പങ്ക് വെയ്ക്കുകയും ചെയ്തു. നൂറ് കണക്കിന് വൈദീകർക്ക് അറിവ് പകർന്നു നൽകിയ കൂനമ്മാക്കൽ തോമ്മാ കത്തനാർക്ക് അർഹമായ അംഗീകാരമാണ് ഭാരതത്തിലെ വലിയ മല്പാൻ പദവിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബിഷപ് Read More…
ലീഗൽ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന്
നാട്ടകത്ത് പണി പൂർത്തിയായ ലീഗൽ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന് (വെള്ളിയാഴ്ച) വൈകീട്ട് നാലിന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവ്വഹിക്കും. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. എം.സി. റോഡിനോടു ചേർന്ന് പണികഴിപ്പിച്ചിട്ടുള്ള നാലു നിലക്കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. ലീഗൽ മെട്രോളജി വകുപ്പ് ജില്ലാ ആസ്ഥാന ഓഫീസും, അനുബന്ധ ഓഫീസുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബോറട്ടറി കോംപ്ലക്‌സും മുറിയിൽ ഉണ്ടാകും. എം.പിമാരായ Read More…
ഹൈടെക് ക്ലാസ് റൂമുകളും മിനി ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി പണിതീർത്ത 5 ഹൈടെക് ക്ലാസ് റൂമുകളുടെയും മിനി ഓഡിറ്റോറിയത്തിന്റെയും പാർക്കിംഗ് ഏരിയയുടെയും നവീകരിച്ച നടുമുറ്റത്തിന്റെയും വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി. പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ,സ്കൂൾ മാനേജർ റവ. ഫാ.ജോർജ് വേളൂപ്പറമ്പിൽ എന്നിവർ ചേർന്ന് വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ പൂർത്തിയാക്കിയ നവീകരണ പ്രവർത്തനങ്ങൾ കാലഘട്ടത്തിനനുസരിച്ചുള്ള ഗുണപരമായ മാറ്റം ആണെന്ന് യോഗം ഉദ്ഘാടനം ചെയ്ത Read More…
തീക്കോയി പഞ്ചായത്ത് കേരളോത്സവം- ക്രിക്കറ്റ് ടൂർണമെൻറ്; വെള്ളികുളം സിൽവർ സ്റ്റാർ ക്ലബ്ബ് ജേതാക്കളായി
വെള്ളികുളം: കേരളോത്സവത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മത്സരത്തിൽ വെള്ളികുളം സിൽവർസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി.തീക്കോയി പള്ളി ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ തീക്കോയി ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ചാണ് വെള്ളികുളം ജേതാക്കളായത്. ക്രിക്കറ്റ് ടൂർണ്ണമെൻ്റ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സി. ജെയിംസ് കവളമാക്കൽ ഉദ്ഘാടനം ചെയ്തു. മാജിതോമസ് നെല്ലുവേലിൽ, ഫാ. ടോം വാഴയിൽ ,സിബി രഘുനാഥൻ തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജയറാണി തോമസുകുട്ടി മൈലാടൂർ ബിനോയി ജോസഫ് പാലക്കൽ, മോഹനൻ കുട്ടപ്പൻ കാവുംപുറത്ത്, രതീഷ് Read More…
രാഹുൽ ഗാന്ധിക്കെതിരെ സംഘപരിവാർ വധഭീഷണി; കോൺഗ്രസ് പ്രകടനം നടത്തി
പാലാ: ജനാധിപത്യത്തെ സംരക്ഷിക്കാനും വർഗീയതക്കെതിരെ സന്ധിയില്ലാതെ പോരാടുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ബി ജെ പി വക്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ്’ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സതീശ് ചൊള്ളാനി, സാബു എബ്രഹാം, സന്തോഷ് മണർകാട്, ശോഭ സലിമോൻ, ബിജോയി എബ്രഹാം, പ്രിൻസ് വി സി, ബിബിൻരാജ്,ഷോജി ഗോപി,ജയിംസ് ജീരകത്തിൽ ,പ്രേംജിത്ത് ഏർത്തയിൽ, ജോസ് പനയ്ക്കച്ചാലി,രാജു Read More…
ലോക ഹൃദയദിനത്തിൽ 1000 പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയതിന് മാർ സ്ലീവാ മെഡിസിറ്റിക്ക് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഫോറത്തിന്റെ ആദരവ്
പാലാ :ലോക ഹൃദയദിനത്തിൽ 1000 പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയതിന് മാർ സ്ലീവാ മെഡിസിറ്റിക്ക് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഫോറത്തിന്റെ ദേശീയ ആദരവ്. ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഇന്റർനാഷണൽ ജൂറി ഗിന്നസ് സുനിൽ ജോസഫിൽ നിന്ന് ദേശീയ ആദരവ് ഏറ്റുവാങ്ങി. പ്രായോഗിക അറിവുകളിലൂടെ ജീവൻരക്ഷ എങ്ങനെ സാധിക്കാം എന്ന തിരിച്ചറിവ് Read More…
ഒന്നേകാല്‍ വർഷം മുൻപത്തെ വാഹനാപകടം: അപകടമുണ്ടാക്കിയ അജ്ഞാത വാഹനം കണ്ടെത്തി കുറവിലങ്ങാട് പോലീസ്
കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 29-06-2024 തിയതി കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്‍റെ പിന്നിൽ ,പുറകിൽ വന്ന ഒരു ഇന്നോവ കാർ ഇടിച്ചതിനെ തുടര്‍ന്ന് കാർ ഓടിച്ചിരുന്നയാൾ അന്നേ ദിവസം മരണപ്പെട്ടിരുന്നു. കുറവിലങ്ങാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പുറകിൽ ഇടിച്ച വാഹനത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് ഇതിലേക്ക് ,വാഹന പരിശോധനകൾ ,കാർ ഷോറുമുകൾ , പരിസരവാസികൾ , CCTV ക്യാമറകൾ, കാർ വർക്ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി വരവെ Read More…
വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണജനകം: എസ്എംവൈഎം
പാലാ: ‘ഭിന്നശേഷിക്കാരായ ആളുകൾക്ക് നിയമനം നൽകുന്നതിൽ ക്രൈസ്തവമാനേജ്മെന്റുകൾ തടസം നിൽക്കുന്നു’ എന്ന് ധ്വനിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തികച്ചും തെറ്റിദ്ധാരണജനകമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപത. കേരളത്തിലെ ക്രിസ്ത്യൻ എയ്‌ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് അധ്യാപകർ സർക്കാരിൻ്റെ തികഞ്ഞ പക്ഷപാതപരമായ നിലപാടുമൂലം ഗൗരവമായ പ്രതിസന്ധിയിലായിരിക്കുന്ന ഈ കാലത്ത് മന്ത്രി തന്നെ ക്രൈസ്‌തവ സമൂഹത്തിനെതിരെ ദുരുദ്ദേശപരമായ പ്രസ്ഥാവനകൾ നടത്തുന്നത് പ്രതിഷേധാർഹമാണ്. കോടതിവിധി അനുസരിച്ചും, സർക്കാരിൻറെ ഉത്തരവുപ്രകാരവും നിശ്ചിത ശതമാനം ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി ക്രിസ്ത്യൻ മാനേജ്മെന്റുകൾ മാറ്റിവെച്ചിട്ടുണ്ട്. Read More…