അരുവിത്തുറ: കണിയാംകുന്നേൽ കെ.റ്റി.ജോർജ് (കൊച്ച്-85) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പ്ലാശനാൽ വാഴയിൽ വത്സമ്മ. മക്കൾ: സിൽവി, സുനിൽ, ബോബി, ട്വിങ്കിൾ. മരുമക്കൾ: സിബി പാറംകുളങ്ങര (അരുവിത്തുറ), ജെസി വൈപ്പന (പാലാ), ടെൻസി തയ്യിൽ (ചെമ്മലമറ്റം), സുധീപ് പെരുംചേരിമണ്ണിൽ (വായ്പൂര്).
Month: January 2026
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സൂക്ഷ്മപരിശോധനയുടെ ഭാഗമായി മോക്‌പോൾ നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ഏറ്റുമാനൂർ സത്രം കോമ്പൗണ്ടിൽ മൂന്നു ദിവസങ്ങളിലായാണ് പരിശോധന. 430 കൺട്രോളിങ് യൂണിറ്റുകളും ഓരോന്നിനും മൂന്നുവീതം ബാലറ്റിങ് യൂണിറ്റുകളും (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ടു രേഖപ്പെടുത്തുന്നതിന്) ആണ് ആകെയുള്ളത്. ഇതിൽ 343 യന്ത്രങ്ങളിലാണ് മോക് പോൾ നടത്തുന്നത്. ഒൻപത് യന്ത്രങ്ങളിൽ 2000 വോട്ടുവീതവും ബാക്കിയുള്ളവയിൽ 60 വോട്ടുകൾ വീതവും ചെയ്ത് Read More…
പുതുപറമ്പിൽ (കല്ലോലിയിൽ) പി സി നാസറുദ്ദീൻ നിര്യാതനായി
ഈരാറ്റുപേട്ട : തെക്കേക്കര പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ (73) നിര്യാതനായി. ഖബറടക്കം ഇന്ന് (ശനി) വൈകിട്ട് 5 – മണി മുഹിയിദ്ധീൻ ജുമാ മസ്ജിദ്.ഭാര്യ. ഫാത്തിമ. നടയ്ക്കൽ വലിയവീട്ടിൽ കുടുംബാംഗം. മക്കൾ: അൻസർ, അൻസിൽ (പ്രൊഫസർ ടി. കെ .എം. കോളേജ് കൊല്ലം) മരുമക്കൾ: ആയിഷ അൻസർ,ജസീറ അൻസിൽ.
മെസ്സി കേരളത്തിലേക്ക്; ഒടുവില്‍ സ്ഥിരീകരണവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിന്റെ നവംബറിലെ ഒരു മത്സരം കേരളത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം. നവംബര്‍ പത്തിനും പതിനെട്ടിനും ഇടയിലുള്ള സമയത്തായിരിക്കും മത്സരം നടക്കുക. എതിരാളികള്‍ ആരെന്ന് നിശ്ചയിച്ചിട്ടില്ല. കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സൗഹൃദ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആകാനാണ് സാധ്യത. നവംബറില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. കേരളത്തിലേത് Read More…
വാർത്ത അടിസ്ഥാന രഹിതം ; ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ റ്റി ബി റോഡിൽ സ്ഥിതി ചെയ്തിരുന്ന 8 ഓളം വലിയ തേക്കിൻ തടികൾ 2019 ആഗസ്റ്റ് 19 ന് മോഷണം പോയ കേസ് നഗരസഭ ചെയർപേഴ്സൺ അട്ടിമറിച്ചതായിട്ടുള്ള ആരോപണം തീർത്തും അടിസ്ഥാന രഹിതം ആണെന്നും പ്രെസ്തുത കേസ് 91/2021 ഫയൽ ചെയ്ത കേസ് പ്രകാരം ഈരാറ്റുപേട്ട മുനിസിഫ് കോടതിയിൽ സിവിൽ കേസ് ആയി നിലവിൽ ഉണ്ട്. കോടതി ചുമതല പെടുത്തിയ അഡ്വ. കമ്മിഷണർ ആണ് സ്വഭാവം അനുസരിച്ച് വിലയിടീൽ റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടുള്ളത്. Read More…
സര്‍ക്കാരിന്റെ ഓണ സമ്മാനമായി ക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡു; വിതരണം നാളെ മുതല്‍
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ആഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. നാളെ (ശനിയാഴ്ച) മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി Read More…
ശുചീകരണ തൊഴിലാളി നിയമനം
തിടനാട് ജി വി എച്ച് എസ് സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള മുഴുവൻ സമയ ശുചീകരണ തൊഴിലാളി തസ്തികയിലേക്ക് ഒരുമാസത്തേക്കുള്ള താൽകാലിക ഒഴിവിലേക്കുള്ള അഭിമുഖം 25/08/2025,തിങ്കൾ 11ന് സ്കൂൾ ഓഫീസിൽ നടത്തും. ശാരീരികക്ഷമത തെളിയിക്കുന്ന ഫിസിക്കൽ ഫിറ്റ്നസ്) അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
രാമപുരം കോളേജ് ബയോടെക്നോളജി അസോസിയേഷൻ ”ഓപ്പറോൺ” ഉദ്ഘാടനം ചെയ്തു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി അസോസിയേഷൻ ‘ഓപ്പറോൺ’ 2025-26 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ബയോസയൻസ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. രാധാകൃഷ്ണൻ ഇ. കെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ഡിപ്പാർട്മെന്റ് മേധാവി ഡോ. സജേഷ്‌കുമാർ എൻ. കെ., സ്റ്റാഫ് കോഡിനേറ്റർ സുബിൻ ജോസ് അസോസിയേഷൻ പ്രസിഡൻറ് ഗ്രിഗറി ബിനു ബിനു എന്നിവർ പ്രസംഗിച്ചു.
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിൽ ഇടിച്ച് അപകടം
പാലാ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിൽ ഇടിച്ചു പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ കല്ലൂർകുളം സ്വദേശി വിജയകുമാർ കെ.ഡി ( 62), യാത്രക്കാരൻ മണലുങ്കൽ സ്വദേശി ജെയിംസുകുട്ടി ജേക്കബ് ( 59) എന്നിവർക്കാണ് പരുക്കേറ്റത്. 1. 30 യോടെ പാലാ കൊടുങ്ങൂർ റൂട്ടിൽ മൈങ്കണ്ടത്ത് വച്ചായിരുന്നു അപകടം.
32 വർഷങ്ങൾക്ക് ശേഷം കോട്ടയം CMS കോളജ് യൂണിയൻ ഭരണം KSUവിന്
കോട്ടയം: സിഎംഎസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂന്നു പതിറ്റാണ്ടിനു ശേഷം കെഎസ്യുവിന് ജയം. 15ൽ 14 സീറ്റിലും കെഎസ്യു സ്ഥാനാർഥികൾ വിജയിച്ചു. ഫസ്റ്റ് ഡിസി പ്രതിനിധി സീറ്റ് മാത്രമാണ് നഷ്ടമായത്. ചെയർപഴ്സനായി സി. ഫഹദും ജനറൽ സെക്രട്ടറിയായി മീഖൾ എസ്.വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ബി. ശ്രീലക്ഷ്മി (വൈസ് ചെയർപഴ്സൻ), ടി.എസ്. സൗപർണിക (ആർട്സ് ക്ലബ് സെക്രട്ടറി), മജു ബാബു (മാഗസിൻ എഡിറ്റർ), അലൻ ബിജു, ജോൺ കെ.ജോസ് (യുയുസി).











