രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വിപുലമായ ഓണാഘോഷം നടത്തി. ആഘോഷപരിപാടികൾ കോളേജും ഏഷ്യനെറ്റും സംയുക്തമായാണ് സംഘടിപ്പിച്ചത് . കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നിരവധി ഓണമത്സര പരിപാടികളാണ് നടത്തിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ ഓണം ഘോഷയാത്രയും, ഇരുനൂറോളം വിദ്യാർഥിനികളും, അധ്യാപികമാരും പങ്കെടുത്ത മെഗാ തിരുവാതിരയും, വടംവലി ഉൾപ്പടെയുള്ള വിവിധ മത്സരങ്ങളും ആഘോഷപരിപാടികൾ ആകർഷകമാക്കി. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ Read More…
Month: January 2026
വെള്ളികുളം ഇടവകയിൽ വമ്പിച്ച ഓണാഘോഷം -ആവണി 2025 സെപ്റ്റംബർ 3 ബുധൻ
വെള്ളികുളം: വെള്ളികുളം ഇടവകയിൽ ഭക്ത സംഘടനകളുടെയും സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം – ആവണി 2025 സെപ്റ്റംബർ 3 ബുധനാഴ്ച രാവിലെ 9:30 മുതൽ വെള്ളികുളം മാവേലി നഗറിൽ വച്ച് നടത്തപ്പെടുന്നു. മിഠായി പെറുക്ക് ,തവളച്ചാട്ടം, തിരി കത്തിച്ചോട്ടം ഒറ്റക്കാലിൽ ഓട്ടം, നാരങ്ങാ സ്പൂൺ ഓട്ടം, കുപ്പിയിൽ വെള്ളം നിറക്കൽ, കസേരകളി,ബോൾ പാസിംഗ് ,സൂചിയിൽ നൂല് കോർക്കൽ തുടങ്ങിയ മത്സരങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിലായി നടത്തപ്പെടുന്നു. കാരംസ് ടൂർണമെന്റ് ,പെനാൽറ്റി ഷൂട്ടൗട്ട് ,ഷട്ടിൽ Read More…
അമീബിക് മസ്തിഷ്‌കജ്വരത്തിനെതിരേ ജാഗ്രത വേണം: കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ
വെള്ളക്കെട്ടിൽ നീന്തുകയോ കുളിക്കുകയോ ചെയ്യരുത് സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. വെള്ളത്തിലെ അമീബ വിഭാഗത്തിൽപെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് കൂടുതലും രോഗമുണ്ടാവുന്നത്മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. അമീബ Read More…
തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപവീതം; സർക്കാരിന്റെ ഓണസമ്മാനം, 200 രൂപ വർധിപ്പിച്ചു
ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് 1200 രൂപ വീതം ഓണസമ്മാനം. ഇത്തവണ 200 രൂപ വർധിപ്പിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 52.60 കോടി രൂപ അനുവദിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക് ഓണസമ്മാനം ലഭിക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ് ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം Read More…
ലയൺസ് ക്ലബ് ഓഫ് ആരുവിത്തുറയുടെ നേതൃത്വത്തിൽ ദീപിക ഭാഷാ പദ്ധതി നടത്തപ്പെട്ടു
അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് ആരുവിത്തുറയുടെ നേതൃത്വത്തിൽ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തുറയിൽ ദീപിക ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം നടത്തപെട്ടു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ എഫ് സി സിയുടെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറക്കലും ചേർന്ന് സ്കൂൾ ലീഡർമാർക്ക് ദീപിക ദിനപത്രം കൈമാറി നിർവഹിച്ചു. ക്ലബ് ട്രെഷറർ സ്റ്റാൻലി തട്ടാംപറമ്പിൽ, വൈസ് പ്രസിഡന്റ്മാരായ ജോജോ പ്ലാത്തോട്ടം, ഡിജോ Read More…
എസ്എൻഡിപി എച്ച്എസ്എസ് കിളിരൂരിന് പൊൻതിളക്കം
എസ്എൻഡിപി എച്ച്എസ്എസ് കിളിരൂരിന് പൊൻതിളക്കം. മഹാരാഷ്ട്രയിൽ വച്ച് നടന്ന ഓൾ ഇന്ത്യ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ കേരള ടീമിൽ അംഗമായ കിളിരൂർ എസ്എൻഡിപി എച്ച് എച്ച് എസ് ലെ അഭിമാന കായിക താരം അമീർ മുഹമ്മദിന് സ്കൂൾ മാനേജ്മെന്റ്, പിടിഎ സ്റ്റാഫ് കൗൺസിൽ എന്നിവർ ആശംസകൾ അറിയിച്ചു.
അധ്യാപക നിയമനം, സർക്കാർ കടുത്ത അനാസ്ഥ കാട്ടുന്നു: അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം :ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളുകളോട് സർക്കാർ കടുത്ത അനാസ്ഥ കാട്ടുന്നതായി കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. ആയിരക്കണക്കിന് അധ്യാപകർ ശമ്പളം ഇല്ലാതെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി എല്ലാവർക്കും ബാധകമാണെന്നിരിക്കെ അതിന് അനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇത് ഇരട്ടത്താപ്പും നീതി നിഷേധവും ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരുടെ ഒരു ആനുകൂല്യവും കൈയ്യടക്കാൻ മാനേജ്മെൻ്റുകൾ ഒന്നും ശ്രമിക്കുന്നില്ല. സർക്കാരാണ് ഈ പേര് Read More…
നമ്മള്‍ മറിയത്തിന്റെ മാധ്യസ്ഥ്യം തേടുന്നവരാകണം : മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്
പാലാ: കുടുംബങ്ങളില്‍ സ്വര്‍ഗീയ അനുഭവം നിറഞ്ഞുനില്‍ക്കണമെങ്കില്‍ നാം മറിയത്തിന്റെ മാധ്യസ്ഥ്യം തേടുന്നവര്‍ ആകണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. ളാലം പഴയപള്ളിയില്‍ എട്ടുനോമ്പ് തിരുനാളിന് ഒരുക്കമായുള്ള മരിയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വരത്തിന് കാതോര്‍ത്തവളാണ് മറിയം. അതിനാല്‍ മറിയത്തിന്റെ മാധ്യസ്ഥ്യം നാം തേടുമ്പോള്‍ അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുവിന്‍ എന്ന മാതൃകയില്‍ ദൈവത്തിന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് ശക്തി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബ പ്രാര്‍ഥന ഇല്ലാതാകുന്നതാണ് Read More…
അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം: മന്ത്രി വീണാ ജോര്‍ജ്
അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കേണ്ടതാണ്. Read More…
മേലുകാവ്,മൂന്നലവ്, തലപ്പലം ഗ്രാമപഞ്ചായത്തുകളിൽ ഓപ്പൺ ജിം ,ഫിറ്റ്നസ് സെന്റർ : 25 ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്
മേലുകാവ് പഞ്ചായത്തിൽ വലിയമംഗലത്തും, മൂന്നിലവ് പഞ്ചായത്തിൽ കളത്തൂക്കടവ് പിഎച്ച്എസിയോട് ചേർന്നുള്ള സ്ഥലത്തും ഓപ്പൺ ജിം സ്ഥാപിക്കുന്നതിനും തലപ്പലം ഗ്രാമപഞ്ചായത്തിൽ വനിത വികസന കേന്ദ്രത്തിനോട് ചേർന്ന് ഫിറ്റ്നസ് സെന്ററിൽ കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ജില്ലാ പഞ്ചായത്തിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് അറിയിച്ചു. വലിയ മംഗലത്ത് റോഡിനോട് ചേർന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി നവീകരിച്ച് ഓപ്പൺ ജിംനേഷ്യം നിർമ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് താലൂക്കിൽ അറിയിച്ചിട്ടുണ്ട്. Read More…











