general

അയ്യൻകാളി അനീതിക്കെതിരെ പടനയിച്ച മഹാൻ: സജി മഞ്ഞക്കടമ്പിൽ

ഏറ്റുമാനൂർ: പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ നേടാനായും, അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും, സ്ത്രീകൾക്ക് മാറ് മറക്കാനും ഉള്ള അവകാശം നേടിക്കൊടുക്കാൻ പടനയിച്ച ധീരാ നായകനായിരുന്നു മഹാത്മ അയ്യങ്കാളി എന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. കോട്ടയം ജില്ലാ ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.ഷാജിതെള്ളകം,അൻസാരി ഈരാറ്റുപേട്ട, ബിജു Read More…

general

ഉജ്ജ്വല ബാല്യം പുരസ്‌കാരം; കുട്ടികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്‍റെ വനിതാ-ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് (2024) കുട്ടികള്‍ക്ക് ഈ മാസം(ഓഗസ്റ്റ്) 30 വരെ അപേക്ഷ നല്‍കാം. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്കാണ് 25000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യം, ക്രാഫ്റ്റ്-ശില്‍പ്പനിര്‍മ്മാണം, അസാമാന്യ ധീരത എന്നീ മേഖലകളില്‍ 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നടത്തിയ Read More…

general

സീറോമലബാർ സഭയിൽ നാലു പുതിയ അതിരൂപതകൾ; അദിലാബാദ്, ബൽത്തങ്ങാടി കല്ല്യാൺ രൂപതകളിൽ പുതിയ മെത്രാന്മാർ

സീറോമലബാർ സഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപ തകളെ അതിരൂപതകളായി ഉയർത്തികൊണ്ടും മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്ഥാനത്തു നിയമിച്ചുകൊണ്ടും ബൽത്തങ്ങാടി രൂപതാമെത്രാനായി ക്ളരീഷ്യൻ സന്യാസസമൂഹാംഗമായ ബഹു. ജെയിംസ് പട്ടേലിൽ അച്ചനെയും അദിലാബാദ് രൂപതാധ്യക്ഷനായി സി എം ഐ സന്യാസസമൂഹാംഗമായ ബഹു. ജോസഫ് തച്ചാപറമ്പത്ത് അച്ചനെയും നിയമിച്ചുകൊണ്ടും കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിച്ചുകൊണ്ടും സീറോമലബാർ സഭയുടെ പിതാവും Read More…

Accident

വാഹനങ്ങളുടെ കൂട്ടയിടിയിൽ 2 പേർക്ക് പരുക്ക്

പാലാ: വാഹനങ്ങളുടെ കൂട്ടയിടിയെ തുടർന്നു പരുക്കേറ്റ പള്ളിക്കത്തോട് സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരൻ രാജു ( 55)സ്കൂട്ടർ യാത്രക്കാരി ലളിത (60) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ പള്ളിക്കത്തോട് മന്ദിരം ജംക്ഷനു സമീപമായിരുന്നു അപകടം. കൊടുങ്ങൂർ ഭാ​ഗത്തേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ പിന്നാലെയുണ്ടായിരുന്ന ഇന്നോവ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിർദിശയിൽ വന്ന സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലളിതയുടെ മുഖത്ത് ​ഗുരുതര പരുക്കേറ്റു.

general

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ CMS ഹോസ്റ്റലിൽ ഓണാഘോഷവും സൗജന്യ ബുക്കു വിതരണവും നടത്തി

മേച്ചാൽ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ CMS ഹോസ്റ്റലിൽ ഓണാഘോഷവും ഓണസദ്യയും സൗജന്യ ബുക്കു വിതരണവും ഡയാലിസിസ് കിറ്റ് വിതരണവും കലാപരിപാടികളും നടത്തപ്പെട്ടു. പരിപാടികളുടെ ഉദ്ഘാടനം മേച്ചാൽ CMS ചർച്ച് വികാരി റവ.ഫാ. പി.വി.ആൻഡ്രൂസിന്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് കേരള മഹാ ഇടവക ട്രഷറർ റവ.പി. സി.മാത്തുക്കുട്ടി അനുഗ്രഹ പ്രഭാഷണവും ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും റവ.ടി.ജെ.ബിജോയി Read More…

weather

അതി ശക്തമായ മഴ; മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പല ജില്ലകളിലും അതിശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ മുന്‍പ് നല്‍കിയിരുന്ന മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുതുക്കി. 6 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കൊച്ചി നഗരത്തില്‍ മണിക്കൂറുകളായി മഴ തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. Read More…

pravithanam

ഡോ. സി. റ്റി. കൊട്ടാരത്തിന് ആത്മശാന്തി നേർന്നു പിൻമുറക്കാർ

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററും ലോകം അറിയുന്ന വിദ്യാഭ്യാസ വിചക്ഷനും ആയിരുന്ന റവ. ഡോ. സി. റ്റി. കൊട്ടാരത്തിലിന്റെ വേർപാടിന്റെ ഇരുപത്തഞ്ചാം വർഷത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ച് സ്കൂളിലെ അധ്യാപകർ പ്രാർത്ഥിച്ചു. 1942 ൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി എത്തിയ അദ്ദേഹത്തിന്റെ കാലത്താണ് പ്രവിത്താനം സെന്റ് മൈക്കിൾസ് അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചത്. സ്കൂളിൽ നിന്നും ആദ്യമായി കുട്ടികൾ പൊതു പരീക്ഷക്കിരുന്ന 1949 ൽ തന്നെ വിജയ ശതമാനത്തിൽ സ്കൂളിനെ സംസ്ഥാനത്ത് ഒന്നാമതെത്തിക്കാൻ അദ്ദേഹത്തിന് Read More…

weather

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കൻ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇ ന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യ തയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള – കർണാടക തീരങ്ങളിൽ ഇന്നും ലക്ഷദ്വീപ് തീരത്ത് നാളെ വരെയും മത്സ്യബ ന്ധനത്തിന് പോകാരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – Read More…

aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ ഓണാഘോഷം തജ്ജം തകജ്ജം – 2025 വിപുലമായ പരിപാടികളോടെ അഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഡിനേറ്റർ ഡോ. നീനുമോൾ സെബാസ്‌റ്റ്യൻ, കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ, തുടങ്ങയവർ സംസാരിച്ചു. അത്തപൂക്കളമത്സരം, തിരുവാതിര, മ്യൂസിക്ക് ബാന്റ്, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും സംഘനൃത്തങ്ങൾ, ഓണം ഫാഷൻ റാമ്പ് വാക്ക്, വടംവലി തുടങ്ങിയവ Read More…

kottayam

കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പ്: പ്രതി അഖിൽ അറസ്റ്റിൽ, പിടിയിലായത് കൊല്ലത്തു നിന്ന്

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മുൻ ക്ലർക്കുമായ അഖിൽ സി.വർഗീസ് കൊല്ലത്ത് വിജിലൻസ് പിടിയിൽ. ഇയാൾ ഒരു വർഷമായി ഒളിവിലായിരുന്നു. 2024 ഓഗസ്റ്റിലാണ് കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് അഖിൽ ഒളിവിൽ‌ പോയത്. നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നു അഖിൽ കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. സംഭവം പുറത്തുവരുമ്പോൾ വൈക്കം നഗരസഭയിലെ ക്ലർക്കായിരുന്നു കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ Read More…