general

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി നാളെ

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ. ബിലാസ്പുരിലെ എന്‍ഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. കേസിൽ നാളെ വിധി പറയും. കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായിട്ടും ജാമ്യാപേക്ഷയെ എതിര്‍ത്ത നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചത്. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എൻഐഎ കോടതിയിൽ തന്നെ ജാമ്യാപേക്ഷ Read More…

aruvithura

കാർഷിക വിജയഭേരിയുമായി അരുവിത്തുറയിൽ അഗ്രിമാ ഫെസ്റ്റ്

അരുവിത്തുറ :പി എസ് ഡബ്ലിയു എസ് അരുവിത്തുറ സോണലിന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന ദേവാലയണത്തിൽ അഗ്രിമ ഫെസ്റ്റ് സംഘടിപ്പിച്ചു.ഫെസ്റ്റിന്റെ ഉദ്ഘാടനം അരുവിത്തുറ ഫോറോനാപ്പള്ളി വികാരി വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് പുതിയാപ്പറമ്പിൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി മാത്യു, ഈരാറ്റുപേട്ട കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ സുജ മാത്യു, ഈരാറ്റുപേട്ട കൃഷി ഓഫീസർ സുഭാഷ്, പി എസ് .ഡബ്ലിയു. എസ് അരുവിത്തുറ Read More…

general

സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും സംഘടിപ്പിച്ചു

പുതുപ്പള്ളി: ലയൺസ് ക്ലബ്ബ് ഓഫ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ, പുതുപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെയും തിരുവല്ല ഐ മൈക്രോ സർജറി ആൻ്റ് ലേസർ സെൻ്ററിൻ്റെയും സഹകരണത്തോടെ മെഗാ സൗജന്യ നേത്രപരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് അലക്സ് കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാന്യനായ പുതുപ്പള്ളി എം.എൽ.എ ശ്രീ. ചാണ്ടി ഉമ്മൻ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ലയൺസ് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം Read More…

Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഇടമറ്റം സ്വദേശി എബിൻ തോമസിനെ ( 39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12.30 യോടെ ഇടമറ്റത്തിനു സമീപമായിരുന്നു അപകടം.

kottayam

മലർവാടി ലിറ്റിൽ സ്കോളർ ; ഒന്നാംഘട്ട മത്സരം ആഗസ്റ്റ് രണ്ടിന്

കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ മെഗാ ക്വിസ്സായ മലർവാടി ലിറ്റിൽ സ്കോളർ ക്വിസ് മൽസരത്തിന്റെ ഒന്നാം ഘട്ട മൽസരം സംസ്ഥാന വ്യാപകമായി 1500 കേന്ദ്രങ്ങളിൽ ആഗസ്റ്റ് 2 ന് (ശനിയാഴ്ച) നടക്കും. കോട്ടയം ജില്ലയിൽ കോട്ടയം, ചങ്ങനാശേരി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എന്നിവിടങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ 3 വരെയാണ് മത്സരം നടക്കുക. രജിസ്ട്രേഷനും വിശദ വിവരണത്തിനുമായി https://malarvadi.org/സന്ദർശിക്കുക.

general

സിസ്റ്റർമാർക്ക് നീതി ലഭ്യമാക്കാൻ സത്വരനടപടികൾ സ്വീകരിക്കണം: മേജർ ആർച്ചുബിഷപ്പ്

അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിക്കപ്പെട്ടു ഛത്തീസ്ഗഡിൽ ജയിലിൽ അടക്കപ്പെട്ട സിസ്റ്റർ പ്രീതി മരിയ, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ഉടൻ ജയിൽ മോചിതരാക്കണമെന്നും അവർക്കു നീതി ലഭ്യമാക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്നും സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തന്നെ സന്ദർശിച്ച ബി. ജെ. പി. സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിനോടാണ് മേജർ ആർച്ചുബിഷപ് ഈ ആവശ്യം ഉന്നയിച്ചത്. സഭാ വിശ്വാസികൾ മാത്രമല്ല, Read More…