പാലാ: അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ സ്പോർട്സ് മെഡിസിൻ ചികിത്സയിൽ മാർ സ്ലീവാ മെഡിസിറ്റി വീണ്ടും നേട്ടം കുറിച്ചു. വിദേശത്ത് വെച്ച് ക്രിക്കറ്റ് കളിക്കിടെ വീണു കാൽമുട്ടിന് പരുക്കേറ്റ 40 വയസ്സുള്ള കോട്ടയം സ്വദേശിയായ യുവാവിനാണ് അവയവമാറ്റത്തിലൂടെ (അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ) എ.സി.എൽ ( ആന്റീരിയർ ക്രൂഷ്യേറ്റ് ലിഗമെന്റ്) പുനസ്ഥാപിക്കുന്ന ശസ്ത്രക്രിയ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്. ബെംഗളൂരുവിലെ ലൈസൻസ് ഉള്ള ടിഷ്യു ബാങ്കിൽ നിന്ന് അണുബാധയുണ്ടാകാതെ ഏറെ സുരക്ഷിതമായാണ് ശസ്ത്രക്രിയയ്ക്കായി ഉന്നത നിലവാരത്തിൽ അല്ലോഗ്രാഫ്റ്റ് ആശുപത്രിയിൽ എത്തിച്ചത്. ഓർത്തോപീഡിക്സ് വിഭാഗം Read More…
Month: January 2026
കലാഭവന്‍ നവാസിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം ഹൃദയാഘാതം; സംസ്‌കാരം വൈകിട്ട്
അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് വിട ചൊല്ലാന്‍ ഒരുങ്ങിനാട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഭൗതികശരീരം ആലുവ നാലാമയില്ലുള്ള വീട്ടിലെത്തിച്ചു. കബറടക്കം വൈകിട്ട് 5.30ന് ആലുവ ടൗണ്‍ ജുമാമസ്ജിദ് പള്ളിയില്‍. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ രാത്രി 8:40 ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ നിലയില്‍ കണ്ടത്. സോപ്പും Read More…
ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം
ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കുടുംബം ബിലാസ്പുര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെ കോടതി കേസ് പരിഗണിച്ചിരുന്നു. നേരത്തെ സെഷന്‍സ് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ എന്‍ഐഎ Read More…
മാർ അഗസ്തിനോസ് കോളേജിൽ സ്വാതന്ത്ര്യദിന മെഗാ ക്വിസ് മത്സരം
പാലാ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജ് ക്വിസ് ക്ലബിന്റെ നേതൃത്വത്തിൽ IQACയുടെ സഹകരണത്തോടെ “ജേർണി ഓഫ് ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16-ാം തീയതി ശനി രാവിലെ 10 മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽ മത്സരം നടക്കും. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരമുള്ള ഈ മത്സരം രണ്ട് വിഭാഗങ്ങളിലായാണ് നടക്കുന്നത്. ജൂനിയർ വിഭാഗത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികളും സീനിയർ വിഭാഗത്തിൽ ഹയർ സെക്കൻ്ററി Read More…
ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാ അനുസ്മരണ സമ്മേളനം നടത്തി
വെള്ളികുളം: ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാ അനുസ്മരണ സമ്മേളനവും അൽഫോൻസാ നാമധാരികളെ ആദരിക്കൽ ചടങ്ങും നടത്തപ്പെട്ടു. അൽഫോൻസാ ജോയി തുണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം അനുഗ്രഹം പ്രഭാഷണം നടത്തി. അൽഫോൻസാ റോസ് തയ്യിൽ ആമുഖപ്രഭാഷണം നടത്തി. ജോമോൻ കടപ്ലാക്കൽ,ജെസ്ബിൻ വാഴയിൽ , സേറാ ആൻ ജോസഫ് താന്നിക്കൽ,സിനി വളയത്തിൽ , അൽഫോൻസാ ജിബിൻ ചിറ്റേത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.അൽഫോൻസാ സൂക്തങ്ങൾ വിദ്യാർത്ഥികൾ പങ്കുവെച്ചു. സൺഡേ സ്കൂളിലെ അൽഫോൻസാ നാമധാരികളായ Read More…
മലയാളി കന്യാസ്ത്രീകളെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു
പൂഞ്ഞാർ: ഛത്തീസ്‌ഗഢിൽ മലയാളി കന്യാസ്ത്രീകളെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന യോഗം ജില്ലാ ട്രഷറർ സതീഷ് വർക്കി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ഇഎ സവാദ് അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, ലോക്കൽ സെക്രട്ടറി കെ ശശീന്ദ്രൻ ,ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ് മിഥുൻ ബാബു, ജില്ലാ കമ്മിറ്റി അംഗം കെ ആർ അമീർ, ബ്ലോക്ക് സെക്രട്ടറി Read More…
സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് AIYF -AISF നേതൃത്വത്തിൽ യുവജന വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
മുണ്ടക്കയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് AIYF -AISF നേതൃത്വത്തിൽ നടന്ന യുവജന വിദ്യാർത്ഥി സംഗമം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിച്ച യുവജന സംഗമത്തിൽ പാർട്ടി മുണ്ടക്കയം മണ്ഡലം സെക്രട്ടറി വി ജെ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, AISF സംസ്ഥാന പ്രസിഡൻ്റ് ബിപിൻ എബ്രഹാം, സിപിഐ Read More…
ലൈഫ് ഭവന പദ്ധതികൾ അട്ടിമറിക്കപ്പെടുന്ന ഈരാറ്റുപേട്ട മുനിസിപ്പൽ ഭരണസമിതിക്കെതിരെ ഇടതുപക്ഷ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുടിൽ കെട്ടി പ്രതിഷേധിച്ചു
ഈരാറ്റുപേട്ട: ലൈഫ് ഭവന പദ്ധതികൾ അട്ടിമറിക്കപ്പെടുന്ന ഈരാറ്റുപേട്ട മുനിസിപ്പൽ ഭരണസമിതിക്കെതിരെ ഇടതുപക്ഷ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുടിൽ കെട്ടി പ്രതിഷേധിച്ചു. മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന യോഗം ജില്ലാ കമ്മിറ്റിയംഗം രമാ മോഹൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ പി ആർ ഫൈസൽ അധ്യക്ഷനായി. സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി പി എ ഷെമീർ, എൽഡിഎഫ് മുൻസിപ്പൽ കൺവീനർ നൗഫൽ ഖാൻ, സിപിഐ ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി പി അബ്ദുൽസലാം, Read More…
അഴിമതിയും ധൂർത്തും; നഗരസഭ യുഡിഎഫ് ഭരണം സമ്പൂര്‍ണ പരാജയം: എസ്ഡിപിഐ
ഈരാറ്റുപേട്ട: കഴിഞ്ഞ നാലര വര്‍ഷമായി നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ കടന്നു പോകുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മാസങ്ങളായി പൊളിച്ചിട്ടിരിക്കുകയാണ്. ഇതുവഴി പോകുന്ന യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് ശുചിമുറി സംവിധാനങ്ങളില്ല. വയോജനങ്ങളും വിദ്യാര്‍ഥികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ശുചികരണ സംവിധാനമില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുകയാണ്. വാഗമണ്‍, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിക്കുള്ള പ്രവേശന കവാടമായ ഈരാറ്റുപേട്ടയിലെത്തുന്നവര്‍ക്ക് Read More…
ധീരതയ്ക്ക് ആദരവ്
അരുവിത്തുറ: രണ്ട് ജീവനുകളെ മീനച്ചിലാറിന്റെ ആഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത് രക്ഷപെടുത്തിയ ബിബിൻ തോമസിനെ മാതൃവിദ്യാലയം ആദരിച്ചു. സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയി മെമന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. പ്രിൻസിപ്പൽ സജി തോമസ്, ഹെഡ് മാസ്റ്റർ ജോബിൻ തോമസ്, പിടിഎ പ്രസിഡന്റ് തോമസ് പി മാത്യൂ തുടങ്ങിയ വർ ആശംസകളർപ്പിച്ചു.











