സ്കൂളിലെ ബാക്ക് ബെഞ്ച് സങ്കൽപ്പം മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പഴഞ്ചൻ രീതികൾ എന്നും പറ്റില്ലെന്നും മന്ത്രി. ഇക്കാര്യത്തിൽ വിദഗ്ദ സമിതിയെ നിയോഗിക്കും. നല്ല മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവധിക്കാല മാറ്റ നിർദേശത്തിന് പിന്നാലെ പുതിയ ആശയം മന്ത്രി പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് : പ്രിയപ്പെട്ടവരെ,നമ്മുടെ സ്കൂൾ ക്ലാസ് മുറികളിൽനിന്ന് ‘പിൻബെഞ്ചുകാർ’ എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി Read More…
Month: January 2026
സ്വാതന്ത്ര്യ ദിനാഘോഷം: യോഗം ചേർന്നു
കോട്ടയം: ഈവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി നടത്താൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഓഗസ്റ്റ് 15ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പ്രൗഢഗംഭീരമായ സ്വതന്ത്ര്യദിനപരേഡിൽ യൂണിഫോം സേനകളുടേയും, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എസ്.പി.സി. എന്നിവയുടെയും പ്ലാറ്റൂണുകൾക്കൊപ്പം ബാൻഡ് പ്ലാറ്റൂണുകളും അണിനിരക്കും. ഓഗസ്റ്റ് 11,12 ദിവസങ്ങളിൽ ഉച്ചകഴിഞ്ഞു പരേഡ് റിഹേഴ്‌സലും 13ന് ഡ്രസ് റിഹേഴ്‌സലും നടക്കും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് ഉപന്യാസരചന അടക്കമുള്ള Read More…
കൊഴുവനാൽ SJNHSS ൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു
കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HS -ൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ ഗാനരചയിതാവും സംഗീത സംവിധായകനുമായ നെവിൽ ജോർജ് മുഖ്യാതിഥി ആയിരുന്നു. പി. റ്റി.എ. പ്രസിഡൻ്റ് ശ്രീ ഷിബു തെക്കേമറ്റം , ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപകരായ സിസ്റ്റർ ജൂബി തോമസ്, സിസ്റ്റർ ലിനറ്റ് വിദ്യാർഥി പ്രതിനിധികളായ നന്ദന കൃഷ്ണ ആർ നായർ, ജുവാൻ എസ് കുമ്പുക്കൻ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് അധ്യാപകരായ ജസ്റ്റിൻ ജോസഫ്, Read More…
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാടിനും കേരളത്തിനും ഇടയില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. Read More…
വെള്ളികുളത്ത് വള്ളം എത്തി
വെള്ളികുളം: വെള്ളികുളത്തെ പള്ളി കുളത്തിൽ വള്ളം ഇറങ്ങിയത് നാട്ടുകാർക്ക് ഒരു അത്ഭുത കാഴ്ചയായി. കായലോരത്ത് മാത്രം കാണുന്ന വള്ളം മലയോരമേഖലയിൽ അതിഥിയായി എത്തിയത് നാട്ടുകാർക്ക് കൗതുകവും നവ്യാനുഭവവുമായി മാറി.ഇപ്പോൾ പള്ളിവക കുളത്തിൽ മീൻ വളർത്തൽ നടന്നുവരികയാണ്. ഗിഫ്റ്റി, തിലോപ്പിയ ഇനത്തിൽപ്പെട്ട മൂയിരത്തിലധികം മീൻ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. പള്ളിവക കുളത്തിലെ മീൻ വളർത്തൽ ഇതിനോടകം ഏറെ പ്രശസ്തമാണ്. ആറുമാസത്തിലൊരിക്കൽ മീൻ വിളവെടുപ്പ് നടത്തുന്നു.ധാരാളം പേർ പള്ളിക്കുളത്തിലെ മീൻ വളർത്തൽ കാണാൻ എത്താറുണ്ട്. ഇപ്പോൾ മീനിനെ കാണാൻ മാത്രമല്ല Read More…
കൊണ്ടാട്ട് കടവിന്റെ ഷട്ടറുകൾ ഉടൻ തുറക്കണം: സജി മഞ്ഞക്കടമ്പിൽ
കരൂർ: പാലാ മുൻസിപ്പാലിറ്റിയിൽപ്പെട്ട കൊണ്ടാട്ട് കടവ് ചെക്ക് ഡാമിന്റെ ഷട്ടറുകൾ മഴക്കലമായിട്ടും തുറക്കാത്തതിനാൽ ശക്തമായ മഴ പെയ്താൽ കോട്ടയം ജില്ലയിൽ ആദ്യം വെള്ളം കയറുന്ന പ്രദേശമായി കരൂർപള്ളി ഭാഗം മാറ്റിയിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. മുൻസിപ്പൽ അതികൃതരുടെ അനാന്ഥയാണ് ഈ അവസ്ഥക്കാരണമെന്നും കുറ്റപ്പെടുത്തി. അടിയന്തിരമായി ചെക്ക് ഡാമിന്റെ ഷട്ടറുകൾ തുറന്ന് പ്രശ്നം പരിഹരിക്കണമെന്നും സജി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 5.30 ന് പാലായിൽ നിന്നും നിലബൂരിലേയ്ക്ക് പോവുകയായിരുന്ന ബസ് യാത്രക്കാരുമായി കരൂർ Read More…
സേവനരംഗത്ത് ചരിത്രം രചിച്ചുകൊണ്ട് ചെമ്മലമറ്റം സെൻട്രൽ ലയൺസ് ക്ലബ് അഞ്ചാം വർഷത്തിലേക്ക്
ചെമ്മലമറ്റം: ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രൽ 2025-2026 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പർമാരെ ‘ചേർക്കലും 2025 ആഗസ്റ്റ് മൂന്നിന് 7pm തിടനാട് പഞ്ചായത്ത് ഹാളിൽ നടന്നു. ക്ലബ് പ്രസിഡൻ്റ് സിബിൻ കൊട്ടാരത്തിൻ്റെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്കൻ്റ് VDG MJF Ln ‘മാർട്ടിൻ ഫ്രാൻസിസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പർമാരെ ചേർക്കലും നിർവ്വഹിച്ചു. ക്ലബ് പുതിയ പ്രസിഡൻ്റായി Ln സജി പൊങ്ങൻ പാറയും , സെക്രട്ടറിയായി Ln ജോസി കിണറ്റുകരയും, ട്രഷററായി Ln Read More…
നാടൻ പാട്ടുകളുടെ അപൂർവ്വ ശീലുകളുമായി രാഹുൽ കൊച്ചാപ്പി അരുവിത്തുറ കോളേജിൽ; പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
അരുവിത്തുറ : ആദിവാസി ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ തനത് സംഗീതത്തിൻ്റെ സമൃദ്ധിയുമായി പ്രശസ്ത നാടൻ പാട്ട് കലാകാരനും, ഫോക്ക്ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാര ജേതാവുമായ രാഹുൽ കൊച്ചാപ്പി വേദി നിറഞ്ഞാടിയപ്പോൾ ഭാഷയുടെയും സംഗീതത്തിൻ്റെയും രാഷ്ട്രിയം വിദ്യാർത്ഥികൾക്ക് നേർക്കാഴ്ച്ചയായി മാറുകയായിരുന്നു. കോളേജിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ്റെ ഉദ്ഘാടനവും അദ്ധേഹം നിർവഹിച്ചു. സിനിമ നിർമ്മിക്കാൻ അധസ്ഥിത വിഭാഗങ്ങൾക്കു മാത്രം പരിശീലനം വേണമെന്ന ചിലരുടെ ശാഠ്യം വിവേചനത്തിൻ്റെ ശബ്ദമാണെന്ന് രാഹുൽ കൊച്ചാപ്പി പറഞ്ഞു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി Read More…
വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
പാലാ : വൈദ്യുതാഘാതമേറ്റ യുവാവ് മരണമടഞ്ഞു. മുരിക്കുംപുഴ ചൂരക്കാട്ട് സി ജി നന്ദകുമാറിന്റെ മകൻ സി എൻ അർജുൻ (34) ആണ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്. സിസിടിവിയുടെ ജോലിയുള്ള അർജുൻ ഇതു ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനിടെ ആണ് മരിച്ചത്. കറുകച്ചാൽ മാടത്താനി ഭാഗത്ത് ഞായറാഴ്ച വൈകിട്ട് 6.30 ന് ജലനിധിയുടെ ഗോഡൗണിൽ ആണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് പാലായിലെ (പാറപള്ളി) വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ: അശ്വതി ( പൈക ജ്യോതി Read More…
സ്വിം കേരള സ്വിം മൂന്നാം ഘട്ട സമാപന ചടങ്ങും, സർട്ടിഫിക്കറ്റ് വിതരണവും നടന്നു
മുങ്ങിമരണങ്ങളെ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയും , ഫൊക്കാനയും സംയുക്തമായി വൈക്കം നഗരസഭ, ഡൽഹിയിൽ താമസക്കാരായ വൈക്കം സ്വദേശികളുടെ സംഘടനയായ ഡൽഹി-വൈക്കം സംഗമത്തിൻ്റേയും പിന്തുണയോടെ വൈക്കത്ത് പെരുമ ശ്ശേരിയിൽ ജൂൺ ഇരുപത്തിരണ്ടു മുതൽ നടന്നു വന്ന കുട്ടികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പിൻ്റെ സമാപനവും, സർട്ടിഫിക്കറ്റ് വിതരണവും കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ നടന്നു. കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ:കെ വി തോമസ് കുട്ടികളുടെ നീന്തൽ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. പരിശീലനം സിദ്ധിച്ച നൂറിൽ Read More…











