പാലാ: 5-ാം തീയതി രാവിലെ 09.00 മണിക്ക് പാലാ മുണ്ടാങ്കൽ ഭാഗത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെടുകയും പാലാ സെന്‍റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആകുന്നതിനും ഇടയായ സംഭവത്തിൽ പാലാ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് റിമാന്‍റിലായിരുന്ന, അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്ന നെടുങ്കണ്ടം ചെറുവിള ചന്ദൂസ് (24) എന്നയാൾ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷയിൽ വാദം കേട്ട ബഹു. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ ഇന്നേ ദിവസം(07.08.2025) Read More…
Month: January 2026
യുവ മിഷനറി വൈദികനായ പട്ടേട്ട് സുരേഷ് അച്ഛൻ്റെ മരണം വെള്ളികുളം ഇടവകക്ക് നൊമ്പരമായി
വെള്ളികുളം: മുപ്പത്തിമൂന്നാമത്തെ വയസ്സിൽ യുവമിഷനറി വൈദികനായ പട്ടേട്ട് സുരേഷ് അച്ഛൻ്റ ആകസ്മിക വിയോഗം നാടിനു നൊമ്പരമായി മാറി. വെള്ളികുളം ഇടവകാംഗവും ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സഭാംഗവുമായ സുരേഷ് അച്ഛൻ 2021 മുതൽ അരുണാചൽ പ്രദേശിൽ മിഷനറി വൈദികനായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. ഇക്കഴിഞ്ഞ രണ്ടാഴ്ചത്തെ അവധിക്ക് ശേഷം നാട്ടിൽ വന്നു മടങ്ങിപ്പോയതായിരുന്നു. അച്ഛൻ്റെ സഹപ്രവർത്തകരായ വൈദികർക്ക് ടൈഫോയ്ഡ് ബാധിച്ച കൂട്ടത്തിൽ അച്ഛനെയും രോഗം പിടികൂടി. നല്ല ചികിത്സയ്ക്കായി അച്ഛനെ ഗോവഹാട്ടിയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒരാഴ്ച മുമ്പ് Read More…
സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു
തിടനാട്: ചെമ്മലമറ്റം ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ തിടനാട് ഗവൺമെന്റ് വി. എച്ച്. എസ്.എസ്. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും അമിത ഐ കെയർ തിരുവല്ലയുടെയും സഹകരണത്തോടെ മെഗാ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും, സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ കണ്ണട വിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീമതി സജിനി സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ:സ്‌കറിയ ജോസഫ് പൊട്ടനാനി മുഖ്യാതിഥിയായി Read More…
പൂവക്കോട് പാലം വീതി കൂട്ടി പുനർ നിർമ്മിക്കണം: സന്തോഷ് കുഴിവേലിൽ
കടുത്തുരുത്തി: വർഷങ്ങളോളം പഴക്കമുള്ള , കടുത്തുരുത്തി – ഞീഴൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പൂവക്കോട് പാലം വീതി കൂട്ടി പുനർ നിർമ്മിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും . കടുത്തുരുത്തി നിയോജകമണ്ടലം കമ്മറ്റി പ്രസിഡന്റുംമായ സന്തോഷ് കുഴിവേലിൽഅധികാരികളോട് ആവശ്യപെട്ടു. ഒരു വാഹനം പാലത്തിൽ വരുമ്പോൾ കാൽനടയാത്രക്കാർക്ക് പോലുംസൈഡിലൂടെ നടക്കുവാൻ പറ്റാത്ത അവസ്ഥയാണ്. പാലത്തിന്റെ ഇരുവശവുംവീതി കുട്ടി ടാർ ചെയ്തിട്ടും പാലം പഴയ അവസ്ഥയിൽ തന്നെയാണ്. പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ടെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. Read More…
ഓര്‍മ്മ ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ 9 ന് പാലായിൽ
കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ 8, 9 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഇന്റലിജിൻസ് മേധാവി എ ഡി ജി പി പി വിജയൻ മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി, മാണി സി Read More…
ലഹരി വിരുദ്ധ ബോധവൽക്കരണവും വ്യക്തത്വ വികസനത്തെപ്പറ്റി മോട്ടിവേഷൻ ക്ളാസും നടത്തപ്പെട്ടു
ലയൺസ് ക്ലബ് സീതത്തോട് ഹോളി വാലിയുടെ നേതൃത്വത്തിൽ സീതത്തോട് കെ രാമപണിയ്ക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണവും വ്യക്തത്വ വികസനത്തെപ്പറ്റിയും മോട്ടിവേഷൻ ക്ളാസും നടത്തപ്പെട്ടു. ക്ലബ് പ്രസിഡന്റ് ക്യാപ്റ്റൻ തോമസ് സി റ്റി (റിട്ട.) അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീ. ശ്രീരാജു് സി ആർ ഉദ്ഘാടനം ചെയ്തു. മൂഴിയാർ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. ഉദയകുമാർ എസ് ക്ളാസ് നയിച്ചു. ലയൺ വിശ്വനാഥൻ എൻ ഏവരെയും സ്വാഗതം ചെയ്തു. MJF Ln Read More…
വെള്ളികുളം ഇടവകയ്ക്ക് വീണ്ടും റാങ്ക് തിളക്കം
വെള്ളികുളം : വെള്ളികുളം ഇടവകയ്ക്ക് വീണ്ടും റാങ്കിൻ്റെ പൊൻതിളക്കം.എംജി യൂണിവേഴ്സിറ്റിയുടെ എം.എ. മലയാളം പരീക്ഷയിൽ ആൽബിൻ സാജൻ തോട്ടപ്പള്ളിൽ 6 -ാംറാങ്ക് കരസ്ഥമാക്കികൊണ്ടാണ് മലയോരം മേഖലയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ചത്. ഈ വർഷം എം.ജി യൂണിവേഴ്സിറ്റിയുടെ ബി.എ. ഇക്കണോമിക്സിൽഎയ്ഞ്ചൽ സി. മരിയ ചൂണ്ടിയാനിപ്പുറത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയതാണ് ഇടവകയിലെ ആദ്യത്തെ റാങ്ക് തിളക്കം.പാലാ സെൻ്റ് തോമസ് കോളേജിലാണ് എം. എ മലയാളം പഠനം പൂർത്തീകരിച്ചത്. എല്ലാദിവസവും 30 കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് പാലാ സെൻ്റ് തോമസ് Read More…
യുവത്വത്തിൻ്റെ ഉൾതുടിപ്പുകളുമായി അരുവിത്തുറ കോളേജിൽ നവാഗത ദിനാഘോഷം
അരുവിത്തുറ : യുവത്വത്തിൻ്റെ ഉൾതുടിപ്പുകളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നാവാഗത ദിനാഘോഷം അരങ്ങേറി. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ക്യു ഏ .സി കോർഡിനേർ ഡോ സുമേഷ് ജോർജ് പ്രോഗ്രാം കോഡിനേറ്റർ ഡോ.നിനുമോൾ സെബാസ്റ്റ്യൻ, ഡോ തോമസ് പുളിയ്ക്കൻ തുടങ്ങിയവർ സംസാരിച്ചു. നവാഗത വിദ്യാർത്ഥികളുടെ സർഗ്ഗ വാസനങ്ങൾ പീലിവിടർത്തിയ കാലാമാമാങ്കത്തെ അവേശപൂർവ്വമാണ് കലാലയം ഏറ്റെടുത്തത്.
ദന്ത ശുചിത്വ ദിനാചരണം
ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയും വൈക്കം ടെമ്പിൾ സിറ്റി വൈസ് മെൻ ക്ലബ്ബും ചേർന്ന് ആഗസ്റ്റ് 1-ാം തീയതി ദന്ത ശുചിത്വ ദിനാചരണത്തിൻ്റെ ഭാഗമായി നാഡീസംബന്ധമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഡോ. അനൂപ് കുമാർ, ഡോ. നിത്യ ജെറിൻ എന്നിവരുടെ നേതൃത്വത്തിൽ ലളിതവും പ്രയോജനപ്രദവുമായ അവബോധ വീഡിയോ അവതരണവും കുട്ടികൾക്കായി പ്രത്യേകമായി തയ്യാറാക്കിയ ഓറൽ ഹൈജീൻ കിറ്റുകളുടെ വിതരണവും നടത്തി. പ്രസിഡൻ്റ് ഡോ.അനൂപ് കുമാർ സച്ച് ഗ്രൂപ്പിനോടുള്ള നന്ദി അറിയിച്ചു കൊണ്ട് ആഗസ്റ്റ് 19 ന് Read More…
കാരയ്ക്കാട് സ്കൂൾ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും നവീകരിച്ച സ്‌കൂളിന്റെയും ഉദ്ഘാടനം നാളെ
ഈരാറ്റുപേട്ട: അമ്പത് വര്‍ഷം പൂര്‍ത്തിയാവുന്ന കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും നവീകരിച്ച സ്‌കൂൾ കെട്ടി ടത്തിൻ്റെ ഉദ്ഘാടനം നാളെ (വ്യാഴം) വൈകുന്നേരം 4 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടക്കും. മുന്‍മന്ത്രി ഡോ.എം.കെ മുനീര്‍ എം.എല്‍എ നവീകരിച്ച സ്‌കൂളിന്റെയും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍ പുതുതായി നിര്‍മിച്ച ടര്‍ഫിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്‍ പങ്കെടുക്കും. Read More…











