general

മദ്യം വീടുകളിലെത്തിച്ച് നല്കാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹം, ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരും: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

ബെവ്‌കോ ഔട്ട്‌ലെറ്റിന് മുമ്പിലെ തിരക്ക് കുറയ്ക്കാനെന്ന വ്യാജേന മദ്യം വീടുകളിലെത്തിച്ച് നല്കാനുള്ള ബെവ്‌കോയുടെ നീക്കത്തെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ശക്തമായി പ്രതിരോധിക്കുമെന്നും സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണിതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. മദ്യനയത്തില്‍ ഇടതുപക്ഷം ജനപക്ഷമായി മാറണം. ഒന്നു പറയുകയും മറ്റൊന്ന് നടപ്പിലാക്കുകയും ചെയ്യുന്ന നയം മദ്യാസക്തിയെന്ന ബലഹീനതയ്ക്ക് അടിമപ്പെട്ടവന്റെ സമ്പത്തും ആരോഗ്യവും ചൂഷണം ചെയ്യപ്പെടും. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ‘ഡോര്‍ ടു ഡോര്‍’ ബോധവല്‍ക്കരണ പരിപാടികളില്‍ മുന്നേറ്റം നടത്തുമ്പോള്‍ അതിനെ തുരങ്കം Read More…

pala

ഒരു ലക്ഷം രൂപയുടെ ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം സോജു സി ജോസ് നേടി

ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം അഗോളതലത്തിൽ സംഘടിപ്പിച്ച സീസൺ 3 അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ‘ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം’ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സോജു സി ജോസ് നേടി. പ്രസംഗ മത്സരം ഗ്രാൻഡ് ഫിനാലെ എ ഡി ജി പി പി വിജയൻ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ തങ്ങളുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് അദ്ദേഹം Read More…

Main News

അടിച്ചുപൂസായി കാറുമായി യുവാവിന്റെ പരാക്രമം : പാര്‍ക്കു ചെയ്ത 15 ഓളം ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാരെ അസഭ്യം പറഞ്ഞു : കേസെടുത്ത് പൊലീസ്

കൊച്ചി : കൊച്ചി കുണ്ടന്നൂര്‍ ജംക്ഷനില്‍ മദ്യപിച്ച് ലക്കുകെട്ട് കാറുമായി യുവാവിന്റെ പരാക്രമം. നിരവധി ഇരുചക്രവാഹനങ്ങളാണ് ഇയാൾ ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. സംഭവത്തിൽ കൊല്ലം അഞ്ചൽ സ്വദേശി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന മഹേഷ് തന്റെ സഹോദരിക്കും പെൺസുഹൃത്തിനുമൊപ്പം കാറിൽ വരുമ്പോഴായിരുന്നു അപകടം. രാത്രികാലങ്ങളിൽ കുണ്ടന്നൂർ ജംക്‌ഷനിലെ കടകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തി ചായ കുടിക്കുന്ന നിരവധിപേരുണ്ട്. ഇത്തരത്തിൽ എത്തിയവരുടെ വാഹനങ്ങൾ പാർക്കു ചെയ്തിടത്തേക്ക് മഹേഷിന്റെ കാർ Read More…

Blog

കോഴിക്കോട് വീട്ടമ്മയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു, ഒപ്പം മോഷ്ടാവും വീണു : ഞെട്ടിക്കുന്ന കവര്‍ച്ച : പരിക്കേറ്റ യുവതി ആശുപത്രിയില്‍

കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസ് ഇന്നലെ പുലര്‍ച്ചെ കല്ലായി ഭാഗത്ത് എത്തിയപ്പോഴാണ് കവര്‍ച്ച ശ്രമം നടത്തിയത്. ബാത്ത്റൂമിലേക്കുപോകാന്‍ ഡോറിനടുത്തെത്തിയ വീട്ടമ്മയെ പ്രതി തള്ളിയിടുകയായിരുന്നു. ഇരുവരും തമ്മിലുള്ള പിടിവലിക്കിടെ പ്രതിയും താഴേക്ക് വീണെങ്കിലും, ഉടന്‍ എഴുന്നേറ്റ് വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. തലക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബാഗില്‍ ഉണ്ടായിരുന്ന 8,500 രൂപയും മൊബൈല്‍ ഫോണും നഷ്ടമായി. സംഭവത്തില്‍ Read More…

Blog pala

മുണ്ടാങ്കൽ വാഹനാപകടത്തിൽ മരിച്ച അന്നമോൾടെ സംസ്കാരം തിങ്കളാഴ്ച്ച

പാലാ : മുണ്ടാങ്കൽ വാഹന അപകടത്തിൽ മരിച്ച അന്നമോളുടെ മൃതദേഹം തിങ്കളാഴ്ച അന്ന മോൾ പഠിച്ച പാലാ സെൻ്റ് മേരീസ് സ്കൂളിൽ പൊതുദർശനം തുടർന്ന് പ്രവിത്താനത്തെ വീട്ടിലും അതിന് ശേഷം 11 മുതൽ പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ. പൊതുദർശനത്തിനു ശേഷം സംസ്ക്കാരവും നടക്കും.

kuravilangad

യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷം നടത്തി

കുറവിലങ്ങാട് : യൂത്ത് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കുറവിലങ്ങാട് മണ്ഡലം ചെയർമാൻ അജോ അറക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടോമിഷ് ഇഗ്നേഷ്യസ്, ടോംസൺ വെള്ളാരംകാലായിൽ, വിഷ്ണു രഘു, ജോർജ് ജോസ്, സജിൻ Read More…

Blog kottayam

കോട്ടയത്ത് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം മാലയിപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിൽ രാവിലെ 8.30നായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകവെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അഭിജിത്ത് മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു.

pala

പുറത്തുവരുന്നത് ഭരണസമിതിയുടെ കെടുകാര്യസ്ഥത

പാലാ :നഗരസഭയുടെ നിയന്ത്രണത്തിലുള്ള ജനറൽഗവൺമെൻറ് ആശുപത്രിയുടെ കെട്ടിടങ്ങൾക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റോ ഇല്ല എന്ന ഗുരുതര വെളിപ്പെടുത്തൽ പുറത്ത്. ഇന്ന് ചേർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലറായ സിജി ടോണി രേഖാമൂലം ഉയർത്തിയ ചോദ്യത്തിന് മറുപടിയായിട്ടാണ് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി ലഭിക്കുന്നതിന് ആവശ്യമായ കെട്ടിട നമ്പരോ ഫയർ എൻ ഒ സിയോ ഇല്ല എന്ന് നഗരസഭ അധികൃതർക്ക് സത്യം വെളിപ്പെടുത്തിയത്. 2019- 20 കാലഘട്ടത്തിൽ ഉപയോഗിച്ചു തുടങ്ങിയ കെട്ടിടത്തിന് കോവിഡ് സാഹചര്യത്തിൽ അടിയന്തര പ്രവർത്തന അനുമതി നൽകുകയായിരുന്നു Read More…

Accident

മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ മരണത്തിന് കീഴടങ്ങി

പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പാലാ മാർ സ്ലീവാ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അന്നമോൾ ഇന്ന് 8.37 PM ന് മരണത്തിന് കീഴടങ്ങി. ഇതോടെ മുണ്ടാങ്കലിൽ നടന്ന അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെയായിരുന്നു അന്ന മോളുടെ അമ്മ ജോമോളുടെ മൃത സംസ്കാരം.

crime

കാഞ്ഞിരപ്പള്ളി പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊട്ടാരക്കര അഭിവിഹർ അഭിരാജ് (അഭി) 32 എന്ന ആളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 21-07-2025 തീയതി പകൽ 11.20 നും 01.15 മണിക്കും ഇടയിലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം താമരപ്പടി ഭാഗത്ത് വാടക വീടിന്റെ അടുക്കള ഭാഗത്തുള്ള കതക് ചവിട്ടി തുറന്ന് വീടിനുള്ളിൽ കയറി കിടപ്പുമുറിയുടെ അലമാരയിൽ ലോക്കറിനുള്ളിൽ ഒരു ഡപ്പിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 18 grm തൂക്കം Read More…