പ്രവിത്താനം: ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നുകൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമൂവിന് പ്രവിത്താനം സെന്റ് മൈക്കിൾസിലെ കുട്ടികൾ കത്തയച്ചു. രാജ്യത്തിനുതന്നെ ഭീഷണിയാകുന്ന വിധത്തിൽ പൗരന്മാർ ലഹരിക്ക് അടിമകളാകുന്നതും യുവജനങ്ങളിലും കുട്ടികളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും ചൂണ്ടിക്കാട്ടിയാണ് കുട്ടികൾ കത്തുകൾ തയ്യാറാക്കിയത്. ഭാരതത്തിൽ ലഹരിയുടെ വ്യാപനം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം എന്നും കത്തിലൂടെ കുട്ടികൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ Read More…
Month: January 2026
ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടി അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ അധ്യാപിക സിനി ജേക്കബ്
അരുവിത്തുറ : ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടി അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക സിനി ജേക്കബ്. വിശാഖപട്ടണം ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെൻ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഗവേഷണം പൂർത്തിയാക്കിയത്. ചെമ്മലമറ്റം വെമ്പിൽ ആൽബി ആൻ്റൊയുടെ ഭാര്യയും ഭരണങ്ങാനം ഈറ്റയ്ക്കക്കുന്നേൽ ജേക്കബിന്റെയും ത്രേസ്യാമ്മയുടെയും മകളുമാണ് സിനി ജേക്കബ്.
കുന്നുംപുറത്ത് ഔസേപ്പ് തോമസ് (കുഞ്ഞേപ്പ്ചേട്ടൻ) നിര്യാതനായി
കുന്നോന്നി: കുന്നും പുറത്ത് ഔസേപ്പ് തോമസ് (കുഞ്ഞേപ്പ്ചേട്ടൻ- 95) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) വൈകുന്നേരം നാലിന് വീട്ടിൽ ആരംഭിച്ച്കുന്നോന്നി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ പരേതയായ മറിയം (മാമ്മി) തീക്കോയി കുന്നേൽകുടുംബാംഗം. മക്കൾ: തങ്കമ്മ,മേഴ്സി,സിസ്റ്റർ ജെയ (ആർ.എൻ.ഡി.എം പറ്റ്നാ) സോഫി, തോമസ്, സിബി, ജെസി, സാജൻ, ബോബി. മരുമക്കൾ: വർഗീസ് ചക്കാലത്ത് (പത്തനംതിട്ട) ,ജോണിവലിയപറമ്പിൽ (പെരിങ്ങുളം),അപ്പച്ചൻ അറമത്ത് (തീക്കോയി), ആലീസ് കരിനാട്ട് (തൊടുപുഴ), ഷിബി കാരായ്ക്കാട്ട്കാവാലി, സോമി മേനപ്പാട്ട്പടിക്കൽ (തീക്കോയി), റോസി പുത്തൻവീട്ടിൽ (തകഴി),ബിനു നീണ്ടൂർ Read More…
മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണസമ്മേളനം നടത്തി
വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനം നടത്തി. ജോസ്ന രാജേഷ് മുതുപേഴത്തേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. അലോണ ജോ തോട്ടപ്പള്ളിൽ കുഞ്ഞേട്ടൻ അനുസ്മരണ പ്രഭാഷണം നടത്തി. ജോമോൻ കടപ്ലാക്കൽ ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞേട്ടൻ ക്വിസ് മത്സരത്തിന്അലോണ ഷോബി ചെരുവിൽ നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. റെഡ് ഹൗസിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. റിനു റെജി Read More…
സൗജന്യ നേത്രപരിശോധന ക്യാമ്പ് മേലുകാവുമറ്റത്ത്
മേലുകാവുമറ്റം : മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെൻ്റർ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 ബുധനാഴ്ച്ച രാവിലെ 10 മുതൽ 2 മണി വരെ പൊതുജനങ്ങൾക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നതാണ്. വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക. ഫോൺ നമ്പർ – 91889 25700.
കുഞ്ഞേട്ടൻ അനുസ്മരണവുമായി മിഷൻ ലീഗ് പൂവരണി യൂണിറ്റ്
പൂവരണി: ജീവിതം ഏതാണ്ട് പൂർണമായും ചെറുപുഷ്പ മിഷൻ ലീഗിനുവേണ്ടി സമർപ്പിച്ച വ്യക്തിയാണ് കുഞ്ഞേട്ടനെന്ന് പൂവരണി യൂണിറ്റ് സിഎംഎൽ പ്രസിഡൻറ് ജിബിൻ ജെയിംസ് മണിയഞ്ചിറ അഭിപ്രായപ്പെട്ടു. കുഞ്ഞേട്ടന്റെ വാത്സല്യത്തോടെയുള്ള പെരുമാറ്റം എല്ലാവരെയും ആകർഷിക്കുന്നത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറുപുഷ്പ മിഷൻ ലീഗ് പൂവരണി യൂണിറ്റ് എക്സിക്യൂട്ടീവ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ഥാപക നേതാവ് ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെ (കുഞ്ഞേട്ടൻ) ചരമവാർഷിക അനുസ്മരണ ജപമാല റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷൻ ലീഗ് പൂവരണി യൂണിറ്റ് അംഗങ്ങൾ കുഞ്ഞേട്ടനെ അടക്കം ചെയ്തിരിക്കുന്ന Read More…
കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കിടങ്ങൂർ: കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 58-കാരൻ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ ആറരയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്.
PMAY ഭവന നിർമ്മാണ പദ്ധതിയിൽ ഫണ്ടുകൾ അനുവദിക്കണം : പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി
പൂഞ്ഞാർ : ത്രിതല പഞ്ചായത്തുകളും കേന്ദ്ര – സംസ്ഥാന സർക്കാരുകളും സംയുക്തമായി നടപ്പിലാക്കി വരുന്ന P M A Y, ഭവന നിർമാണ പദ്ധതിയിൽ, ഗുണ ഫോക്താക്കൾക്ക് ഫണ്ടുകൾ ലഭിക്കുന്നതിൽ വലിയ കാലതാമസം ഉണ്ടാകുന്നു. ഇപ്പോഴത്തെ വലിയ മഴകാലത്തു, പഴയ വീട് പൊളിച്ചതിനെ തുടർന്ന്, വാടക വീടുകളിലും, ചെറിയ ഷെഡ്‌ടുകളിലും താമസിക്കുന്ന ഇവരുടെ അവസ്‌ഥ വളരെ ശോചനീയമാണ്. PMAY പദ്ധതിയിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ,105 ഗുണ ഫോക്താക്കളാണ്, ഒന്നാം ഗഡു 48000/- രൂപ ലഭിച്ച് വീടിന്റെ നിർമാണം Read More…
എസ്എംവൈഎം രചന മത്സരം നടത്തപ്പെട്ടു
പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ രചന മത്സരം നടത്തപ്പെട്ടു. പാലാ അൽഫോൻസ കോളേജിൽ വച്ച് നടത്തപ്പെട്ട രചന മത്സരത്തിൽ രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി യുവജനങ്ങൾ പങ്കെടുത്തു. കഥ, കവിത, ഉപന്യാസം, പത്രവാർത്ത, ചിത്രരചന, ഡിജിറ്റൽ പോസ്റ്റർ എന്നീ വിഭാഗങ്ങളിലായി നടത്തപ്പെട്ട മത്സരം എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ Read More…
പാലായ്ക്ക് നഷ്ടമായത് തിരിച്ചുപിടിക്കണം: ജോസ്.കെ.മാണി എം.പി
പാലാ: ജനം ചുമതല ഏല്പിച്ച വരുടെ അലംഭാവത്തിലും അവഗണനയിലും പാലായ്ക്ക് നഷ്ടമായത് തിരിച്ചുപിടിയ്ക്കുവാൻ പാലായിൽ യുവജന മുന്നേറ്റം നടക്കുകയാണെന്ന് കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.പറഞ്ഞു. പാലായിൽ കേരള കോൺഗ്രസ് (എം) ൻ്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ യുവജനമാർച്ചിൻ്റെ സമാപനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർലമെൻ്റ് അംഗo എന്ന നിലയിൽ പത്ത് വർഷം നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമാണ് കോട്ടയം ഇന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിറഞ്ഞ ഒരു എഡ്യൂക്കേഷൻ ഹബ് ആക്കി Read More…











