moonilavu

മൂന്നിലവ് സെൻ്റ്. പോൾസ് സ്കൂളിൽ നെൽസൺ ഡാൻ്റെ അനുസ്മരണവും രക്തദാന ക്യാമ്പും

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന, അകാലത്തിൽ നിര്യാതനായ നെൽസൺ ഡാൻ്റെ സാറിൻ്റെ അനുസ്മരണവും രക്തദാന ക്യാമ്പും 2025 ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 9:30 മുതൽ 12:15 PM വരെ HSS ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്. സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യുന്നതാണ്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ചാർളി ഐസക്ക് Read More…

kottayam

എഐവൈഎഫ് പ്രതിഷേധിച്ചു

കോട്ടയം: തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകള്‍ക്കെതിരെയും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചോദ്യം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് എഐവൈഎഫ് ജില്ലാ കമ്മറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. സിപിഐ ജില്ലാ കൗണ്‍സിലംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, ബിനു ബോസ്, സന്തോഷ് കേശവനാഥ്, എൻ എൻ വിനോദ്, അജിത്ത് വാഴൂർ, നന്ദു ജോസഫ്, നിഖിൽ ബാബു, സന്തോഷ് കൃഷ്ണൻ, അഖിൽ കെ യു, Read More…

obituary

കുന്നയ്ക്കാട്ട് കെ എം മാത്യു (കുഞ്ഞൂഞ്ഞ്-88) നിര്യാതനായി

തലപ്പലം: കുന്നയ്ക്കാട്ട് കെ എം മാത്യു (കുഞ്ഞൂഞ്ഞ്- 88) നിര്യാതനായി. ഭൗതിക ശരീരം നാളെ (13.08.2025) ബുധനാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുകയും മൃതസംസ്കാര ശുശ്രുഷകൾ ഉച്ച കഴിഞ്ഞ് 2 ന് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

ramapuram

മനോജ്മെൻറ് അസോസിയേഷന്റെ ‘ഫ്ലാഷ് 2K 25’ ഉദ്ഘാടനം ചെയ്തു

രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ ‘ഫ്ലാഷ് 2K25 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. കിൻഫ്ര ഫിലിം & വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം നിർവഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ  എം എ എച്ച് ആർ എം  ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയ അനൗഷ്ക ഷൈൻ , അഞ്ജലി എസ്  മോഹൻ  എന്നിവരെ തദവസരത്തിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് Read More…

general

എൻഎസ്എസ് എൻറോൾമെന്റ് ദിനം ആചരിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ഒന്നാം വർഷ വിദ്യാർത്ഥികളുടെ എൻഎസ്എസ് എൻറോൾ മെന്റ് ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് സനിൽ കെ.റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ വിഎച്ച്എസ്എസ് പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് മുഖ്യ സന്ദേശം നൽകി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം വി ഹൈസ്കൂൾ എച്ച് എം ആഷാദേവ് എം വി പിടിഎ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പി ബി എന്നിവർ സംസാരിച്ചു. വിഎച്ച്എസ്ഇ Read More…

pala

കോതമംഗലത്തെ സോനയുടെ മരണം; കത്തിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്: എസ്എംവൈഎം

പാലാ : വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോയ ശേഷം പീഢനത്തിനും മതംമാറ്റ നിർബന്ധത്തിനും വിധേയയായി മരണത്തിന് വിധേയയായ സോനയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത. പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിതലോബി കേരളത്തിൽ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് സോനയുടെ കത്ത്. വിവാഹ വാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിൻറെ പുറകിൽ Read More…

erattupetta

ജനകീയ വികസനത്തിന് ത്രിതല പഞ്ചായത്തുകൾ ശക്തീകരിക്കണം :റസാഖ് പാലേരി

ഈരാറ്റുപേട്ട: കേരളത്തിലെ ഏറ്റവും സാധാരണക്കാരന്റെ വികസനത്തിന് കരുത്തുപകരുന്ന ഗവണമെന്റാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെന്നും ഫണ്ടുകൾ വെട്ടിക്കുറച്ച് ഈ വികസനത്തിന്റെ ചിറകരിയുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഈരാറ്റുപേട്ട മുൻസിപ്പാറ്റിലിറ്റി ടൗൺ ഡിവിഷൻ കൗൺസിലർ സഹല ഫിർദൗസിന്റെ വികസന രേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിലെ ഇടത് ഭരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയാണ്. ഇത് പ്രാദേശിക വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മുതിർന്ന Read More…

pala

വാറണ്ടി കാലയളവിൽ സേവനം നിഷേധിച്ചു, വൺപ്ലസ് കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

പാലാ: വാറണ്ടി കാലയളവിൽ കേടായ ടി.വി. നന്നാക്കി നൽകാതിരുന്നതിന് വൺപ്ലസ് കമ്പനിക്ക് പിഴ ചുമത്തി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശി ആഷ്മി ജോസ് കുരിശിങ്കൽ നൽകിയ പരാതിയിലാണ് ഉത്തരവ്. 30 ദിവസത്തിനുള്ളിൽ ടി.വി. പ്രവർത്തനക്ഷമമാക്കി നൽകുകയും സേവന വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 10,000 രൂപ നൽകുകയും ചെയ്യണം. ടെലിവിഷൻ പ്രവർത്തനക്ഷമമാക്കുവാൻ കാലതാമസം വരുത്തിയാൽ ഉത്തരവ് ഇറങ്ങിയ തീയതി മുതൽ ടെലിവിഷൻ പ്രവർത്തനക്ഷമമാക്കി നൽകുന്നതുവരെ പ്രതിവർഷം 15,000 രൂപ ഒൻപത് ശതമാനം പലിശയോടുകൂടി പരാതിക്കാരിക്ക് Read More…

general

ഒഡീഷായിൽ വൈദികർക്ക് നേര നടന്ന കയ്യേറ്റശ്രമത്തിന് കർശന നടപടിയെടുക്കണം: വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ

വെള്ളികുളം: ഒഡീഷായിലെ മലയാളി വൈദികരായ ഫാ ലിജോ നിരപ്പേൽ, ഫാ.ജോജോ വൈദ്യക്കാരൻ,കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകൾ, സഹായികൾ എന്നിവർക്കുനേരെ ബജരംഗ്ദൾ പ്രവർത്തനം നടത്തിയ കയ്യേറ്റ ശ്രമം അത്യന്തംപ്രതിഷേധാർഹമാണെന്നും മാപ്പർഹിക്കാത്ത ഗൗരവമായ കുറ്റമാണെന്നും വെള്ളികുളം ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ യോഗത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം അഭിപ്രായപ്പെട്ടു. മതപരിവർത്തനം ആരോപിച്ചു ഭാരതത്തിലെ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും പതിവായി മാറിയിരിക്കുകയാണ്.കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 5000 ലധികം ആക്രമണങ്ങളാണ് ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തിന് നേരെ ഉണ്ടായിട്ടുള്ളത്.ഇത്തരം ആക്രമണങ്ങൾ അടിക്കടി ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെ Read More…

pala

പാലാ ളാലം പഴയ പള്ളിയില്‍ എട്ടുനോമ്പ് തിരുനാളും മരിയന്‍ കണ്‍വന്‍ഷനും

പാലാ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയില്‍ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി 25 മുതല്‍ സെപ്തംബര്‍ എട്ടുവരെ മരിയന്‍ കണ്‍വന്‍ഷനും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 414-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കും. തിരുനാളിനു ഒരുക്കമായി 25 മുതല്‍ 29 വരെ മരിയന്‍ കണ്‍വന്‍ഷന്‍ ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഏഴുമുട്ടം താബോര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍ കണ്‍വന്‍ഷന്‍ നയിക്കും. 30 ന് വൈകുന്നേരം നാലിന് Read More…