എരുമേലി : കെഎസ്ആർടിസി എരുമേലി ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലവും കെട്ടിടവും ഒഴിഞ്ഞു നൽകണമെന്ന് പാലാ സബ് കോടതിയുടെ വിധിയെ തുടർന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധി സംബന്ധിച്ചും ഇത് സംബന്ധമായി അടിയന്തരമായി ഹൈക്കോടതിയിൽ അപ്പീൽ നൽകി അനുകൂല വിധി സമ്പാദിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും, ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിവേദനം നൽകി. ഇതോടൊപ്പം നിലവിൽ ഡിപ്പോയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ അവിടെ ഓഫീസ് പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്നും, അടിയന്തരമായി ഓഫീസ് Read More…
Month: January 2026
കുറവിലങ്ങാട് ദേവമാതാ കോളജിന് യുജിസിയുടെ ഓട്ടോണമസ് പദവി
കുറവിലങ്ങാട്: ചരിത്രപൈതൃകത്താൽ സമ്പന്നമായ കുറവിലങ്ങാട് ദേശത്തിൻ്റെ അക്ഷര വെളിച്ചമായ ദേവമാതാ കോളേജിന് യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ ഓട്ടോണമസ് പദവി നൽകി. കോളേജുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ദേശീയസംവിധാനമായ നാക് നടത്തിയ മൂല്യനിർണയത്തിൽ 3.67 ഗ്രേഡ് പോയിന്റോടെ കോട്ടയം ജില്ലയിലെ കോളേജുകളിൽ ദേവമാതാ ഒന്നാമത് എത്തിയിരുന്നു. കഴിഞ്ഞവർഷത്തെ കെ ഐ ആർ എഫ്, എൻ ഐ ആർ എഫ് മൂല്യനിർണയങ്ങളിൽ കോട്ടയം ജില്ലയിലെ ഓട്ടോണമസ് ഇതര കോളേജുകളിൽ ഒന്നാം സ്ഥാനം കുറവിലങ്ങാട് ദേവമാതാ കോളേജിനായിരുന്നു 1964 ൽ ബഹുമാനപ്പെട്ട പോൾ Read More…
മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷികം ആഘോഷിച്ചു
മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി അംസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷിക ആഘോഷം നടത്തി. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. മേലുകാവുമറ്റത്തെ ജനങ്ങളുടെ ആരോഗ്യപുരോഗതിക്കായി ഒത്തു ചേർന്നു പ്രവർത്തിക്കാൻ സാധിക്കുന്നത് അഭിമാനകരമാണെന്നു അദ്ദേഹം പറഞ്ഞു. ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു മേലുകാവുമറ്റത്ത് ആരംഭിക്കുന്ന ഹോം കെയർ സർവീസിന്റെ ഫ്ലാഗ് ഓഫും മോൺ.ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചു. സെന്റ് തോമസ് ചർച്ച് വികാരി റവ.ഡോ.ജോർജ് കാരാംവേലിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്കുട്ടി ജോസഫ് മുഖ്യപ്രഭാഷണം Read More…
‘ലഹരിമുക്തകുടുംബം’ പ്രോജക്റ്റുമായി പ്രവിത്താനം സെന്റ് മൈക്കിൾസ്
പ്രവിത്താനം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വേറിട്ട മുന്നേറ്റത്തിന് ഒരുങ്ങുകയാണ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ വിദ്യാർത്ഥികളുടെ ഭവനങ്ങളെ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങളാണ് സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നത്. അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ഭവന സന്ദർശനം, ബോധവൽക്കരണ ക്ലാസുകൾ, കോർണർ മീറ്റിങ്ങുകൾ,തെരുവു നാടകങ്ങൾ, ഫ്ലാഷ് മോബ്, കൗൺസിലിംഗ്, ലഹരിമുക്ത കുടുംബങ്ങളെ ആദരിക്കൽ മുതലായ വിവിധ പ്രവർത്തനങ്ങളാണ് ഈ പ്രോജക്റ്റിന്റെ ഭാഗമായി Read More…
കോട്ടയം ജില്ലാ കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു
കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ഇന്ന് രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി. കളക്ട്രേറ്റ് അങ്കണത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പുതിയ കളക്ടറ സ്വീകരിച്ചു. 2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻ കുമാർ മീണ. ഭാര്യ ഡോ. ശാലിനി മീണ, അച്ഛൻ പരേതനായ ഗിരിരാജ് മീണ, അമ്മ കൗസല്യ ദേവി. പാലക്കാട് Read More…
തലപ്പലം ബാങ്കിൽ സ്വാതന്ത്ര്യദിന മെഗാ ക്വിസ് സീസൺ 2
തലപ്പലം: സ്വാതന്ത്ര്യദിനത്തിൽ സ്കൂൾ കോളേജ് കുട്ടികൾക്കായി തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് മെഗാ ക്വിസ് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ സൗജന്യമാണ്. 10-ാം ക്ലാസ് വരെയുള്ളവർ ജൂണിയർ വിഭാഗത്തിലും ഹയർസെക്കണ്ടറി കോളേജ് കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. മത്സരം ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് ആരംഭിക്കും. ഒരു ടീമിൽ 2 പേർക്ക് പങ്കെടുക്കാം. മത്സരം രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും. പ്രാഥമിക റൗണ്ട് എഴുത്ത് പരീക്ഷയും ഫൈനൽ റൗണ്ട് ചോദ്യവുമായിരിക്കും. രണ്ടു വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കിട്ടുന്നവർക്ക് പ്രമുഖ Read More…
മാവേലിക്കരയിൽ കഞ്ചാവുമായി കെ എസ് ആർ ടി സി ജീവനക്കാരൻ പിടിയിൽ
ഇന്ന് പുലർച്ചെ 12.30 ഓടെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്റെചുവട് ജംഗ്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടയിലാണ് 1.286 കിലോഗ്രാം കഞ്ചാവുമായി കെ എസ് ആർ ടി സി ജീവനക്കാരൻ എക്സൈസിന്റെ പിടിയിലായത്. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ ഉതൃട്ടാതി വീട്ടിൽ സന്ദീപ് എന്ന് വിളിക്കുന്ന ജിതിൻ കൃഷ്ണ(സന്ദീപ്-35) ആണ് പിടിയിലായത്. കെ എസ് ആർ ടി സി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ് ജിതിൻ കൃഷ്ണ. ഇയാൾ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. 2010 മുതൽ കണ്ടക്ടറായി ജോലി ചെയ്ത് വരികയാണ്. Read More…
കോതമംഗലത്തെ സോനയുടെ മരണം കേന്ദ്ര ഏജൻസി അന്വേഷിക്കണം : കത്തോലിക്ക കോൺഗ്രസ്
വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോയ ശേഷം പീഢനത്തിനും മതംമാറ്റ നിർബന്ധത്തിനും വിധേയയായി മരണത്തിന് വിധേയയായ സോനയുടെ മരണവും അതിലേക്ക് നയിച്ച സാഹചര്യവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്. സോനയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിതലോബി കേരളത്തിൽ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് സോനയുടെ കത്ത്.വിവാഹ വാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിൻറെ പുറകിൽ സംഘടിതമായ സംവിധാനങ്ങൾ Read More…
പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് അപകടം
അമ്പാറ : പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് അപകടം. വാഹനത്തിനടിയിൽപ്പെട്ട ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിക്കപ്പ് ഉയർത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയായ ആമീന് ആണ് പരിക്കേറ്റത്. ആമീനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമീന് സാരമായ പരിക്കുള്ളതായാണ് വിവരം.
ലഹരി രഹിത പുലരിക്കായി പുതുപ്പള്ളി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തെരുവ് നാടകം നടത്തി
പുതുപ്പള്ളി: ഇൻ്റർ നാഷണൽ യൂത്ത് ഡേ(August 12) യോടു അനുബന്ധിച്ച് ലയൺസ് ഡിസ് ട്രിക്ട് 318B യുടെ നേതൃത്വത്തിൽ പുതുപ്പള്ളി ലയൺസ് ക്ലബ്ബും ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പുതുപ്പള്ളി, NSS യൂണിറ്റിൻ്റെയും, വിമുക്തി ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ പുതുപ്പള്ളി IHRD ടെക്നിക്കൽ സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ “ലഹരിയില്ലാത്ത പുലരിക്കായ് ” എന്ന എൽ.ഇ.ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം ബഹുമാന്യനായ പുതുപ്പള്ളി എം.എൽ.എ ശ്രീ. ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾശ്രീ.ബിജു ഫിലിപ്പ് അധ്യക്ഷത വഹിച്ച Read More…











