രാമപുരം : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജ് സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം ആഗസ്റ്റ് 16-ാം തീയതി ശനി രാവിലെ 10 മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. “ജേർണി ഓഫ് ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തിൽ നടത്തുന്ന മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് നടത്തുന്നത്. ഒരു ടീമിൽ രണ്ട് പേർക്ക് പങ്കെടുക്കാം. ഒരു സ്ഥാപനത്തിൽ നിന്നും ഒന്നിലധികം ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരാർഥികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം Read More…
Month: January 2026
സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2025- 26 അധ്യായന വർഷത്തേക്കുള്ള സ്കൂൾ പാർലമെൻറ് ഭാരവാഹികളെ തിരഞ്ഞെടുത്തു. വിവിധ ക്ലാസുകളിൽ വാശിയേറിയ മത്സരത്തോട് തന്നെ ജനാധിപത്യ പ്രക്രിയയിൽ കുട്ടികളെ പങ്കാളികളാക്കുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെയും വിവിപാറ്റിൻ്റെയും സഹായത്തോടെ വോട്ടെടുപ്പ് നടത്തുകയുണ്ടായി. ഓരോ ക്ലാസിലും പോളിങ് ഓഫീസറും പ്രിസൈഡിങ് ഓഫീസറുംഅടങ്ങുന്ന ടീം വോട്ടർമാരെ ക്രമനമ്പർ വിളിച്ച് കയ്യിൽ മഷി പുരട്ടി രജിസ്റ്ററിൽ ഒപ്പ് വച്ചതിന് ശേഷം പ്രത്യേകം സജ്ജമാക്കിയ കമ്പാർട്ട്മെന്റിൽ കുട്ടികൾ സമ്മതിദാനാ വകാശം രേഖപ്പെടുത്തി. തുടർന്ന്കൗണ്ടിംഗ് Read More…
പ്രൊഫ.എം.കെ.സാനു അനുസ്മരണം
പൂഞ്ഞാർ: ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പ്രൊഫ.എം.കെ.സാനു അനുസ്മരണം ഡോ.സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് എം.കെ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ ജോയിന്റ് സെക്രട്ടറി കെ.എസ്.ഗോപിനാഥൻനായർ, റിട്ട.ആർ.ഡി.ഡി. ആൻസി ജോയി, പി.ബി.രാധാകൃഷ്ണൻ, കവയത്രിമാരായ അഡ്വ.സാമജ കൃഷ്ണ, വിഷ്ണുപ്രിയ പൂഞ്ഞാർ, ലൈബ്രറി സെക്രട്ടറി വി.കെ.ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന അന്തരിച്ചു
കോട്ടയം പേരൂർ തച്ചനയിൽ പരേതനായ പ്രശസ്‌ത സിനിമാ താരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി( 69) അന്തരിച്ചു. കോട്ടയം ജനറൽ ആശുപത്രി മുൻ ഹെഡ് നഴ്സ് ആയിരുന്നു. സംസ്ക്കാരം ഇന്ന് (ആഗസ്റ്റ് 14) വൈകുന്നേരം അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു വളപ്പിൽ. മക്കൾ : രാജേഷ്.ആർ (ക്ലറിക്കൽ അസിസ്റ്റന്റ്,എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം) രാജീവ്. ആർ (മാക്സ് ഹോസ്‌പിറ്റൽ, ഡൽഹി)മരുമക്കൾ : മഞ്ജുഷ, വി.രാജു,അനുമോൾ.ആർ (എ ഐ എം എസ് ഹോസ്പിറ്റൽ ഡൽഹി).
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും
കോട്ടയം :ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 (വെള്ളി)രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.00 മണിക്ക് മൃഗസംരക്ഷണ- ക്ഷീരവികന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും. തുടർന്ന് സല്യൂട്ട് സ്വീകരിക്കും. പരേഡിൽ 25 പ്ലാറ്റൂണുകൾ പങ്കെടുക്കും. ചടങ്ങുകൾ രാവിലെ 8.35ന് ആരംഭിക്കും. പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എന്നിവയുടെ അഞ്ചു പ്ലാറ്റൂണുകൾ, എൻ.സി.സി. സീനിയർ, ജൂനിയർ ഡിവിഷനുകളിലായി ആറു പ്ലാറ്റൂണുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആറു പ്ലാറ്റൂണുകൾ, സ്‌കൗട്ട്, ഗൈഡ്സ് വിഭാഗത്തിൽനിന്ന് നാലു പ്ലാറ്റൂണുകൾ, Read More…
‘പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍’; ബോര്‍ഡ് മോഷ്ടാവിനെ ക്യാമറയില്‍ കുടുക്കി മദ്യവിരുദ്ധ സമിതി
പാലാ :നഗരത്തിന് പൊതുശല്യമായി തീര്‍ന്ന ഒരാള്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ രൂപതാ കാര്യലയത്തിന്റെ ബോര്‍ഡ് മോഷണത്തെ തുടര്‍ന്ന് ക്യാമറയില്‍ കുടുങ്ങി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സമിതിയുടെ ഓഫീസ് കാര്യാലയത്തിന്റെ കോമ്പൗണ്ടിലെ ബോര്‍ഡില്‍ രൂപതാ ബിഷപ്പിനെതിരെയും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെയും അപകര്‍ത്തിപരമായ പോസ്റ്ററുകള്‍ തുടരെ പതിപ്പിച്ച് ആക്ഷേപം നടത്തിയിരുന്ന കടനാട് സ്വദേശിയും ഇപ്പോള്‍ പാലായിലെ ഒരു ലോഡ്ജ് മുറിയില്‍ കഴിയേണ്ടിവരികയും ചെയ്യുന്ന ജെയിംസ് പാമ്പയ്ക്കന്‍ എന്ന വ്യക്തിയാണ് ഓഫീസിന്റെ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന മറ്റൊരു ഇരുമ്പ് ബോര്‍ഡുമായി മുങ്ങുന്നത് ക്യാമറയില്‍ പതിഞ്ഞത്. അപകീര്‍ത്തിപരമായ Read More…
ശ്രീമതി ജെബി മെത്തേർ എം പി യുടെ മഹിളാ സാഹസ് യാത്രക്ക് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ദുർ ഭരണത്തിനെതിരെ, കേരളത്തിലെ സ്ത്രീകളെ സംഘടിപ്പിച്ചു ശക്തമായ ജനവികാരം ഉയർത്തികൊണ്ടു, കേരള പ്രേദേശ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീമതി ജെബി മെത്തേർ M P, മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ, മഹിളാ സാഹസ് യാത്ര നടത്തുകയാണ്. ഈ യാത്രയുടെ ഭാഗമായി മഹിളാ കോൺഗ്രസ്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ സ്വീകരണം നൽകി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഷൈനി ബേബി വടക്കേൽ അദ്ധ്യക്ഷത വഹിച്ച സ്വീകരണ Read More…
സ്വാതന്ത്ര്യ ദിന പ്രഭാഷണ പരമ്പര ഫ്രീഡം സ്പീച്ച് നാളെ ആരംഭിക്കും
കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സ്വാതന്ത്യദിന പ്രഭാഷണ പരമ്പര ഫ്രീഡം സ്പീച്ചിന് നാളെ തുടക്കം കുറിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മുണ്ടയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, അസി.മാനേജർ റവ.ഫാ. ജയിംസ് ആണ്ടാശ്ശേരിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജസി ജോർജ്, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു, വൈസ് പ്രസിഡൻ്റ് രാജേഷ് ബി Read More…
സൗജന്യ നേത്ര പരിശോധന ക്യാമ്പ്
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും, മുണ്ടക്കയം ലയൺസ് ക്ലബ്ബിന്റെയും, അമിത ഐ കെയർ ഹോസ്പിറ്റൽ തിരുവല്ലയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് മുരിക്കുംവയൽ ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടത്തി. സ്കൂൾ പിടിഎ പ്രസിഡന്റ് സനിൽ കെ ടി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൻസ് ക്ലബ് ജില്ലാ കോർഡിനേറ്റർ ഡോക്ടർ എൻ എസ് ഷാജി ഉദ്ഘാടനം നിർവഹിച്ചു, മെഡിക്കൽ ടീമിന് നേതൃത്വം വഹിച്ച ഡോക്ടർ സോഫിയ Read More…
കെ.വൈ.എം.എ. വിമലാ ജോസഫ് തെക്കേമുറിയിൽ എക്സലൻസി അവാർഡ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി യെങ് മെൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് – ഗ്രാമ പഞ്ചായത്തംഗം എന്ന നിലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച വിമലാ ജോസഫിന്റെ സ്മരണാർത്ഥം കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച പഞ്ചായത്ത് അംഗങ്ങളെ ആദരിക്കുന്നു. 2020-25 കാലയളവിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തംഗം, മൂന്ന് മികച്ച ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർക്ക് വിമലാ ജോസഫ് തെക്കേമുറിയിൽ എക്സലൻസി അവാർഡും മംഗളപത്രവും സമ്മാനിക്കുന്നതാണ്. പരിഗണിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പ്രവർത്തനം സംബന്ധിച്ച സംക്ഷിപ്തവിവരണം തയ്യാറാക്കി ആഗസ്റ്റ് 25നകം മേഖലാകൺവീനർമാരെ Read More…











