aruvithura

സ്വാതന്ത്ര്യ സമരസ്മരണാഞ്ജലികളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സ്വാതന്ത്ര്യ വാരാഘോഷം

അരുവിത്തുറ :സ്വാതന്ത്ര്യ സമരത്തിൻ്റെ ത്യാഗോജ്വല സ്മരണകളിൽ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യ വാരാഘോഷത്തിന് തുടക്കമായി.കോളേജ് അങ്കണത്തിൽ എൻസിസിയുടെ നേതൃത്വത്തിൽ കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ ബിജു കുന്നയ്ക്കാട്ട് സ്വാതന്ത്ര്യദിന പതാക ഉയർത്തി. കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചിരുന്നു.ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവ് സമർപ്പിക്കുന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പൊളിറ്റിക്കൽ സയൻസ് ഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഓപ്പൺ ക്വിസ് പ്രോഗ്രാം Read More…

chemmalamattam

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വേറിട്ട സ്വാതന്ത്ര്യ ദിനാഘോഷം

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വേറിട്ട സ്വാതന്ത്ര്യ ദിനാഘോഷം നടത്തി ഓഗസ്റ്റ് 15 ന് ജനിച്ച അഭിജിത്ത്‌Ps, എന്ന വിദ്യാർത്ഥിയും ചെമ്മലമറ്റത്തെ മുതിർന്ന പൗരനും 98 വയസ്സായ വലക്കമറ്റം വർക്കിച്ചൻ ചേട്ടനും ചേർന്നാണ് ദേശീയ പതാക ഉയർത്തിയത്. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. ദേശഭക്തി ഗാനം, പ്രസംഗം, കവിതാആലാപനം എന്നിവ നടത്തി.

kunnonni

ഇന്ത്യയുടെ 79ാം സ്വാതന്ത്യദിനം കുന്നോന്നി സെൻ്റ് ജോസഫ് യു.പി സ്കൂളിൽ വിപുലമായി ആചരിച്ചു

കുന്നോന്നി :ഭാരതത്തിൻ്റെ എഴുപത്തി ഒൻപതാം സ്വാതന്ത്യദിനം കുന്നേന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിൽ വിപുലമായി ആചരിച്ചു. രാവിലെ 9.30 ന് സ്കൂൾ മാനേജർ ഫാ. മാത്യു പീടികയിൽ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ മോൾ ജേക്കബ്. വാർഡ് മെംബർ ബീനാ മധുമോൻ പി.ടി.എ പ്രസിഡൻ്റ് അനീഷ് കീച്ചേരി അദ്ധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ കുട്ടികളുടെ സ്വാതന്ത്യദിന പതിപ്പ് സ്കൂൾ മാനേജർ ഫാ. മാത്യു പീടകയിലിന് ഹെഡ്മിസ്ട്രസ് ഷീനാമോൾ ജേക്കബ് കൈമാറി. ചടങ്ങിൽ Read More…

erattupetta

ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷവുമായി AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റി

ഈരാറ്റുപേട്ട: രാജ്യത്തിൻറെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ടൗണിൽ AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ദേശീയ പതാക ഉയർത്തി. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കറ്റ് പി എസ് സുനിൽ സന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ, കെ ഐ നൗഷാദ്, കെ എസ് നൗഷാദ്, എം എം മനാഫ്, നൗഫൽ ഖാൻ,റസാക്ക്, മുഹമ്മദ് ഹാരിസ്, AIYF മണ്ഡലം സെക്രട്ടറി ആർ രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ Read More…

melukavu

സ്വാതന്ത്ര്യ ദിനാഘോഷവുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ

മേലുകാവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യക്കാരായ ഓരോരുത്തരും തങ്ങളുടെ മനസ്സിൽ ഏറെ അഭിമാനത്തോടെ ഓർത്തുവെക്കുന്ന സുദിനത്തിൽ ജീവനും ജീവിതവും ഉപേക്ഷിച്ച് പൊരുതിയ ധീരസേനാനികളെ സ്മരിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ കുട്ടികൾ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങൾ ശ്രദ്ധേയമായി. കൂടാതെ പ്രസംഗമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ്, പ്രച്ഛന്ന വേഷമത്സരം എന്നിവയും നടത്തപ്പെട്ടു.

kunnonni

ഇൻഡ്യയുടെ 79ാം സ്വാതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു

കുന്നോന്നി: ഭാരതതത്തിൻ്റെ എഴുപത്തി ഒൻപതാം സ്വതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ലാക്കൽ അനീഷ് കീച്ചേരി ഷാജി പുളിക്കക്കുന്നേൽ ജിമ്മി വാളിപ്ളാക്കൽ ബിനോയി വാഴച്ചാലി തങ്കച്ചൻ മാങ്കുഴയ്ക്കൽ സ്റ്റാൻലി പുതു വായിൽ കേശവൻ മരുത്താങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.

general

മൂന്നിലവ് സെൻ്റ്.പോൾസ് സ്കൂളിൽ നെൽസൺ ഡാൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും നടത്തി

മൂന്നിലവ്:വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന, അകാലത്തിൽ നിര്യാതനായ നെൽസൺ ഡാൻ്റെ സാറിൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ചാർളി ഐസക്ക് അനുസ്മരണ പ്രഭാഷണം നടത്തി. കോട്ടയം എമിറേറ്റ്സ് മോഡൽ ലയൺസ് ക്ലബ് പെൺകുട്ടികൾക്ക് Read More…

erattupetta

കേരള കോൺഗ്രസ് (M) മണ്ഡലം കൺവൻഷൻ

ഈരാറ്റുപേട്ട: കേരളാ കോൺസ് (എം) ഈരാറ്റുപേട്ട മണ്ഡലം കൺവൻഷനുകൾ ആഗസ്റ്റ് 15 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, പ്രഫ. ലോപ്പസ് മാത്യു, പ്രൊഫ. വി.ജെ.ജോസഫ് എക്സ് എം എൽ എ, അഡ്വ.സാജൻ കുന്നത്ത്, ജോർജുകുട്ടി ആഗസ്തി, സണ്ണിമാത്യു വടക്കേ മുളഞ്ഞനാൽ, തോമസ്‌കുട്ടി എം.കെ. മുതുപുന്നക്കൽ, ഡോ.ആൻസി ജോസഫ്, ലീന ജയിംസ്, സോജൻ ആലക്കുളം, പി.എസ്.എം.റംലി, അഡ്വ. ഒ.വി.ജോസഫ്, അഡ്വ. ജയിംസ് വലിയ വീട്ടിൽ, പി.പി.എം. നൗഷാദ്,ബാബു വരവുകാലാ, എ.കെ. നാസർ ആലുംതറ, Read More…

kaduthuruthy

കടുത്തുരുത്തിയിലും ശക്തിപ്രകടനം നടത്തുവാൻ കേരള യൂത്ത് ഫ്രണ്ട് (എം) യുവജന റാലി ഓഗസ്റ്റ് 30ന്

കടുത്തുരുത്തി: കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡല കമ്മിറ്റിയുടെ സമ്മേളനവും യുവജന റാലിയും ഓഗസ്റ്റ് മാസം മുപ്പതാം തീയതി നാലുമണിക്ക് കടുത്തുരുത്തിയിൽവെച്ച് നടക്കുമെന്ന് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം ഭാരവാഹികൾ അറിയിച്ചു. നിയോജകമണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികളും വാദ്യഘോഷങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ വാനറുകളുടെ പിന്നിലായി അണിനിരക്കും. നിയോജകമണ്ഡലത്തിലെ 182 വാർഡുകളിൽ നിന്നായി 2500 യുവജനങ്ങളെ പ്രകടനത്തിൽ അണിനിരത്തും. യുവജന റാലി കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിക്കൽ നയിക്കും. റാലിയോട് Read More…

ramapuram

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. സഹജീവികൾക്ക് ജീവൻ പകർന്നു നൽകാൻ സാധിക്കുന്ന അവയദാനത്തെകുറിച്ച് സമൂഹം കൂടുതൽ ബോധവാൻമാരാകണമെന്ന് അദ്ദേഹം പറഞ്ഞു. നെഫ്രോളജി വിഭാ​ഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാ​ഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.വിജയ് രാധാകൃഷ്ണൻ എന്നിവർ പ്രസം​ഗിച്ചു. മാർ സ്ലീവാ കോളജ് ഓഫ് നഴ്സിം​ഗിലെ വിദ്യാർത്ഥിനികൾ ബോധവൽക്കരണ സന്ദേശവുമായി ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.