erattupetta

എറണാകുളത്ത് ഈരാറ്റുപേട്ട സ്വദേശിയായ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടർ മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ ഡോക്ടറെ കാണാതെ വന്നതോടെ ഫ്ലാറ്റിലെ മറ്റു താമസക്കാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ അളവിൽ മരുന്നു കുത്തിവെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയാണ് ഡോക്ടർ മീനാക്ഷി. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് Read More…

general

സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സ്കൂൾ

വെള്ളികുളം :സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഭാരത മണ്ണിനെ വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യസമരസേനാനികൾ സമരവീര്യ പോരാട്ടത്തിലൂടെ നേടിയെടുത്ത ചരിത്രമാണ് നമ്മുടേത്. ബ്രിട്ടീഷ് പട്ടാളക്കാരുടെ തോക്കിനു മുമ്പിൽ നെഞ്ചുവിരിച്ച് ജയ് ഭാരത് മാതാ കീ എന്ന് വിളിച്ച് കറയറ്റ ദേശസ്നേഹവും ത്യാഗോജ്വലമായ ആത്മസമർപ്പണവും നടത്തിയവരാണ് സ്വാതന്ത്ര്യ സമര പോരാളികൾ എന്ന് സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ഓർമ്മപ്പെടുത്തി. ഭാരതത്തിൻറെ ഭാവി തലമുറ എന്ന നിലയിൽ വിദ്യാർത്ഥികൾ Read More…

ramapuram

രാമപുരം കോളേജിൽ നവാഗത ദിനാഘോഷം നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ നവാഗത ദിനാഘോഷം നടത്തി. യുവത്വം തുടിക്കുന്ന നിരവധി ആഘോഷ പരിപാടികളാണ് നവാഗതർക്കായി സംഘടിപ്പിച്ചത്. നവാഗത വിദ്യാർത്ഥികളുടെ സർഗ്ഗ വാസനങ്ങൾ പ്രകടമാക്കിയ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി. കോളേജ് സ്റ്റുഡന്റ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ നവാഗത ദിനാഘോഷം കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ജോസഫ് ആലഞ്ചേരിൽ, സ്റ്റാഫ് കോഡിനേറ്റർമാരായ ഷീബ തോമസ് , Read More…

entertainment

ശ്വേത പ്രസിഡൻ്റ്, കുക്കു സെക്രട്ടറി; അമ്മയുടെ ഭരണം ഇനി വനിതകൾ നിയന്ത്രിക്കും

താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ. ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. ആകെയുള്ള 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് ചെയ്തത്. ഗിന്നസ് പക്രുവാണ് അവസാനമായി വോട്ട് ചെയ്തത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ഇരുതാരങ്ങളും ലീഡ് ചെയ്യുന്നുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

erattupetta

AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ “യുവ സംഗമം” സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഇന്ത്യാ രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനത്തിൽ “ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം” എന്ന മുദ്രാവാക്യമുയർത്തി AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ “യുവ സംഗമം” സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് ഒ പി എ സലാം യുവ സംഗമം ഉദ്ഘാടനം ചെയ്തു. AIYF കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡൻറ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ സെക്രട്ടറി R രതീഷ് സ്വാഗതം പറഞ്ഞു. Read More…

thidanad

ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു

തിടനാട് : ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനം ആഘോഷിച്ചു. പ്രോഗ്രാം ഓഫീസർ ഐഷ സാലി എസ് ന്റെ അധ്യക്ഷയതയിൽ ചേർന്ന പരിപാടിക്ക് കോളേജ് പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ്‌ വി എം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എൻ എസ് എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷുക്കൂർ വോളന്റീർ സെക്രട്ടറി ഫാത്തിമ റഷീദ് എന്നിവർ പ്രോഗ്രാമിന് ആശംസകൾ അറിയിച്ചു. സ്വാതന്ത്ര ദിനവുമായി ബന്ധപ്പെട്ട് Read More…

kuravilangad

യൂത്ത് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി

കുറവിലങ്ങാട് : യൂത്ത് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡണ്ട് അമൽ മത്തായി പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരുൺ ജോസഫ് സന്ദേശം നൽകി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജിൻസൺ ചെറുമല, യു.ഡി.എഫ് കുറവിലങ്ങാട് മണ്ഡലം ചെയർമാൻ അജോ അറക്കൽ, ടോജോ പാലക്കൽ,സജിൻ മാത്യു, ബേസിൽ, ജോർജ് തെക്കുമ്പുറം, ജിൻസൺ കൊച്ചുപുരക്കൽ, അനീഷ് തറപ്പിൽ, രഞ്ജിത് സെബാസ്റ്റ്യൻ, ക്രിസ്റ്റി ബെന്നി, ജിന്റോ കുടിലിൽ, Read More…

melukavu

മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ബോധവൽക്കര ക്ലാസ്സും ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ സഹായവും വിതരണം ചെയ്തു

മേലുകാവ് :മേലുകാവ്ഹെൻറി ബേക്കർ കോളേജ്എൻ.എസ്.എസ് യൂണിറ്റും ആന്റി റാഗ്ഗിംഗ് സെല്ലും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും സംയുക്തമായി സഹകരിച്ച് റാഗിംഗിനെതിരായ ബോധവൽക്കരണ ക്ലാസ്സും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. 2025 ആഗസ്റ്റ് 14-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് കോളേജ് എ. സി സെമിനാർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ജി. എസ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയമ്മ ഫെർണാണ്ടസ് Read More…

moonilavu

മൂന്നിലവ് സെന്റ്.പോൾസ് സ്കൂളിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

മൂന്നിലവ്: മാതൃരാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനം വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.Kerala State Ex Service league-ന്റെ സഹകരണത്തോടെയാണ് ഈ വർഷത്തെ ആഘോഷപരിപാടികൾ നടത്തിയത്.സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ ദേശീയപതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ് സ്വാഗതം ആശംസിച്ച യോഗത്തിൽ വച്ച് സർവ്വീസിൽ നിന്നും വിരമിച്ച സൈനികരെ റവ.ഫാ. കുര്യൻ തടത്തിൽ പൊന്നാട അണിയിച്ചു. ശ്രീ. V.T ചാക്കോ, കുമാരി. റിയാമോൾ അലക്സ് , മാസ്റ്റർ. ആരോൺ അനൂപ് Read More…

obituary

വി.ഡി തോമസ് വട്ടക്കുടിയിൽ നിര്യാതനായി

കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീ അജു തോമസ് കുറ്റിക്കലിന്റെ (കുറിച്ചിത്താനം,പാലാ രൂപത )ഭാര്യ സ്വപ്നയുടെ വത്സല പിതാവുമായ ശ്രീ വി.ഡി തോമസ് (78) ,വട്ടക്കുടിയിൽ, വെള്ളാട് ,ആലക്കോട് നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടര മണിക്ക് സ്വഭവനത്തിൽ ആരംഭിച് തലശ്ശേരി അതിരൂപതയിലെ വെള്ളാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ സിമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. വന്ദ്യ പിതാവിൻറെ നിര്യാണത്തിൽ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി പ്രസിഡൻറ് പോൾ Read More…