പെരിങ്ങുളം: പാലാ രൂപതാംഗം ഫാ. മാത്യു ചന്ദ്രൻകുന്നേൽ സീനിയർ (92) അന്തരിച്ചു. പാലാ സെയ്ന്റ് തോമസ് കോളജ് മുൻ വൈസ് പ്രിൻസിപ്പലും കൊമേഴ്‌സ് വിഭാഗം മേധാവിയും പരേതരായ മൈക്കിൾ അന്നമ്മ ദമ്പതികളുടെ മകനുമാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി മത്തായി വാഴയിൽ തിടനാട്, അബ്രാഹം മൈക്കിൾ, സിസ്റ്റർ ഫാറ്റിമ എംഎസ്‌ജെ (ധർമഗിരി, കോതമംഗലം), ഡോ. ജോസഫ് മൈക്കിൾ (യുഎസ്എ), പരേതരായ മൈക്കിൾ മൈക്കിൾ, ചാക്കോ മൈക്കിൾ, തോമസ് മൈക്കിൾ. മൃതദേഹം ബുധനാഴ്ച (20) 10.30 ന് പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്തുള്ള Read More…
Month: January 2026
രാമപുരം SHLP സ്കൂളിലെ കർഷകദിനാചരണവും, കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ശ്രദ്ധേയമായി
രാമപുരം: കർഷക ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ ഉറപ്പിക്കുന്നതിനും കാർഷികവൃത്തി യോടുള്ള താല്പര്യം വളർത്തുന്നതിനും ഉപകരിക്കും വിധം കർഷകദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജർ വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം യോഗത്തിന് അധ്യക്ഷത വഹിച്ചു. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളി മോൾ ഐസക് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നവീനകൃഷി രീതിയായ കൃത്യതതുള്ളിനനകൃഷി സ്കൂളിൽ നടപ്പിലാക്കിയ കർഷക വിദഗ്ധരായ ശ്രീ ഡെൻസിൽ ജോസ്, ശ്രീ ബിനീഷ് അഗസ്റ്റിൻ എന്നിവരെ ആദരിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് കാർഷിക ഉപകരണങ്ങളുടെ Read More…
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാന ശക്തമായ മഴ തുടരും. വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, ജില്ലകളിൽ മുന്നറിയിപ്പില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴ തുടരാനുള്ള കാരണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കേരള- കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. നദികളിലും ഡാമുകളിലും അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ Read More…
ഏറ്റുമാനൂർ കാണക്കാരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം
ഏറ്റുമാനൂർ: കാണക്കാരിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. സഹയാത്രികനു ഗുരുതര പരുക്ക്. കാണക്കാരി ആശുപത്രിപ്പടിക്കു സമീപം ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. നീണ്ടൂർ ഓണംതുരുത്ത് തൈപ്പറമ്പിൽ ജോസഫ് ടി. ഏബ്രഹാം (27) ആണ് മരിച്ചത്. സഹയാത്രികനായിരുന്ന ഓണംതുരുത്ത് സ്വദേശി മാർവിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുപ്പന്തറ ഭാഗത്തേക്കുപോകുകയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങി റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. കുറവിലങ്ങാട് പൊലീസ് Read More…
കുര്യന്താനം കെ.റ്റി. മൈക്കിൾ (കൊച്ചേട്ടൻ 96) നിര്യാതനായി
അമ്പാറനിരപ്പേൽ: കുര്യന്താനം കെ.റ്റി. മൈക്കിൾ (കൊച്ചേട്ടൻ – 96) അന്തരിച്ചു. ഭാര്യ: അന്നമ്മ മൈക്കിൾ ഇടമറുക് കണിയാങ്കണ്ടം കുടുംബാംഗം. മക്കൾ: കെ.എം. മേരിക്കുട്ടി, കെ.എം.തോമസ് (റിട്ട. സീനിയർ സെക്ഷൻ ഓഫിസർ എംജി സർവ്വകലാശാല ), കെ.എം. സണ്ണി (റിട്ട.അസി.എക്സി. എൻജിനീയർ കെ എസ് ഇ ബി , ഓസ്ട്രേലിയ), കെ.എം. ജോർജ് (റിട്ട.സീനിയർ സെക്ഷൻ ഓഫിസർ, എംജി സർവ്വകലാശാല), കെ.എം. ജോസുകുട്ടി (ഡപ്യൂട്ടി കളക്‌ടർ കളക്ട്രേറ്റ് ഇടുക്കി), കെ.എം. സോണിയ ഓസ്ട്രേലിയ. മരുമക്കൾ: എ.കെ. വർഗ്ഗീസ്, എമ്പ്രയിൽ Read More…
മൂലേപറമ്പിൽ നിർമല ജോൺ നിര്യാതയായി
മുണ്ടക്കയം : മുണ്ടക്കയം ചെളിക്കുഴി പാറേമ്പലം ഭാഗം മൂലേപറമ്പിൽ എം.സി ജോണിൻ്റെ ഭാര്യ നിർമല ജോൺ (69) നിര്യാതയായി. സംസ്കാരം നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന്സ്വഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. മകൾ : ജാനറ്റ്,മരുമകൻ : എബി കാട്ടുകുന്നേൽ, കറുകച്ചാൽ. പരേത ദീർഘകാലം കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയിൽ പാരൽലീഗൽ വോളണ്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വൈക്കം നഗരസഭ കൃഷിഭവൻ ഏർപ്പെടുത്തിയ ” കൃഷിമുകുളം” അവാർഡ് വൈക്കം ടൗൺ ഗവൺമെന്റ് എൽ പി എസ് ന്
വൈക്കം നഗരസഭ കൃഷിഭവൻ ഏർപ്പെടുത്തിയ ” കൃഷിമുകുളം” അവാർഡ് വൈക്കം ടൗൺ ഗവൺമെന്റ് എൽ പി എസ് ന്. കാർഷിക മേഖലയിൽ കുട്ടികളെ ഉൾക്കൊള്ളിച്ചു അവരിൽ കാർഷിക അവബോധം വളർത്തുന്നതിൽ കാണിച്ച മികവിനാണ് അംഗീകാരം. വർധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ 70 ശതമാനവും ഭക്ഷണത്തിൽ നിന്നുള്ളതാണ്. ഈ സാഹചര്യത്തിൽ കാർഷിക മേഖലക്ക് വലിയ പ്രാധാന്യമാണുള്ളത്. പുതു തലമുറയിൽ കൃഷിയുടെ അറിവും അഭിരുചിയും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ വർഷം മുതൽ നഗരസഭ കൃഷിഭവൻ “കൃഷിമുകുളം ” അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
കർഷകനെ പിൻതുണച്ചില്ലെങ്കിൽ നാട് നശിക്കും: സജി മഞ്ഞക്കടമ്പിൽ
ഈരാറ്റുപേട്ട: കർഷകനാണ് നാടിന്റെ നട്ടെല്ലെന്ന് ഇനിയെങ്കിലും ഭരണ കർത്താക്കൾ തിരിച്ചറിയണമെന്നും, കർഷകനെ പിൻതുണച്ചില്ലെങ്കിൽ നാട് നശിക്കുമെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്ടിലെയും , കർണ്ണാടകയിലെയും കർഷകർക്ക് സർക്കാരുകൾ നൽകുന്ന പരിഗണന കേരളം കണ്ട് പഠിക്കേണ്ടതാണെന്നും അദ്ധേഹം പറഞ്ഞു. കർഷകന് കൃഷി ചെയ്യാൻ പിൻതുണ നൽകിയാൽ കാർഷിക മേഘലയിൽ സമൃദ്ധി ഉണ്ടാകുമെന്നും സജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക മേഖയിൽ മികവ് തെളിയിച്ച Read More…
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
പൂഞ്ഞാർ : മണിയംകുന്ന് പള്ളി ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈററ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടത്തിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പള്ളി, സ്കൂൾ തുടങ്ങിയ പൊതു സ്ഥാപനങ്ങൾ ഉൾപ്പെടെ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് രാത്രി കാലങ്ങളിൽ വെളിച്ചം ഇല്ലാതിരുന്നത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വിജയ തുടർന്ന് നാട്ടുകാർ Read More…
പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂളിന്റെ പ്രവർത്തനം മാതൃകാപരം: ഡോ.എൻ.ജയരാജ്
പ്രവിത്താനം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വേറിട്ട മുന്നേറ്റം നടത്തുന്ന പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമെന്ന് ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. സ്കൂളിലെ വിദ്യാർത്ഥികളുടെ ഭവനങ്ങളെ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലഹരി വിരുദ്ധ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ സാമൂഹിക പ്രതിബദ്ധതക്കുള്ള ഉത്തമ ഉദാഹരണമാണ് കുട്ടികളുടെ ഭവന സന്ദർശനം, ലഹരി വിരുദ്ധ ലഘുലേഖ വിതരണം, ലഹരിമുക്ത ഭവനം Read More…











