അരുവിത്തുറ :അരുവിത്തുറ സെന്റ്. ജോർജ് കോളേജിൽ ഫ്യൂചർ സ്റ്റാർസ് എഡ്യൂക്കേഷണൽ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെൻ്റ്, എയിഡഡ് ,സി. ബി. എസ്. സി ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ പ്പെട്ട അദ്ധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഫ്യൂചർ സ്റ്റാർസ് പ്രൊജക്റ്റ് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് ബർസാർ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കോളേജ് Read More…
Month: January 2026
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ സദ്ഭാവനാ ദിനാചരണം
വാകക്കാട്: സമാധാനപരവും സൗഹാർദ്ദപരവുമായ ജീവിതം നയിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ടും ഓർമ്മിപ്പിച്ചുകൊണ്ടും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ സദ്ഭാവനാ ദിനം ആചരിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 ആണ് എല്ലാ വർഷവും സദ്ഭാവനാ ദിനം ആചരിക്കുന്നത്. “സദ്ഭാവന” എന്ന വാക്കിനർത്ഥം നല്ല ചിന്തകൾ എന്നാണെന്നും എല്ലാവരും പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം എടുത്തു കാണിച്ചും ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്സ് പ്രസംഗിച്ചു. സമാധാനപരവും സൗഹാർദ്ദപരവുമായ ജീവിതം നയിക്കാൻ എല്ലാവരെയും ഓർമ്മിപ്പിച്ചു കൊണ്ട് കുട്ടികൾ Read More…
പ്രതിഷേധ ദിനം: സെന്റ് ജോസഫ്സ് എച്ച് എസ് മറ്റക്കര
മറ്റക്കര : ഭിന്നശേഷി നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാരിന്റെ അനീതിക്കെതിരെ മറ്റക്കര സെന്റ് ജോസഫ്സ് എച്ച് എസിൽ പ്രതിഷേധ ദിനം ആചരിച്ചു. ടീച്ചേഴ്സ് ഗിൽഡ് സെന്റ് ജോസഫ്സ് എച്ച് എസ് മറ്റക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ വാമൂടിക്കെട്ടിയും പ്ലക്കാടുകൾ ഏന്തിയും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞും ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റാ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ സർക്കാരിന്റെ എയ്ഡഡ് മേഖലയോടുള്ള അവഗണനയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ഈ ശനിയാഴ്ച നടക്കുന്ന കളക്ടറേറ്റ് മാർച്ച് എല്ലാവരും പങ്കെടുക്കുമെന്നും ഹെഡ്മിസ്ട്രസ് അറിയിച്ചു.
കുന്നോന്നി സെന്റ് ജോസഫ് യു. പി. സ്കൂൾ യൂണിറ്റിലെ അധ്യാപകർ പ്രതിഷേധിച്ചു
കുന്നോന്നി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 23 -ാം തിയതി കോട്ടയത്തും സെപ്റ്റംബർ 29-ാം തീയതി തിരുവനന്തപുരത്തും സംഘടിപ്പിക്കുന്ന സമരപരിപാടികൾക്ക് മുന്നോടിയായിഭിന്നശേഷി സംവരണ വിഷയത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റുകളോടുള്ള സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കുക ,അധ്യാപക, അനധ്യാപക നിയമനങ്ങൾ അംഗീകരിക്കുക എന്നീ അഭ്യർത്ഥനയുമായി കുന്നോന്നി സെന്റ് ജോസഫ് യു. പി. സ്കൂൾ യൂണിറ്റിലെ അധ്യാപകർ പ്രതിഷേധിച്ചു. തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി. നിയമനങ്ങൾ അംഗീകരിക്കാതെ എയ്ഡഡ് മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളെ തുറന്നുകാട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി Read More…
എ ഐ വൈ എഫ് പൂഞ്ഞാർ മേഖല കമ്മറ്റി ഗതാഗത മന്ത്രിക്ക് പരാതി നൽകി
കെ.എസ്.ആർ.ടി.സി. എരുമേലി ഡിപ്പോയുടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗ്രാമീണ പ്രദേശങ്ങളിലൂടെയുള്ള സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എ ഐ വൈ എഫ് പൂഞ്ഞാർ മേഖല കമ്മറ്റി ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്. കോട്ടയം ജില്ലയിലെ എരുമേലി ഡിപ്പോയിൽ നിന്നും രാവിലെ 4:30-ന് ആരംഭിക്കുന്ന എരുമേലി – എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസ് (ഗുരുദേവ് ടേക്ക് ഓവർ) 2025 ജൂലൈ 28 മുതൽ നിർത്തലാക്കിയത് ശ്രദ്ധയിൽപ്പെടുത്തുന്നതിനും, പ്രസ്തുത സർവീസ് പുനരാരംഭിക്കുന്നതിനും വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പമ്പാവാലി, പുഞ്ചവയൽ, Read More…
ഭിന്നശേഷി നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിനെതിരെ അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിന്റെ പ്രതിഷേധം
അരുവിത്തുറ: സെന്റ ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ ഭിന്നശേഷി നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിനെതിരെ അധ്യാപകരും അനധ്യാപകരും പ്രതിഷേധിച്ചു. ആഗസ്റ്റ് 23 ശനിയാഴ്ച വിവിധ രൂപതകളിലെ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കുമെന്ന് ഹെഡ്മാസ്റ്റർ ജോബിൻ തോമസ് അറിയിച്ചു. ന്റെ പ്രതിഷേധം
മൂന്നിലവ് സെന്റ്.പോൾസ് സ്കൂളിൽ പ്രതിഷേധദിനം ആചരിച്ചു
മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഷേധദിനം ആചരിച്ചു. ഭിന്നശേഷി നിയമനങ്ങളുടെ മറവിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസപ്പെടുത്തുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ വരുന്ന എല്ലാ സ്കൂളുകളിലും ആഗസ്റ്റ് 20 ബുധനാഴ്ച പ്രതിഷേധദിനമായി ആചരിക്കുകയാണ്. ആഗസ്റ്റ് 23 ശനിയാഴ്ച വിവിധ രൂപതകളിലെ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃതത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും കളക്ട്രേറ്റിലേയ്ക്ക് പ്രതിഷേധമാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
എയ്ഡഡ് സ്കൂളുകളിലെ സ്ഥിരനിയമനങ്ങൾ സർക്കാർ നിരസിക്കുന്നതിൽ പ്രതിഷേധിച്ച് പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ യൂണിറ്റിൻ്റെ പ്രതിഷേധം
മേലുകാവ്: ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂളുകളിലെ സ്ഥിരനിയമനങ്ങൾ സർക്കാർ നിരസിക്കുന്നതിൽ പ്രതിഷേധിച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനമാചരിച്ചു. അധ്യാപകർ കറുത്ത വസ്ത്രം ധരിക്കുകയും വാമൂടിക്കെട്ടി പ്രതിഷേധിക്കുകയും ചെയ്തു. നിയമനങ്ങൾ അംഗീകരിക്കാതെ എയ്ഡഡ് മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളെ തുറന്നു കാട്ടുന്നതിന് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് നടത്തുന്ന വിവിധ സമരപരിപാടികൾക്ക് വാകക്കാട് സെൻ്റ് അൽഫോൻസാ Read More…
പുളിക്കൽ ത്രേസ്യാമ്മ നിര്യാതയായി
പിണ്ണാക്കനാട്:പുളിക്കൽ മൈക്കിളിന്റെ ഭാര്യ ത്രേസ്യാമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ. ചെമ്മലമറ്റം കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ, ജോസ്, ജോർജ്, മേരിക്കുട്ടി, മോളിയമ്മ, പോൾസൺ, സോളി, സിസ്റ്റർ റോസിലിന്റ്, അൽഫോൻസ. മരുമക്കൾ: റോസമ്മ ജോസ് ആട്ടപ്പാട്ട് (ചോലത്തടം), പാപ്പച്ചൻ പനന്തോട്ടത്തിൽ ൽ (വിളക്കുമാടം), മീന പോൾ വെണ്ണായിപ്പള്ളിൽ (രാമപുരം), തങ്കച്ചൻ വള്ളിക്കുന്നേൽ (ഐങ്കൊമ്പ്), സെബാസ്റ്റ്യൻ അന്തിക്കാട് (ഓസ്ട്രേലിയ), പരേതരായ ജോസ് മുണ്ടമറ്റം (പറത്താനം), മേഴ്സി ജോർജ് Read More…
ആരോഗ്യകേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ സുനിൽ കെ ജോസഫ്
ഭാരതത്തിന്റെ 79 -ാം സ്വതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡെക്കാത്തലോൺ കോട്ടയവും, ബിലീവേഴ്സ് ഹോസ്പിറ്റൽ തിരുവല്ലയും സംയുക്തമായി സംഘടിപ്പിച്ച 79 KM സൈക്കിൾ റാലി “Independence Day Endurance Ride” വിജയകരമായി പൂർത്തീകരിച്ച് ആരോഗ്യകേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകൻ ശ്രീ. സുനിൽ കെ ജോസഫ്. തീക്കോയി കണ്ടത്തിൻകര കുടുംബാംഗമായ സുനിൽ സാറിന്റെ ഭാര്യ സുരഭി ഇതേ കോളേജിലെ കംപ്യൂട്ടർ സയൻസ് വിഭാഗം അധ്യാപികയാണ്. യുവജനങ്ങൾ ആരോഗ്യ പരിപാലനത്തിന് ജീവിതത്തിൽ കൂടുതൽ Read More…











