ഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ്റാൻഡ് നവീകരണം ഈരാറ്റുപേട്ട നഗരത്തിനെ ആകെ ഗതാഗതാ കുരിക്കിൽ ആക്കിയെന്നും ബസ് സ്റ്റാൻഡ് ഭാഗത്തു കൂടി കാൽനട യാത്രകർക്ക് പോലും സഞ്ചരിക്കാനാവാത്ത സാഹചര്യമാണെന്നും ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് ആരോപിച്ചു. സെൻട്രൽ ജംഗ്ഷനിൽ നിന്ന് വാഹനങ്ങൾ കടന്നുപോകാൻ ഏറെ സമയം കാത്തു കിടക്കേണ്ടി വരുന്ന സാഹചര്യം പ്രെതിഷേധാർഹം ആണെന്നും മുൻസിപ്പാലിറ്റി,പോലീസ് അധികൃതർ ഉടനടി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക് നേതൃത്വം നൽകാനും ബിജെപി ഈരാറ്റുപേട്ട മുൻസിപ്പൽ Read More…
Month: January 2026
പൂഞ്ഞാർ നിയോജകമണ്ഡലം വികസന മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ
കൂട്ടിക്കൽ : പൂഞ്ഞാർ നിയോജകമണ്ഡലം വികസനത്തിൽ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലിൽ പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തീകരിച്ച 11 വീടുകളുടെ താക്കോൽദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭവനരഹിതരുടെ പുനരധിവാസം സംസ്ഥാനസർക്കാരിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. ദുരിതബാധിതമേഖലകളിലടക്കം പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിൽ വലിയ വികസന മുന്നേറ്റം കൈവരിച്ചതിനോടൊപ്പം, ജനങ്ങളുടെ Read More…
സൗജന്യ മെഡിക്കൽ ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണ്ണയവും
കാഞ്ഞിരപ്പള്ളി : 1985ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് ഈ വർഷം റൂബിജൂബിലി നിറവിലാണ്. കഴിഞ്ഞ 40 വർഷമായി കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ, സാംസ്കാരിക ഉന്നമനത്തിനായി വളരെയേറെ കാര്യങ്ങൾ ക്ലബ് ചെയ്തിട്ടുണ്ട്. 30 കുടുംബങ്ങൾ സജീവാഗങ്ങളായിട്ടുള്ള ക്ലബ് ജൂബിലി വർഷത്തിൽ ജനോപകാരപ്രദമായ വിവിധ പരിപാടികൾ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി 2025 ഓഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞു 1 മണിവരെപൊടിമറ്റം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ വച്ചു ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നുവെന്നു പ്രസിഡന്റ് Read More…
വിദ്യാഭ്യാസ രംഗത്തെ അനീതിക്കെതിരെ വെള്ളികുളം സ്കൂളിലെ അധ്യാപകർ പ്രതിഷേധ ദിനം ആചരിച്ചു
വെള്ളികുളം: ഭിന്നശേഷി സംവരണ വിഷയത്തിൽ എയ്ഡഡ് മേഖലയിലെ അധ്യാപക അനധ്യാപക നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന വിദ്യാഭ്യാസ വകുപ്പിന്റെ അനീതിക്കെതിരെ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ ടീച്ചേഴ്സ് ഗിൽഡിൻ്റ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. നാളിതുവരെ ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അധ്യാപക – അനഅധ്യാപക നിയമനം,അധ്യാപകരുടെ ശമ്പളം, പ്രമോഷൻ, ഇൻക്രിമെന്റ് ,ഗ്രേഡ് പ്രൊമോഷൻ, അവധി ആനുകൂല്യങ്ങൾ തുടങ്ങിയവ നിഷേധിക്കുകയാണ്. ഹൈക്കോടതി അനുകൂല വിധി ഉണ്ടായിട്ടും ക്രൈസ്തവ മാനേജ് മെൻ്റിനോടുള്ള സർക്കാരിൻ്റെ വിവേചനം അവസാനിപ്പിക്കണം എന്ന് അധ്യാപകർ ആവശ്യപ്പെട്ടു. അധ്യാപക അനധ്യാപക Read More…
ഉല്ലല തേജസ് സന്‍സ്വിതാ സ്കൂളില്‍ സ്നേഹസ്പര്‍ശം ആക്ടീവ് ദന്തല്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു
ആഗസ്റ്റ് 19 ലോക മാനവികത ദിന ആചരണതിന്റെ ഭാഗമായി ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടെ നേതൃത്വത്തില്‍ വൈസ്മെന്‍ വൈക്കം ടെമ്പിൾ സിറ്റിയു മായി ചേർന്ന് ഉല്ലല തേജസ് സന്‍സ്വിതാ സ്കൂളില്‍ സ്നേഹസ്പര്‍ശം ആക്ടീവ് ഡെന്റൽ ക്ലിനിക്കിന്റെ ഔപചാരിക ഉദ്ഘാടനം വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി പ്രീത രാജേഷ് നിർവഹിച്ചു. ഇൻഡ്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ സംഘടിപ്പിച്ച ചടങ്ങില്‍ സംഘാടക സമിതി കണ്‍വീനര്‍ ഡോ. അഭിനയ ശ്രീദര്‍ന്റെയും ചെയര്‍മാന്‍ വൈ എം. ഡി നാരായൺ നായരുടെയും Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജ് യൂണിയൻ ഭാരവാഹികൾ
ചെയർമാൻ: ശ്രാവൺ ചന്ദ്രൻ റ്റി ജെ – എം. കോം., വൈസ് ചെയർപേഴ്സൺ :അനിറ്റ ഉണ്ണി – ബി.ബി. എ., ജെനറൽ സെക്രട്ടറി : ജയലക്ഷ്മി ഇ എസ് – എം. എ. എച്ച്. ആർ. എം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ: 1. അൽഫോൻസ് ബിനോയ്- ബി.സി.എ., 2.ഡിൽജിത് ബിനു- ബി.ബി. എ, ആർട്സ് ക്ലബ് സെക്രട്ടറി: കല്യാണി സന്തോഷ് – ബി.സി.എ, സ്പോർട്സ് ക്ലബ് സെക്രട്ടറി: അജീപ് വര്ഗീസ് പ്രസാദ്മാഗസിൻ എഡിറ്റർ : ജൂലിയൻ ടാജ് Read More…
രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ച് എസ്എംവൈഎം പാലാ രൂപത
പാലാ : വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടപെടുക എന്ന ലക്ഷ്യത്തെ മുൻനിർത്തി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത, പാലാ രൂപത എകെസിസി യൂത്ത് കൗൺസിലുമായി സഹകരിച്ച് രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തദ്ദേശ തെരഞ്ഞെടുപ്പിൽ പങ്കാളിത്തം ഉറപ്പുവരുത്തി ശക്തമായ ഇടപെടൽ നടത്തുകയാണ് ലക്ഷ്യം. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രത്യേക വിഷയമായി പരിഗണിച്ച് പരമാവധി യുവജനങ്ങൾ നേതൃത്വത്തിലേക്ക് കടന്നുവരുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത Read More…
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു
അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയിൽ മുഖേന രാജി കൈമാറി. ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ ഉൾപ്പെടെ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു. രാജി വെച്ചൊഴിയണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. രാഹുലിന്റെ രാജിക്ക് വേണ്ടി സമ്മർദം ഉണ്ടായിരുന്നു. അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനോട് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ Read More…
വെച്ചിയാനിക്കൽ (അയ്യമ്പടത്തിൽ) ഔസേപ്പച്ചൻ നിര്യാതനായി
പൂഞ്ഞാർ: കാളിയാങ്കൽ പനച്ചിക്കൽ, കൂടല്ലൂർ വെച്ചിയാനിക്കൽ (അയ്യമ്പടത്തിൽ) പരേതരായ ചാക്കോച്ചൻ – കത്രിക്കുട്ടി ദമ്പതികളുടെ മകൻ ഔസേപ്പച്ചൻ (70) നിര്യാതനായി. സംസ്കാരം നാളെ വൈകുന്നേരം 3 മണിക്ക് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: തങ്കമ്മ (തുണ്ടത്തിക്കുന്നേൽ, പൂഞ്ഞാർ). മക്കൾ: ലിന്റു (നേഴ്സ്,അപ്പോളോ ഹോസ്പിറ്റൽ ഭോപ്പാൽ ), അനിറ്റ്(റെവന്യൂ,മീനച്ചിൽ). മരുമക്കൾ: ജിജോ പരുത്തപ്പാറ (മണിമല), ഷിജു വേലനാത്ത് (തിടനാട്)സഹോദരങ്ങൾ: പരേതയായ മേരി, വൽസമ്മ, ആനിക്കുട്ടി,അൽഫോൻസ,അലക്സ്, പരേതനായ ഫ്രാൻസിസ്, സിസ്റ്റർ ജസീന്ത വെച്ചിയാനിക്കൽ (സിസ്റ്റേഴ്സ് ഓഫ് അപ്പോസ്റ്റലിക് Read More…
കിണറ്റും മൂട്ടിൽ അഷറഫ് നിര്യാതനായി
ഈരാറ്റുപേട്ട : നടക്കൽ കിണറ്റും മൂട്ടിൽ അഷറഫ് (62) നിര്യാതനായി.ഭാര്യ: ഷൈല വെട്ടിക്കൽ കുടംബാംഗം. മക്കൾ: ഫാത്തിമ, മുസ്തഫ.മരുമകൻ: ഷാരൂഖ് ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് 1 മണി മുഹിയദ്ധീൻ പള്ളിയിൽ.











