obituary

പള്ളിക്കുന്നേൽ വിജയൻ നായർ (ഇത്തിപ്പിള്ളാച്ചൻ) നിര്യാതനായി

വേലത്തുശ്ശേരി: പള്ളിക്കുന്നേൽ വിജയൻ നായർ (ഇത്തിപ്പിള്ളാച്ചൻ–80) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭാര്യ പന്തളം അറിഞ്ഞുവിളയിൽ സരസ്വതിയമ്മ. മക്കൾ: പി.വി.അനിൽകുമാർ (വാട്ടർ അതോറിറ്റി പാലാ), പി.വി.സുനിൽകുമാർ, പി.വി.സുനിതാ മോൾ (ഗവ. ഐടിഐ ഏറ്റുമാനൂർ). മരുമക്കൾ: പ്രിയ അനിൽ ചിറക്കൽ (പുറപ്പുഴ), ബിന്ദു സുനിൽ അറിഞ്ഞുവിളയിൽ (പന്തളം), രാജേഷ് സി.നായർ ചേരനാനിക്കൽ ഭരണങ്ങാനം (പിഎസ്‌സി ഓഫിസ് കോട്ടയം).

kottayam

കോട്ടയം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട്

കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ജില്ലയില്‍ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വൈദ്യുതി വിതരണവും താറുമാറായി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് മിക്കയിടങ്ങളിലും ശക്തമായ കാറ്റ് വീശിയത്. വൈക്കം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരം വീണ് വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. കിടങ്ങൂര്‍, കാണക്കാരി, കുറുപ്പുന്തറ എന്നിവിടങ്ങളില്‍ മരം ഒടിഞ്ഞുവീണ് Read More…

general

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ; 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്നവർക്കാണ് ഈ ആനുകൂല്യം. ആശവർക്കർമാരുടെ Read More…

general

എസ്എംവൈഎം യുവജനസംഗമം നടത്തപ്പെട്ടു

പാലാക്കാട് : സീറോ മലബാർ യൂത്ത് മൂവ്മെൻറ് എസ്എംവൈഎം പാലാക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനസംഗമം നടത്തപ്പെട്ടു. എസ്എംവൈഎം പാലാക്കാട് യൂണിറ്റ് ഡയറക്ടർ ഫാ. അഗസ്റ്റിൻ പാറപ്ലാക്കൽ സമേമളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ദീപക് ജോസഫ് അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, മദർ സുപ്പീരിയർ സി. ലെയോണി, റോബിൻ ജോബി, ഡോണ മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, ശേഷം എസ്എംവൈഎം പാലാ രൂപത മുൻ പ്രസിഡൻ്റ് എഡ്വിൻ ജോസി ക്ലാസ് നയിക്കുകയും Read More…

kottayam

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച (ജൂലൈ 26) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

pala

പാലാ രൂപത ലഹരിവിരുദ്ധ മാസാചരണ സമാപനം രാമപുരത്ത് 29 ന്

പാലാ: പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള കത്തോലിക്കാസഭയുടെ ആഹ്വാനമനുസരിച്ച് അഗോള ലഹരിവിരുദ്ധ ദിനത്തില്‍ തുടക്കംകുറിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സമാപനം 29 ന് ഉച്ചകഴിഞ്ഞ് 2 ന് രാമപുരത്ത് സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പാരിഷ്ഹാളില്‍ നടക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മുഖ്യാതിഥിയായിരിക്കും. രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കും. പാലാ Read More…

erumely

എരുമേലി മാസ്റ്റർ പ്ലാൻ ; സർവ്വകക്ഷിയോഗം വിളിക്കും :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കിലാക്കിയും നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് സ്ഥാപിക്കപ്പെടുന്നതിനു മുന്നോടിയായും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന എരുമേലി മാസ്റ്റർ പ്ലാൻ സംബന്ധിച്ച് വിശദമായ കൂടിയാലോചനകൾ നടത്തുന്നതിനും പൊതുജനഭിപ്രായം തേടുന്നതിനും ഐക്യകണ്‌ഠേന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമായി ഓഗസ്റ്റ് 2 ഉച്ചകഴിഞ്ഞ് 2.30 ന് എരുമേലി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുടെയും, ദേവസ്വം ബോർഡിന്റെയും,എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് ബന്ധപ്പെട്ട സാമൂഹിക, സാംസ്കാരിക,വ്യാപാര സംഘടനകളുടെ എല്ലാം ഒരു സംയുക്ത യോഗം വിളിച്ചുചേർത്ത് Read More…

pala

ഹാഗിയ സോഫിയ ദിനം ആചരിച്ച് എസ്എംവൈഎം പാലാ രൂപത

പാലാ: വർത്തമാനകാല സാമൂഹ്യ – സാമുദായിക തലങ്ങളിലെ നിരവധി പുനർവിചിന്തനങ്ങൾക്ക് കാരണമായ തുർക്കിയിലെ ഹാഗിയ സോഫിയ ക്രിസ്ത്യൻ പള്ളി , മോസ്ക് ആക്കി മാറ്റിയ ഉണങ്ങാത്ത മുറിവിന് അഞ്ചു വർഷം പൂർത്തിയായതിൻ്റെ ഓർമ്മ പുതുക്കി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പാലാ ഫൊറോനയുടെ സഹകരണത്തോടെ ഹാഗിയ സോഫിയ ദിനം ആചരിച്ചു. ലോകമെമ്പാടും ആക്രമിക്കപ്പെടുന്ന ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും അനുസ്മരിച്ച് യുവജനങ്ങൾ ഒന്നുചേർന്ന് ദീപം തെളിച്ചു. പാലാ ളാലം സെൻ്റ്. മേരീസ് Read More…

obituary

തെക്കേടത്ത് ഭാനുമതിയമ്മ നിര്യാതയായി

കുന്നോന്നി: തെക്കേടത്ത് പരേതനായ പരമുവിന്റെ ഭാര്യ ഭാനുമതിയമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് (25-07-25, വെള്ളി) 3 ന് വീട്ടുവളപ്പിൽ. പരേത കുന്നോന്നി ആപ്പാന്താനത്ത് കുടുംബാംഗം. മകൻ: മോഹനൻ (സി.പി.ഐ.എം കുന്നോന്നി വെസ്റ്റ് ബ്രാഞ്ച് അംഗം) മരുമകൾ: രമണി പൂവത്താനിയിൽ വെള്ളികുളം

kaduthuruthy

കടുത്തുരുത്തിയിൽ വി.എസ് അച്യുതാനന്ദൻ അനുസ്മരണവും, മൗനജാഥയും നടത്തി

കടുത്തുരുത്തി: സി.പി.എം സ്ഥാപകനേതാവും , മുൻ മുഖ്യമന്ത്രിയുംമായ വി.എസ് അച്ചുതാനന്ദന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് കടുത്തുരുത്തിയിൽ സർവ്വകക്ഷി മൗനജാഥയും,അനുസ്മരണയോഗവുംനടത്തി. അനുസ്മരണ യോഗത്തിൽ സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് മെമ്പർ പി.വി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ജയകൃഷ്ണൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. മുതിർന്ന നേതാവ് സി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി എം.കെ.സാംബജി , സി.പി.ഐ ഏരിയാ സെക്രട്ടറി പി.ജി ത്രിഗുണ സെൻ, കേരളാ കോൺഗ്രസ് നേതാവ് സഖറിയാസ് കുതിരവേലി, ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റ് Read More…