aruvithura

സൗജന്യ ന്യൂറോളജി മെഡിക്കൽ ക്യാമ്പ് നാളെ അരുവിത്തുറയിൽ

അരുവിത്തുറ : മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് 30ന് ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മുതൽ 4 മണി വരെ സൗജന്യ ന്യൂറോളജി പരിശോധന ക്യാമ്പ് നടത്തും. ന്യൂറോളജി സംബന്ധമായ രോ​ഗങ്ങൾ ഉള്ളവർക്കും, വിട്ടുമാറത്ത തലവേദന, കൈകാലുകൾക്ക് പെരുപ്പ്, മറ്റ് ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ സംശയിക്കുന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം. ഫോൺ: 91889 52784

pala

കേന്ദ്രമന്ത്രി ജോർജ് കുര്യൻ ബിജെപിയിൽ നിന്നു രാജിവയ്ക്കണം: പ്രഫ. ലോപ്പസ് മാത്യു

പാലാ : ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി മന്ത്രിസഭയിലെ അംഗമായ ജോർജ് കുര്യനും അടുത്തകാലത്ത് ബിജെപിയിൽ ചേർന്ന ക്രിസ്ത്യൻ നേതാക്കളും പാർട്ടിയിൽ നിന്നു രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. കത്തോലിക്കാ വിശ്വാസികളായ ഒരാൾക്കും ഇനി ആ പാർട്ടിയിൽ നിൽക്കാൻ പറ്റില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കന്യാസ്ത്രീകൾക്ക് സഭാ Read More…

pala

ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത സംഭവം അപലപനീയം: എസ്എംവൈഎം പാലാ രൂപത

പാലാ : ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് തീവ്ര സംഘടിതരുടെ സമ്മർദ്ദത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇത് ജനാധിപത്യ രാജ്യത്തിന് നാണക്കേടാണ്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ Read More…

kanjirappalli

കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ്‌ കെ എൻ നൈസാം വിജലൻസിന് പരാതി നൽകി

കാഞ്ഞിരപ്പള്ളി :ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികൾ ആരംഭിച്ച കരാറ് കമ്പനിയും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും മറ്റു വ്യക്തികളും ചേർന്ന് ബൈപ്പാസ് നിർമാണത്തിന്റെ മറവിൽ, കോടിക്കണക്കിന് വിലവരുന്ന കല്ലുകളും, മണ്ണും കടത്തിക്കൊണ്ട് പോകുന്ന സാഹചര്യം ഉണ്ടായി. പിന്നീട് ഈ കമ്പനി നിർമ്മാണം പൂർത്തീകരിക്കാതെ നാട് വിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളുടെ ദീർഘ നാളത്തെ സ്വപ്ന പദ്ധതിയായ ബൈപാസ് ഇപ്പോൾ പൂർണ്ണമായും നിലച്ചിരിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത് ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇവിടുന്ന് കോടിക്കണക്കിനു വിലവരുന്ന Read More…

general

സക്ഷമ മീനച്ചിൽ താലൂക്ക് സമ്മേളനം നടന്നു

സക്ഷമ മീനച്ചിൽ താലൂക്ക് സമ്മേളനം NSS -680-ാംനമ്പർ കരയോഗം ഹാളിൽ നടന്നു. മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ് അനുസുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സക്ഷമ കോട്ടയം ജില്ല ജനറൽ സെക്രട്ടറി സ്വപ്ന ശ്രീരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വച്ച് നെറ്റ് എക്സാം പാസായ ആതിര മോൾക്ക് ആദരവ് നൽകി. മീനച്ചിൽ താലൂക്ക് സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത – ഉണ്ണിമുകളേൽ തുടങ്ങിയവർ സംസാരിച്ചു.

kottayam

ക്രിസ്ത്യൻ മിഷണറിമാർ ക്കെതിരെയുള്ള സംഘപരിവാർ സംഘടനകളുടെ ആക്രമണം അവസാനിപ്പിക്കണം: സന്തോഷ് കുഴിവേലിൽ

കോട്ടയം : മതപരിവർത്തനം ആരോപിച്ച് രണ്ട് മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ചത്തീസ്ഗഡ് സർക്കാരിന്റെ നടപടി മതേത്വരത്ത രാജ്യമായ ഇന്ത്യക്ക് അപമാനമാണെന്നും, അവരെ എത്രയും വേഗം വിട്ടയ്ക്കണമെന്നും ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. ക്രിസ്ത്യൻ മിഷണറിമാർക്കെതിരെയുള്ള സംഘ പരിവാർ സംഘടനകളുടെ ആക്രമണം അവസാനിപ്പിക്കണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപെട്ടു. ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജകമണ്ടലം നേതൃ യോഗം ഉത് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ്കുഴിവേലിൽ. പ്രൊഫ. സി.എ അഗസ്റ്റ്യൻ, Read More…

Accident

വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. 30 ഓളം പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. ഒരാൾ ഒഴികെ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കാണാനില്ലെന്ന വിവരത്തിൽ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. നാട്ടുകാരുടെയും വെെക്കം അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

general

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; രാജ്യവ്യാപക പ്രതിഷേധം

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. വിഷയം ഉന്നയിച്ച് ഇന്ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എം പി മാര്‍ പ്രതിഷേധിക്കും. പ്രതിപക്ഷം വിഷയം പാര്‍ലമെന്റിലും ഉന്നയിക്കും. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ നേരിട്ട് ഇടപെടണമെന്നും, സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. കന്യാസ്ത്രീകള്‍ക്കായി ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും. കസ്റ്റഡിയില്‍ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി Read More…

crime

രാസലഹരി വേട്ട ; ഈരാറ്റുപേട്ടയിൽ MDMA യുമായി രണ്ടുപേരും മണർകാട് ഒരാളും അറസ്റ്റിലായി

ഈരാറ്റുപേട്ട ടൗണിൽ അങ്കളമ്മൻകോവിലിലേക്ക് ഇറങ്ങുന്ന റോഡിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 4.6 4 ഗ്രാം നിരോധിത ലഹരി വസ്തുവായ MDMA യുമായി രണ്ടുപേരും, മണർകാട് ബാർ ഹോട്ടലിന്റെ മുറിയിൽ നിന്നും 18.28 ഗ്രാം MDMA യുമായി ഒരാളെയും അറസ്റ് ചെയ്തു. ഈരാറ്റുപേട്ടയിൽ പെട്രോളിംഗ് ഡ്യൂട്ടിക്കിടെ സംശയപദമായി കണ്ട വാഹന പരിശോധനയിൽ വിൽപ്പനയ്ക്കായി കവറുകളിലാക്കി സൂക്ഷിച്ച MDMA യുമായി വട്ടക്കയം വരിക്കാനിക്കുന്നേല്‍ സഹില്‍ (31), ഇളപ്പുങ്കല്‍ പുത്തുപ്പറമ്പില്‍ യാമിന്‍ (28) എന്നിവരെ ഈരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്സ് എച്ച് ഓ കെ.ജെ Read More…

Accident

വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

വാഗമണ്ണിന് സമീപം ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു. തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങൾക്കു മുമ്പ് എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്ഇബി എൻജിനീയർ ഇതേ ഇടത്ത് വീണ് മരിച്ചിരുന്നു.