ഈരാറ്റുപേട്ട: രാജ്യത്ത് തപാൽ വകുപ്പിൽ നടപ്പിലാക്കുന്ന പരിഷ്ക്കരണത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട പോസ്റ്റോഫീസിൽ സ്വതന്ത്ര ഡെലിവറി സെൻ്റർ പ്രവർത്തനം ആരംഭിച്ചു കോട്ടയം പോസ്റ്റൽ ഡി വിഷനിൽ ആദ്യത്തെ സ്വതന്ത്ര തപാൽ വിതരണം കേ ന്ദ്രമാണ് ഐ.ഡി.സി ) ഈരാറ്റുപേട്ട പോസ്റ്റോഫീസിൽ പ്രവർത്തനം ആരംഭിച്ചത്. കോട്ടയം ഡിവിഷൻ തപാൽ സുപ്രണ്ട് സ്വാതിരത്ന ഐ.പി ഓ എസ്. എസ് ഉദ്ഘാടനം ചെയ്തു.പാലാ സബ് ഡിവിഷണൽ ഇൻസ്പക്ടർ എസ്.ജെ ശരത് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ,അരുവിത്തുറ, നടയ്ക്കൽ, പൂഞ്ഞാർ ,തിടനാട്’ എന്നീ പോസ്റ്റോഫീസിലേക്കുള്ള Read More…
Month: October 2025
ജനപ്രിയ ഡോക്ടർക്ക് കൊഴുവനാൽ സ്കൂളിൻ്റെ ആദരം
കൊഴുവനാൽ: ദേശീയ ഡോക്ടേഴ് ദിനത്തോടനുബന്ധിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ലെ വിദ്യാർഥികൾ കൊഴുവനാൽ ടൗണിലെ ജനപ്രിയ ഡോക്ടർ ഡോ. ജീവാജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപകരായ സി.ജൂബി തോമസ് ,ഷാലറ്റ് അഗസ്റ്റിൻ, ജസ്റ്റിൻ ജോസഫ് , വിദ്യാർഥികളായ ജുവാൻ എസ്. കുമ്പുക്കൻ, ക്രിസ് വിൻ ജയ്സൺ തുടങ്ങിയവർ ആശംസകൾ നേർന്നു. പരിപാടികൾക്ക് അലൻ മാത്യു, റയാൻ അൽഫോൻസ് സോജി , ആരോൺ റോജി, അഭിജ പി., ജ്യോതിസ് ജോയി, ആഗ്നസ് മരിയ, Read More…
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവത്തിന് തുടക്കമായി
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ്സ് കോളേജിലെ പുതിയ ബിരുദ ബാച്ചുകളുടെ അധ്യയന വർഷത്തിന് തുടക്കമായി സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാനോത്സം പരിപാടിയുടെ ഭാഗമായി കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജ്ഞാനോത്സവത്തിന് തിരി തെളിയിച്ചു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ദീപം തെളിച്ച് പ്രതിജ്ഞയെടുത്തു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.വൈസ് Read More…
കളപ്പുരക്കൽപറമ്പിൽ കെ. എഫ് ഡോമിനിക് (തൊമ്മി) അന്തരിച്ചു
പൂഞ്ഞാർ : പയ്യാനിത്തോട്ടം കളപ്പുരക്കൽപറമ്പിൽ കെ. എഫ് ഡോമിനിക് (തൊമ്മി -92) അന്തരിച്ചു. സംസ്കാരം നാളെ (ബുധനാഴ്ച ) ഉച്ചകഴിഞ്ഞു 2:30ന് ഭവനത്തിൽ ആരംഭിച്ച്, പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളിയിൽ. ഭാര്യ, പരേതയായ ചിന്നമ്മ, കുന്നോന്നി പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : ജോസ് ഡോമിനിക്, ഔസേപ്പച്ചൻ ഡോമിനിക്, ബെന്നി ഡോമിനിക്, ബിജി ഡോമിനിക്, ബിനു ഡോമിനിക്, രാജേഷ് ഡോമിനിക്. മരുമക്കൾ : ബീന കീപ്പുറം, കടപ്ലാമറ്റം, ജിൻസി നെടുംതകിടി, കൊരട്ടി, ഡെയ്സി താന്നിക്കൽ, കുറുമണ്ണ്, ബിൻസ കടവനാട്ട്, Read More…
വസന്ത് സിറിയക് തെങ്ങുംപള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
കോട്ടയം : ഇൻഡ്യൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മറ്റി കേരള പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയി അഡ്വ: വസന്ത് സിറിയക് തെങ്ങുംപള്ളി (കാഞ്ഞിരപ്പള്ളി ) നിയമിച്ചു. ചാനൽ ചർച്ചകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ്, ഹൈക്കോടതി അഭിഭാഷൻ, മൊട്ടിവേഷനൽ ട്രെയിനർ, കെ.എസ്.യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അയ്യങ്കാളി സാഹിത്യ പുരസ്ക്കാരം സ്വന്തമാക്കിയ വസന്ത് “മിയാ കുൽപ്പ “എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. പാലാ പൈക കുറ്റിക്കാട്ട് മേഘ ബിനോയ് ഭാര്യ Read More…