കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു.അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ തകര്‍ച്ചയുടെ കാരണം വ്യക്തമായിട്ടില്ല. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. സർജറി ഓർത്തോ പീഡിക്സിന്റെ സർജറി വിഭാഗമാണ് കെട്ടിടത്തില്‍ നേരത്തെ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി Read More…
Month: October 2025
വെട്ടുവേലിൽ വി എൻ ശശികുമാർ അന്തരിച്ചു
കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി വെട്ടുവേലിൽ വി എൻ ശശികുമാർ (81) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം നാലിന് വീട്ടു വളപ്പിൽ. ഭാര്യ അമ്മുകുട്ടിയമ്മ ( കല്ലൂരാത്ത്). മക്കൾ: വിനോദ്കുമാർ , മിനി, മഞ്ജു. മരുമക്കൾ: ബീന, മോഹൻകുമാർ, പരേതനായ രാധാകൃഷ്ണൻ.
പാലാ ജനറൽ ആശുപത്രിയിൽ മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ ഉദ്ഘാടനം ഇന്ന്
പാലാ ഗവ. ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യം – വനിത- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്ന് (വ്യാഴാഴ്ച) രണ്ടിന് നിർവഹിക്കും. പകർച്ചവ്യാധികളല്ലാത്ത വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ പരിശോധനകൾ ഒറ്റകേന്ദ്രത്തിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണിവിടെ ലഭിക്കുന്നത്. ജീവിതശൈലീ രോഗലക്ഷണങ്ങൾ ഗുരുതരമാകും മുൻപ് സങ്കീർണ്ണതകൾ തിരിച്ചറിഞ്ഞ് ചികിത്സ നൽകാനുള്ള സംവിധാനമാണിത്. പാലാ നഗരസഭയ്ക്ക് ലഭിച്ച ഹെല്‍ത്ത് ഗ്രാന്‍ഡ് 43 ലക്ഷം രൂപ വിനിയോഗിച്ചാണ് ചികിത്സാവിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നത്. Read More…
പനവേലിൽ ശോശാമ്മ സാമുവേൽ നിര്യാതയായി
കാഞ്ഞിരപ്പള്ളി: പാറത്തോട് പനവേലിൽ ശോശാമ്മ സാമുവേൽ(89) അന്തരിച്ചു. ഭർത്താവ്: സാമുവേൽ(റിട്ട.എക്‌സൈസ് ഇൻസ്‌പെക്ടർ). സംസ്‌കാരം ശനിയാഴ്ച (5/ 07/ 2025) ഒൻപതിന് പാറത്തോട് ബ്രദറൺ സഭാഹാളിലെ ശുശ്രൂഷക്കുശേഷം 12.30-ന് വണ്ടൻപതാലിൽ സഭാ സെമിത്തേരിയിൽ. മക്കൾ: എബ്രാഹം സാമുവേൽ, ജോൺ സാമുവേൽ (യുഎസ്എ), ഐസക്ക് സാമുവേൽ (യുഎസ്എ), ഷേർലി ജോൺ, വിൻസെന്റ് സാമുവേൽ (യുഎസ്എ). മരുമക്കൾ: പരേതയായ മേരിക്കുട്ടി എബ്രാഹം (പാലാ), നാൻസി ജോൺ (പാണ്ടനാട്), ബ്ലസി ഐസക്ക് (റാന്നി), ജോൺ വറുഗീസ്(പള്ളിയമ്പിൽ, അരീപ്പറമ്പ്, കോട്ടയം), ജെസി വിൻസെന്റ് (പെരുമ്പാവൂർ).
മുണ്ടുപാലം പള്ളിയിൽ ദുക്റാന തിരുനാളിൽ ചട്ടയും മുണ്ടും അണിഞ്ഞ് അമ്മമാർ
പാലാ: മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് തോമാസ്ലീഹായുടെ നാമത്തിലുള്ള മുണ്ടുപാലം പള്ളിയിൽ ദുക്റാന തിരുനാൾ വിപുലമായ ചടങ്ങുകളോടെ ആചരിച്ചു. തിരുന്നാളിനോടനുബന്ധിച്ച് ആഘോഷമായ വിശുദ്ധ കുർബാനയും ലദീഞ്ഞും പ്രദക്ഷിണവും നേർച്ച വിതരണവും നടത്തി. പൗരാണിക വസ്ത്രമായ ചട്ടയും മുണ്ടും ധരിച്ച് കൊച്ചുകുട്ടികളുടെയും അമ്മമാരുടെയും പങ്കാളിത്തം ഏറെ ശ്രധേയമായി. വികാരി ഫാ.ജോസഫ് തടത്തിൽ, ഫാ. ജോസഫ് അലഞ്ചേരി , കൈക്കാരൻ സാബു തേനമ്മാക്കൽ, തോംസൺ കണ്ണംകുളം, ഷൈജി പാവന, ജോയി പുളിക്കക്കുന്നേൽ, സൗമ്യ പാവന തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം Read More…
ശുചീകരണ ബോധവൽക്കരണ ക്യാമ്പയിൻ സ്വച്ചതാ പക്വഡ പാലാ ചാവറ സി എം ഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു
പാലാ : രാജ്യത്തെ മാലിന്യനിർമാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി നടത്തുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ ബോധവൽക്കരണക്യാമ്പയിൻ സ്വച്ചതാ പക്വഡ പാലാ ചാവറ സി എം ഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കേന്ദ്ര മന്ത്രിയും സിനിമാതാരവുമായ ശ്രീ സുരേഷ് ഗോപി ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ സാബു കൂടപ്പാട്ട് CMI സ്വാഗത പ്രസംഗം നടത്തി.ഭാരത പെട്രോളിയം കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ശങ്കർ Read More…
പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറും ന്യൂഡൽഹി വിശ്വ യുവക് കേന്ദ്രയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും (ക്യാപ്സ്) സംയുക്ത ആഭിമുഖ്യത്തിൽ ‘പരിസ്ഥിതി സംരക്ഷണവും പരിരക്ഷയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ വെച്ച് അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിച്ചു. മാണി സി കാപ്പൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തിയ പ്രോഗ്രാമിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് സ്റ്റേറ്റ് കോർഡിനേറ്റർ Read More…
കേരള കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം നേതൃ സമ്മേളനം
അയർക്കുന്നം :കേരള കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം നേതൃസമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി തുപ്പലഞ്ഞിയുടെ അധ്യക്ഷതയിൽ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധമായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയായി. ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി സന്തോഷ് കാവുകാട്ട്,സാബു ഒഴുങ്ങാലിൽ, എ. സി ബേബിച്ചൻ,ബെന്നി കോട്ടപ്പള്ളി,ജെ സി തറയിൽ,അശ്വിൻ പടിഞ്ഞാറേക്കര, ലാൻസി പെരുന്തോട്ടം, ബിനോയ് Read More…
ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതികളായ ഡോക്ടർമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ
ചെമ്മലമറ്റം : ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതികളായ ഡോക്ടർമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. ദന്ത ഡോക്ടർമാരായ ഡോ. രഞ്ജിത് ജോർജ് ഡോക്ടർ അൽഫോൻസ് ബേബി എന്നിവർക്കാണ് സ്കൂൾ ഹാളിൽ വിദ്യാർത്ഥികൾ ആദരവ് നല്കിയത്. തുടർന്ന് ദന്തസംരക്ഷണത്തെ കുറിച്ചും ദന്ത-രോഗങ്ങളെ കുറിച്ചും ഡോക്ടർമാർ ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ്, അധ്യാപകരായ ജിജി ജോസഫ്, അജു ജോർജ്, ഹണി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നല്കി.
സയൻസ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം നാളെ
കുറവിലങ്ങാട് : ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നാളെ (ജൂലൈ 3) വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്, സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ എന്നിവർ മുഖ്യാതിഥികളാകും. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴായിൽ സംസ്ഥാന സർക്കാർ അനുവദിച്ച 30 ഏക്കർ ഭൂമിയിലാണ് സയൻസ് സിറ്റിയുടെ Read More…