obituary

ചെറുകരത്താഴെ സുശീലാദേവി അന്തരിച്ചു

പൂഞ്ഞാർ: പാലാ കടപ്പാട്ടൂർ ചെറുകരത്താഴെ പരേതനായ സോമനാഥൻ നായരുടെ ഭാര്യ സുശീലാദേവി (72) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (08/07/25) ഉച്ചക്ക് 12 ന് പനച്ചിപ്പാറ നീറന്താനത്ത് വേണുഗോപാലിന്റെ വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, സജു, സിജു (മെമ്പർ, മുത്തോലി ഗ്രാമ പഞ്ചായത്ത്‌). മരുമക്കൾ :വേണുഗോപാൽ പനച്ചിപ്പാറ, രാജി, ആരണ്യ.

pala

കളരിയമ്മാക്കൽ പാലത്തിന് വഴിതെളിയുന്നു

പാലാ: പാലാ -പൊൻകുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും ആരംഭിച്ച് പൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന രണ്ടാം ഘട്ടം പാലാ റിംങ് റോഡിൻ്റെ ​അവസാന ഭാഗത്തുള്ള കളരിയമ്മാക്കൽ പാലത്തിന്റെ അപ്പ്രോച്ച് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹിക ആഘാത പഠനത്തിനായുള്ള നടപടികൾ ആരംഭിച്ചതായി ജോസ് കെ മാണി എംപി അറിയിച്ചു. അപ്രോച്ച് റോഡ്‌ നിർമാണത്തിനായുള്ള 13 കോടിയുടെ സർക്കാർ ഭരണാനുമതി നേരത്തെ നൽകിയിരുന്നു.. സമീപന പാത പൊതുമരാമത്ത് നിരത്തു Read More…

general

വിജയോൽസവും ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും

മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവും ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും 11/7/25 10 രാവിലെ 10 ന് പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും. അഡ്വ : ശുഭേഷ് സുധാകരൻ കോട്ടയംജില്ലാ പഞ്ചായത്ത് അംഗം മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്യു. കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചയത്ത് എഴരലക്ഷം മുതൽമുടക്കി നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിന്റെയും വാഷിംഗ് ഏരിയയുടെഉദ്ഘാടനം പി കെ പ്രദീപ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിർവ്വഹിക്കും. സിവിൽ സർവീസ് പരീക്ഷയിൽ Read More…

Accident

കോന്നിയില്‍ പാറമടയിൽ കല്ലിടിഞ്ഞ് വീണ് അപകടം; രണ്ട് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു

പത്തനംതിട്ട കോന്നിയില്‍ പാറമടയില്‍ അപകടം. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചു. രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. ജെസിബി ഓപ്പറേറ്ററേയും ഒപ്പമുണ്ടായിരുന്നയാളെയും കാണാനില്ലെന്നാണ് പരാതി. കോന്നി പയ്യനാമണ്ണില്‍ പാറമടയിലാണ് അപകടം. കുടുങ്ങിക്കിടക്കുന്ന രണ്ടുപേരും അതിഥി തൊഴിലാളികളാണെന്നാണ് വിവരം. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്നു. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള Read More…

Accident

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ : സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ മേവട സ്വദേശി ചാന്ദ്നി (47)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ ഇടമുള ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

kottayam

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിട ഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ സന്ദർശിച്ച് ജില്ലാ കളക്ടർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിട ഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാക്കുന്ന് മേൽപോത്ത് കുന്നേൽ ഡി. ബിന്ദുവിൻ്റെ മകൾ നവമിയെ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സന്ദർശിച്ചു. ഇന്നു രാവിലെയാണ് നവമിയെ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സി.എൽ 3 വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ Read More…

kuravilangad

കുറവിലങ്ങാട് ദേവമാതാ ക്യാമ്പസിൽ അപൂർവ്വയിനം ചിലന്തിയെ കണ്ടെത്തി

കുറവിലങ്ങാട്: ദേവമാതാ കോളേജിലെ ജന്തുശാസ്ത്ര അധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയസംഘം അപൂർവ്വയിനം ചിലന്തിയെ കണ്ടെത്തി. മഞ്ഞ നിറത്തോടുകൂടിയതും ചക്രത്തിന്റെ ആകൃതിയിൽ വലനെയ്യുന്നതുമായ അർജിയോപ്പേ വെർസികളറിന്റെ സാന്നിധ്യമാണ് ഇവർ തിരിച്ചറിഞ്ഞത്. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഈ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ജന്തുശാസ്ത്രവിദ്യാർഥികൾ തങ്ങളുടെ ബിരുദ പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. ക്യാമ്പസിന്റെ പരിചിതമായ ചുറ്റുപരിസരങ്ങൾ പോലും അപൂർവ്വമായ ജീവിവൈവിധ്യങ്ങളുടെ സാന്നിധ്യത്താൽ സമ്പന്നമാണ് എന്ന തിരിച്ചറിവ് പകരുന്നതായി ഈ അതുല്യനേട്ടം. അസോസിയേറ്റ് പ്രൊഫസർ ഡോ. സുനിൽ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ Read More…

general

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസ്സുടമകളുടെ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. അതിനു മുൻപ് പ്രശ്നം പരിഹരിക്കുമെന്നാണ് സമിതിയുടെ പ്രതീക്ഷ. 40 കിലോമീറ്ററിൽ അധിക ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകുന്നില്ലെന്ന് സമിതി നേതാക്കൾ പറഞ്ഞു. ഒട്ടേറെപ്പേർക്ക് ഇതുകാരണം തൊഴിൽ നഷ്ടപ്പെട്ടു. വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധന നടപ്പിലാക്കണം. കൺസഷൻ കാർഡ് വിതരണം കുറ്റമറ്റതാക്കണം. Read More…

pravithanam

ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണത്തെ വരവേൽക്കാനായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കൃഷിവകുപ്പിന്റെ മാർഗനിർദ്ദേശത്തോടെ വാണിജ്യ അടിസ്ഥാനത്തിൽ ഒരുക്കുന്ന പൂക്കൃഷിയുടെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, പൂർവ്വ വിദ്യാർത്ഥിയുമായ ആനന്ദ് ചെറുവള്ളി നിർവഹിച്ചു. ഓണാഘോഷത്തോടാനുബന്ധിച്ച് സ്കൂളിൽ ഉപയോഗിക്കാനും ആവശ്യക്കാർക്ക് വിൽപ്പനക്കായുമാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്,പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ തോമസുക്കുട്ടി വട്ടപ്പലം, അധ്യാപകർ, അനധ്യാപകർ, കാർഷിക ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

kottayam

പ്രഥമാധ്യാപകർക്കായി കൈറ്റ് ശില്പശാല സംഘടിപ്പിച്ചു

കുട്ടികള്‍ക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ഈ ക്ലാസുകള്‍ തയ്യാറാക്കിയിട്ടുള്ളത്. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്ഫോമുകള്‍ പരിചയപ്പെടുത്താന്‍ കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ്റെ ( കൈറ്റ്) നേതൃത്വത്തില്‍ ജില്ലയിൽ നടന്ന ഹൈസ്കൂള്‍ പ്രഥമാധ്യാപക ശില്പശാലയില്‍വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും പങ്കെടുത്തു. അക്കാദമിക് മാസ്റ്റർ പ്ലാനുകള്‍ നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഉള്ള സമഗ്ര പ്ലസ് പോർട്ടൽ ഉപയോഗിക്കേണ്ട രീതി ശില്പശാലയിൽ Read More…