ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് റീഡേഴ്സ് കോർണർ ആരംഭിച്ചു. സ്കൂളിൻ്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. കുട്ടികൾ വായിച്ചിരിക്കേണ്ട കഥാ – കവിതാ പുസ്‌തകങ്ങൾ, ലേഖനങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ ഏതു സമയത്തും വായിക്കാൻ ഇവിടെ ലഭ്യമാണ്. ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് ലീന എം പി അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് കോർണർ എം.ഇ റ്റി ട്രസ്റ്റ് ചെയർമാൻ പ്രൊഫ. Read More…
Month: March 2026
ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ദുബായ് ഹബീബ് ഇന്റർനാഷണൽ ബാങ്ക് ഐ റ്റി ഓഫീസറും പൂർവ്വവിദ്യാർത്ഥിയും ആയ ഹാമിൽ ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. ഫൈനൽ ഇയർ വിദ്യാർഥികളുടെ പ്രൊജക്റ്റ് ഡെമോൺസ്‌ട്രേഷനും, പൂർവ്വ വിദ്യാർത്ഥികളുമായുള്ള ഇന്ററാക്ടിവ് സെഷൻ ‘മൈസ്റ്റോറി’ യും ഇതോടനുബന്ധിച്ച് നടത്തി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവി അഭിലാഷ് വി, സ്റ്റാഫ് കോർഡിനേറ്റർ ലിജിൻ ജോയി, അസോസിയേഷൻ്റെ പ്രസിഡൻ്റ് ഷോൺ സോജി, സെക്രട്ടറി Read More…
ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവരെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത പോലീസ് അന്വേഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജിസ്മോളുടെ പിതാവ് തോമസ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഏറ്റുമാനൂര്‍ പോലീസ് ഒരാഴ്ചയ്ക്കുള്ളില്‍ കേസിന്റെ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം. ക്രൈംബ്രാഞ്ച് നാലുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും Read More…
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. നിലവിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് 19 വരെ അതിശക്തമായ മഴ തുടരാനാണ് സാധ്യത. മഴയോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രാജസ്ഥാനും ഝാർഖണ്ഡിനും മുകളിലെ Read More…
ലോകയുവജന നൈപുണ്യദിനം,: ദേവമാതാ കോളജിൽ പരിശീലനവും പ്രദർശനവിപണനമേളയും സംഘടിപ്പിച്ചു
കുറവിലങ്ങാട്: ലോക യുവജനനൈപുണ്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേവമാതായിൽ വിദ്യാർത്ഥികൾക്കായി നൈപുണ്യവികസനപരിശീലനവും പ്രദർശനവിപണനമേളയും സംഘടിപ്പിച്ചു. ഐക്യരാഷ്ട്രരക്ഷാ സഭ ജൂലൈ 15 യുവജനനൈപുണ്യദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളേജിൽ വിദ്യാർത്ഥികൾക്ക് നൈപുണികൾ വളർത്തുന്നതിന് ആവശ്യമായ വിദഗ്ധപരിശീലനം 2025 ജൂൺ 28 മുതൽ ജൂലൈ 15 വരെ നൽകുകയുണ്ടായി. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ തങ്ങളുടെപഠന വകുപ്പുകൾക്ക് കീഴിൽ വിവിധസ്റ്റാളുകളിൽ കോളേജ് ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരുന്നു. ജൂലൈ 15 ന് നടന്ന യുവജനനൈപുണ്യദിനസമ്മേളനം അസിസ്റ്റൻറ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ടിന്യൂയിംഗ് മെഡിക്കൽ എജ്യൂക്കേഷൻ സെമിനാർ നടന്നു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻസുലിൻ തെറാപ്പി ആൻഡ് ന്യൂവർ ഇൻസുലിൻസ് എന്ന പേരിൽ കണ്ടിന്യൂയിംഗ് മെഡിക്കൽ എജ്യൂക്കേഷൻ സെമിനാർ നടന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തെ നൂതന സംവിധാനങ്ങളും ചികിത്സാ സാധ്യതകളുമായി നടത്തുന്ന ഇത്തരത്തിലുള്ള സെമിനാറുകൾ സമൂഹത്തിനു കൂടി നേട്ടമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ മെഡിസിൻ വിഭാഗം മേധാവി പ്രഫ.ഡോ.ഷീല കുര്യൻ വി, സീനിയർ കൺസൾട്ടന്റ് ഡോ.ജൂബിൽ ജോസ് കുര്യൻ എന്നിവർ പ്രസംഗിച്ചു. Read More…
‘ആരോഗ്യം ശുദ്ധജലത്തിലൂടെ’ പദ്ധതി ഉദ്ഘാടനം ചെയ്തു
പ്രവിത്താനം: സെൻ്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റും എൻ. എസ്. എസ്.യൂണിറ്റും സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യം ശുദ്ധജലത്തിലൂടെ പദ്ധതിക്ക് തുടക്കമായി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പ്രോജക്ട് ഉദ്ഘാടനം ചെയ്തു. പാഠ്യേതര മേഖലകളിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽനിന്ന് അവരുപയോഗിക്കുന്ന കുടിവെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് അതു ഉപയോഗയോഗ്യമാണോ എന്ന് പരിശോധിച്ചു കേരളസർക്കാർ സാക്ഷ്യപ്പെടുത്തിയ Read More…
മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിലെ KCSL പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ KCSL പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും കുമാരി. ദിയ ജിമ്മി കൃതജ്ഞതയും രേഖപ്പെടുത്തി. കുമാരി. ആൻമരിയ ജോൺസൺ, മാസ്റ്റർ. ജെറിൻ ജോർജ്ജ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഫാ. എബിൻ ജോസഫ്, ശ്രീ.ജോബോയി ആൻ്റണി, സി.തേജസ് CMC, സി.അമല SD തുടങ്ങിയവർ പരിപാടികൾക്ക് Read More…
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 19 ന് കൊടിയേറും
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ജൂലൈ 19 ന് കൊടിയേറും. രാവിലെ 11.15 ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിർവഹിക്കും. പ്രധാന തിരുനാൾ 28 ന്. തിരുനാൾ ദിവസങ്ങളിൽ ദിവസവും രാവിലെ 5.30, 6.45, 8.30, 10.00, 11.30, വൈകുന്നേരം 2.30, 3.30, 5.00. 7.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ദിവസവും വൈകുന്നേരം 4.30 ന് സായാഹ്ന പ്രാർത്ഥനയും 6.15 ന് ജപമാല മെഴുകുതിരി പ്രദക്ഷിണവുമുണ്ട്. Read More…
പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോഗത്തിൽ തീരുമാനം
സംസ്ഥാനത്ത് പാൽ വില വർധന ഉടനുണ്ടാവില്ലെന്ന് തീരുമാനം. വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. അതിന് ശേഷമായിരിക്കും തീരുമാനമുണ്ടാവുക. വില വർദ്ധനയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും ആദ്യം പരിശോധിക്കുമെന്നും മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു. ക്ഷീരകർഷകർക്ക് ഗുണം ലഭിക്കണം എന്നതിൽ രണ്ട് അഭിപ്രായമില്ല. അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കും. എത്ര കൂട്ടണം എന്നതടക്കം പഠിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഉചിതമായ വർധന. അടുത്ത മാസവും കാലിത്തീറ്റ സബ്സിഡി നൽകും. കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ ഉണ്ടാവും. അടുത്ത ബോർഡ് Read More…











