kottayam

സിദ്ധാർത്ഥ ശിവ ചലച്ചിത്ര മേള നാളെ ആരംഭിക്കും

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ സിനിമാ വിഭാഗമായ ചിത്ര ദർശന ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സിദ്ധാർത്ഥ ശിവ ചലച്ചിത്ര ഉത്സവം നാളെ വൈകിട്ട് 5 മണിക്ക് ദർശന സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തിൽ ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി ആറ് ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. സംവിധായകൻ സിദ്ധാർത്ഥ ശിവ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ‘എന്നിവർ ‘ ആണ് ഉദ്ഘാടന ചിത്രം. നാളെ രാവിലെ 10 മണിക്ക് ‘ ചതുരം ‘ പ്രദർശിപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ‘ സഹീർ ‘, അഞ്ചുമണിക്ക് Read More…

kanjirappalli

ഛത്തീസ്ഗഡ് വച്ചു നടന്ന നാഷണൽ റസിലിംഗ് ആന്റ് ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെള്ളിമെഡലും വെങ്കല മെഡലും നേടി ആർച്ച അനീഷ്

കാഞ്ഞിരപ്പള്ളി : ഛത്തീസ്ഗഡ് വച്ചു നടന്ന നാഷണൽ റസിലിംഗ് ആന്റ് ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെള്ളിമെഡലും വെങ്കല മെഡലും നേടി ആർച്ച അനീഷ്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം തെക്കും പുറത്ത് അനീഷ്,മഞ്ജു ദമ്പതികളുടെ മകളാണ്. കണ്ണൂർ ജി.വി. രാജ സ്പോർട്സ് സ്കൂൾ ഒമ്പതാംക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ആർച്ച അനീഷ്.

pala

പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ;​35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി

പാലാ : പാലാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്ഥാപിക്കുന്നതി​ന് 35 കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ​ജോസ് കെ മാണി എംപി അറിയിച്ചു. ഇതുമായി ബന്ധപെട്ടു ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലുമായി നിരവധി തവണ ചർച്ച നടത്തുകയും മന്ത്രി തന്നെ നേരിട്ട് മുടങ്ങി കിടക്കുന്ന നിർമാണപ്രവർത്തനങ്ങൾ കണ്ടതിന്റെ യും അടിസ്ഥാനത്തിലാണ് പുതുക്കിയ ഭരണാനുമതി. ധനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചു ധനകാര്യ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ വിലയിരുത്തുകയും ചെയ്തിരുന്നു. അക്കാ​ഡമിക് ബ്ലോക്കിന്റെ പൂർത്തീകരണത്തിനും പൂർണ്ണമായ പ്രവർത്തനത്തിനും Read More…

general

H1N1 വ്യാപനം; കുസാറ്റ് ക്യാമ്പസ് അടച്ചു

വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് അടച്ചു. അടുത്ത മാസം 5-ാം തീയതി വരെയാണ് ക്യാമ്പസ് പൂർണമായും അടച്ചിരിക്കുന്നത്. ക്ലാസുകൾ നാളെ മുതൽ ഓൺലൈൻ ആയി നടത്തും. അഞ്ച്‌ വിദ്യാർഥികൾക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചു.പല വിദ്യാർഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പസ് അടച്ചിരിക്കുന്നത്. 5-ാം തീയതി മുതൽ ഭാഗീകമായി ഓരോ ഡിപ്പാർട്മെന്റുകളും തുറന്നു പ്രവർത്തിക്കും ശേഷം ക്യാമ്പസിലെ സാഹചര്യങ്ങൾ Read More…

mundakkayam

മുണ്ടക്കയം – വാഗമൺ റോഡ് നിർമ്മാണം; 17 കോടി രൂപ അനുവദിച്ച് ടെൻഡറായി

മുണ്ടക്കയം : നാഷണൽ ഹൈവേ 183 ൽ മുണ്ടക്കയത്തുനിന്നും ആരംഭിച്ച് കൂട്ടിക്കൽ- ഏന്തയാർ -ഇളംകാട് വഴി വല്യേന്തയിൽ എത്തിനിൽക്കുന്ന ബി എം ബി സി നിലവാരത്തിലുള്ള സംസ്ഥാനപാത അവിടെനിന്നും 7 കിലോമീറ്റർ ദൂരത്തിൽ പുതുതായി റോഡ് നിർമ്മിച്ച് വാഗമണ്ണിൽ എത്തിച്ച് പുതിയ മുണ്ടക്കയം – വാഗമൺ റോഡ് യാഥാർത്ഥ്യമാക്കുന്നതിന് 17 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടുകൂടി പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് Read More…

general

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ സാന്നിധ്യമായിരുന്നു. ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും പരിപാടിയിൽ പടവലം കുട്ടൻപിള്ളയുടെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി നാടക സമിതിക്കൊപ്പം 40 വർഷം പ്രവർത്തിച്ചു. സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ Read More…

ramapuram

ഡോക്ടറേറ്റ് നേടിയതിൽ അഭിനന്ദിച്ചു

രാമപുരം: ഡോക്ടറേറ്റ് നേടിയ രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജെയിന്‍ ജെയിംസിനെ അഭിനന്ദിച്ചു. “കണ്‍സ്യൂമേഴ്‌സ് പേഴ്‌സപ്ഷന്‍ ഓണ്‍ ഓണ്‍ലൈന്‍ ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി ഇന്‍ എറണാകുളം ഡിസ്ട്രിക്ട്” എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്. കഴിഞ്ഞ 12 വര്‍ഷമായി മാര്‍ ആഗസ്തീനോസ് കോളജ്‌ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപികയായ ഡോ ജെയിൻ ജെയിംസ് കോയമ്പത്തൂർ കര്‍പ്പഗം ഡീംഡ് യുണിവേഴ്സിറ്റിയിൽനിന്നുമാണ് ഡോക്ടറേറ്റ് നേടിയത് . രാമപുരം കണിയാരകത്ത് ജയിംസിന്റെയും ഡാര്‍ളി ജെയിംസിന്റെയും മകളാണ്. Read More…

aruvithura

വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി. എസ്

അരുവിത്തുറ :ജാതി മത വർഗ്ഗ വർണ്ണ ലിംഗ വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ കഴിയുന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ നേട്ടമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. എ ഐപിഎസ് പറഞ്ഞു. ഇത്തരത്തിൽ മനുഷ്യനെ സമീപിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഐ ക്യു .ഏ .സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചും പോലീസുമായി ബന്ധപ്പെട്ടും വിദ്യാർത്ഥികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം Read More…

pala

ഹൃദ്രോ​ഗികൾക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഹാർട്ട് ഫെയിലർ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

പാലാ: ഹൃദ്രോ​ഗ സംബന്ധമായ രോ​ഗങ്ങൾ നേരിടുന്നവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസ് വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ പുതിയ ഹാർട്ട് ഫെയിലർ ക്ലിനിക്കിനു തുടക്കമായി. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. സാധാരണക്കാർക്കും ആധുനിക ചികിത്സകൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദ്ദേ​ഹം പറഞ്ഞു. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ആധ്യാത്മികമായ വീക്ഷണത്തോട് കൂടിയാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ ഓരോ പ്രവർത്തനങ്ങളുമെന്നു ബിഷപ് പറഞ്ഞു. കാഴ്ച്ചയുള്ള ഹൃദയത്തിന്റെ Read More…

mundakkayam

കുടുംബശ്രീ മാകെയർ മുരിക്കും വയൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു

മുണ്ടക്കയം : വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇനി ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും ഇനി പുറത്തു പോകണ്ട. ലഘു ഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ,സാനിറ്ററി നാപ്കിൻ,എന്നിവ സ്കൂൾ കോമ്പൗണ്ടിലെ കിയോസ്കിൽ ലഭിക്കുന്ന മാകെയർ പദ്ധതി മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മിതമായ നിരക്കിലാകും വിൽപ്പന. സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ പുറത്തുപോകുന്നത് ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും. കുടുംബശ്രീ വനിതകൾക്ക് വരുമാനം ലക്ഷ്യമിട്ടാണ് Read More…