weather

സംസ്ഥാനത്ത് മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും Read More…

obituary

പള്ളിക്കുന്നേൽ ത്രേസ്യാമ്മ ജോൺ അന്തരിച്ചു

ഭരണങ്ങാനം: പള്ളിക്കുന്നേൽ പരേതനായ പി.എഫ്.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (85) അന്തരിച്ചു. മൃതദേഹം ഇന്ന് 10ന് വസതയിൽ കൊണ്ടുവരും. സംസ്കാരം 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: സൂസമ്മ, കൊച്ചുറാണി, സജി (ദേവാലയ ശുശ്രൂഷി, ഭരണങ്ങാനം ഫൊറോനാ പള്ളി), മിനി, ബിജു, ബിജോ. മരുമക്കൾ: ജോർജ് വളനാമറ്റത്തിൽ അമ്പാറനിരപ്പേൽ, ബേബി മഠത്തിശ്ശേരിൽ വേഴാങ്ങാനം, ആൻസി ഇരുമ്പുകുത്തിയിൽ ഇളംകുളം, ജോസ് കൊച്ചുവീട്ടിൽ പ്രവിത്താനം, ഷൈനി വേണാട്ടുമറ്റം നരിയങ്ങാനം, ജി.എസ്.സ്മിത തിരുവനന്തപുരം.

moonilavu

മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിൽ ‘ചങ്ങാതിക്കൊരു മരം’ പദ്ധതി ഉദ്ഘാടനം ചെയ്തു

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ‘ചങ്ങാതിക്കൊരു മരം’ പദ്ധതി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യന് വൃക്ഷതൈ നൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. വീടിൻ്റെ പരിസരങ്ങളിലെ മരച്ചുവടുകളിൽ താനെ കിളിർത്തു വന്ന നല്ല കരുത്തുള്ള തൈകൾ വേര് അറ്റുപോകാതെ ഇളക്കിയെടുത്ത് പോട്ട് ചെയ്തോ, നഴ്സറികളിൽ നിന്ന് തൈകൾ വാങ്ങിയോ സ്കൂളിൽ എത്തിച്ച് തൻ്റെ ചങ്ങാതിയ്ക്ക് നല്കുന്നതാണ് പദ്ധതി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. അജിത്ത് ജോർജ്, Read More…

ramapuram

രാമപുരം കോളേജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി

രാമപുരം: മാർ ആഗസ്തിനോസ് കോളേജിലെ ഈ വർഷത്തെ ഗ്രാജുവേഷൻ സെറിമണി കോളേജ് ഓഡിറ്റോറിയത്തിൽ നടത്തി. മുൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർമാർ ഡോ. ജി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. വിദ്യാർഥികളിൽ നൈപുണ്ണ്യ വികസനം അനിവാര്യം എന്നും വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, ശോഭനമായ ഭാവി കൈവരിക്കണമെന്നും ഡോ. ജി ഗോപകുമാർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. എം. എസ്. ഡബ്ലിയു, എം എ എച് ആർ എം, എം. എസ്. സി. ഇലക്ട്രോണിക്സ്, എംഎസ് സി ബയോടെക്‌നോളേജി, Read More…

general

യാത്രയയപ്പ് സമ്മേളനം നടത്തി

മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ച് മലപ്പുറം ഹയർ സെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ട്ടറായി പ്രമോഷൻ ലഭിച്ച ഡോ: ഡി.ജെ സതീഷിന് പി റ്റി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പി ടി എ പ്രസിഡൻ്റ് കെ. റ്റി സനിൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി ,സ്കൂൾ എച്ച് എം. ആശാദേവ് Read More…

erattupetta

ലോക സംഗീത ദിനം ; സ്റ്റാർ സിംഗർ സീസൺ -1 പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മേഘമൽഹാർ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലോക സംഗീത ദിനം ആചരിച്ചു. സംഗീത ഉപകരണങ്ങളുടെ പ്രദർശനം, കരോക്കെ ഗാനമേള, വൃന്ദ വാദ്യം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. യുപി വിഭാഗം വിദ്യാർഥിനികൾക്കായി മേഘമൽഹാർ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്റ്റാർ സിംഗർ സീസൺ 1 എന്ന പേരിൽ മ്യൂസിക് കോമ്പറ്റീഷൻ്റെ പ്രഖ്യാപനം സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന നിർവഹിച്ചു. സംഗീത അധ്യാപിക സ്വപ്ന നാഥ് അധ്യക്ഷത വഹിച്ചു. മ്യൂസിക് Read More…

Blog melukavu

ലഹരി വിരുദ്ധ ബോധവൽക്കരണവും ഏകാംഗ നാടകവും

മേലുകാവ്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയും, മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് എൻഎസ്എസ് യൂണിറ്റും, ആന്റി നർക്കോട്ടിക് സെല്ലും, മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണവും ഏകാംഗ നാടകവും നാളെ (വ്യാഴം )11:0 ന് മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പാലാ മാർസ്ലീവ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റർജൂലി എലിസബത്ത് പ്രോഗ്രാമിൻ്റെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നിർവഹിക്കും. ഹെൻട്രി Read More…

kuravilangad

സാഹിത്യഗവേഷണം: ദേവമാതായിൽ ത്രിദിന അന്തർദേശീയ ശില്പശാല നാളെ ആരംഭിക്കും

കുറവിലങ്ങാട്: സാഹിത്യ ഗവേഷണത്തിലെ നൂതന പ്രവണതകളെ വിശകലനം ചെയ്യുന്ന ത്രിദിന അന്തർദേശീയ സെമിനാർ കുറവിലങ്ങാട് ദേവമാതാ കോളേജിൽ ഇന്ന് ആരംഭിക്കും. വിഷയ സ്വീകരണം, പഠനസമീപനം, രീതിശാസ്ത്രപരികല്പനകൾ, പൊതു മണ്ഡലവും ഗവേഷണവും തുടങ്ങിയ മേഖലകളാണ് സെമിനാറിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. കോളേജിലെ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെല്ലിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ്, മലയാളം ഗവേഷണകേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ Read More…

pravithanam

ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബും, മെഗാ സുംബാ ഡാൻസും

പ്രവിത്താനം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 26 വ്യാഴം രാവിലെ 11:30 ന് പാലാ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റേഷനിൽ വച്ച് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ്’ അവതരിപ്പിക്കുന്നു. എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, ADARRT പാലാ,KSRTC പാലാ,BRC പാലാ എന്നിവരുടെ പിന്തുണയോടെ നടത്തുന്ന പരിപാടി മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് 12.15 Read More…

kottayam

ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വോളിബോൾ മത്സരം നടത്തി

കോട്ടയം :ജില്ലാ സാമൂഹികനീതി ഓഫീസ്, നശാമുക്ത് ഭാരത് അഭിയാൻ (എൻ.എം.ബി.എ.) ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാതല വോളിബോൾ മത്സരം നടത്തി. നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ടീം അംഗങ്ങൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മത്സരത്തിന്റെ ഉദ്ഘാടനവും അദ്ദഹം നിർവഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്രട്ടറി മായാദേവി, ജില്ലാ സാമൂഹ്യനീതി Read More…