poonjar

കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ഇൻഡസ്ട്രി ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും

പൂഞ്ഞാർ :കോട്ടയം ജില്ലയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ഐ.എച്ച്.ആർ ഡി യുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ക്യാമ്പസുകളെ വ്യവസായി യൂണിറ്റുകളുമായി ബന്ധിപ്പിക്കുന്നതിനായി ഐ എച്ച് ആർ ഡി വിഭാവനം ചെയ്തു നടത്തിവരുന്ന പദ്ധതിയായ ഇൻഡസ്ട്രി ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും 2025 ജൂൺ5 ന് വൈകുന്നേരം 4 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടും. ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ Read More…

pala

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ രാപകല്‍ സമരയാത്രക്ക് പാലായില്‍ വമ്പിച്ച പൗരസ്വീകരണം നല്‍കി

പാലാ: ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു നയിച്ച രാപകല്‍ സമരയാത്രക്ക് ളാലംപാലം ജംഗ്ഷനില്‍ വമ്പിച്ച സ്വീകരണം നല്‍കി. ക്യാപ്റ്റന്‍ എം.എ ബിന്ദുവിനെ ഹാരമണിയിച്ചു സീകരിച്ചു. യുഡിഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ തോമസ് കല്ലാടന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏ.കെ ചന്ദ്രമോഹന്‍, എന്‍. സുരേഷ്, മോളി പീറ്റര്‍, ജോര്‍ജ് Read More…

pala

സമരയാത്രയിൽ നോട്ടുമാല ധരിക്കുന്നതിനെതിരെ പരാതി

പാലാ: ആശാ വർക്കർന്മാരുടെ രാപകൽ സമരയാത്രയുടെ ഭാഗമായി ജാഥാ അംഗങ്ങളെ നോട്ടുമാല അണിയിക്കുന്ന നടപടിക്കെതിരെ പരാതിയുമായി പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് രംഗത്തുവന്നു. നോട്ടുമാല തയ്യാറാക്കുന്നതും കറൻസി നോട്ടുകളിൽ എഴുതുന്നതും റിസർവ്വ് ബാങ്കിൻ്റെ ക്ലീൻ നോട്ട് പോളിസിക്ക് എതിരാണെന്ന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സ്വഭാവമുള്ള മുദ്രാവാക്യങ്ങളും സന്ദേശവും എഴുതിയിരിക്കുന്ന നോട്ടിന് നിയമസാധുത നഷ്ടപ്പെടുകയും അത്തരം നോട്ടിലെ അവകാശവാദം ആർ‌ബി‌ഐ (നോട്ട് റീഫണ്ട്) നിയമങ്ങളിലെ റൂൾ 5(2) പ്രകാരം നിരസിക്കപ്പെടുകയും Read More…

poonjar

ഡി.വൈ.എഫ്.ഐ പൂഞ്ഞാർ തെക്കേക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

പൂഞ്ഞാർ: ഡി.വൈ.എഫ്.ഐ പൂഞ്ഞാർ തെക്കേക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് തല വിതരണോദ്ഘാടനം സി.പി.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ടി.എസ് സിജു നിർവ്വഹിച്ചു. സെൻ്റ് ആൻ്റണീസ് എൽ.പി സ്കൂൾ പൂഞ്ഞാർ, സെൻ്റ് ജോസഫ് യു.പി സ്കൂൾ കുന്നോന്നി, ഗവ. എൽ.പി സ്കൂൾ കൈപ്പള്ളി, സി.എം.എസ് യു.പി സ്കൂൾ ഇടമല ഗവ. എച്ച് ഡബ്ളു എൽ.പി സ്കൂൾ കുന്നോന്നി എന്നിവിടങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിവിധ സ്കൂളുകളിൽ നടന്ന ചടങ്ങിൽ Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി നടത്തി

വെള്ളികുളം: പുതിയ അധ്യയന വർഷത്തിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലേക്ക് കടന്നുവന്ന നവാഗതരായ വിദ്യാർഥികൾക്ക് വർണ്ണാഭമായ സ്വീകരണമാണ് നൽകിയത്.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ നവാഗതരായ വിദ്യാർഥികൾക്ക് സ്വാഗതമേകി. ഗ്രാമപഞ്ചായത്ത് മെമ്പർ ബിനോയി ജോസഫ് പാലക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ആൻറണി കൊല്ലി തടത്തിൽ, സിനിമോൾ ജിജി വളയത്തിൽ ,ലിൻസി കുഴിപ്പറമ്പിൽ,സിസ്റ്റർ ലിറ്റിൽ ഫ്ലവർ ചെരുവിൻ പറമ്പിൽ Read More…

erattupetta

ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം

ഈരാറ്റുപേട്ട: വർണാഭമായ പരിപാടികളോടെ ഗവ ഹയർ സെക്കന്ററി , സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. അറിവിന്റെ അക്ഷര മുറ്റത്തെത്തിയ കുട്ടികൾക്ക് പഠനോപകരണവും , മധുര പലഹാരവും നൽകിയാണ് സ്വീകരിച്ചത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സുഹാന ജിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാധ്യക്ഷ ശ്രീമനി സുഹ്റ അബ്ദുൽ ഖാദർ യോഗം ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ അനസ് പാറയിൽ (, പിറ്റി എ പ്രസിഡന്റ്) ശ്രീ വിഎം അബ്ദുള്ളാ ഖാൻ (എസ്.എം.ഡി.സി ചെയർമാൻ,) Read More…

pravithanam

സെന്റ് മൈക്കിൾ ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പാലാ ഡി.വൈ.എസ്.പി. കെ സദൻ ഉദ്ഘാടനം ചെയ്തു

പ്രവിത്താനം : സെന്റ് മൈക്കിൾ ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പാലാ ഡി.വൈ.എസ്.പി. കെ സദൻ ഉദ്ഘാടനം ചെയ്തു. ബാല്യകാലം മുതൽ നല്ല ശീലങ്ങൾ കൈമുതലാക്കി രാഷ്ട്രത്തിന്റെ നിയമങ്ങൾ അനുസരിച്ച് വളരാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതിക മേഖലകളിൽ കൂടുതൽ സമയം വ്യാപരിക്കുമ്പോൾ ധാർമികത കൈവിടരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. നവാഗതരായ വിദ്യാർത്ഥികളെയും അവധിക്കാലത്ത് സ്കൂൾ നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയ കുട്ടികളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. സ്കൂൾ മാനേജർ വെരി. റവ. ഫാ.ജോർജ് Read More…

kadaplamattam

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം 𝟐𝐊𝟐𝟓

കടപ്ലാമറ്റം സെന്റ് ആന്റണീസ് പത്താം പിയൂസ് ഹാളിൽ പ്രവേശനോത്സവം രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ. ഫാദർ ജോസഫ് മുളഞ്ഞനാൽ ഉദ്ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ.ജോസഫ് തേവർ പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സോജൻ ജേക്കബ്‌, ഗ്രാമപഞ്ചായത്ത്‌വൈസ് പ്രസിഡന്റ് ശ്രീമതി ജയ്മോൾ റോബർട്ട്, യശ്വിൻ അഗസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എസ് എം വൈ എം കടപ്ലാമറ്റം യൂണിറ്റ് കുട്ടികൾക്കായി ശേഖരിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന്കുട്ടികൾക്ക് പായസം Read More…

uzhavoor

ഉഴവൂരിൽ ലോകപുകയില വിരുദ്ധ ദിനചാരണം നടത്തി

ഉഴവൂർ: പുകയില വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ഉഴവൂർ പഞ്ചായത്തിൽ പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. ദിനചാരണം ബഹു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻ ചാർജ് ശ്രീ. തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു. ഉഴവൂർ സ്പെഷ്യലിറ്റി ആശുപത്രിയുടെ സുപ്രണ്ട് ഇൻ ചാർജ് ഡോക്ടർ മനോജ്‌ കെ പ്രഭ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു. പുകയില ഉപയോഗത്തിനെതിരെ തുടർന്നും ക്യാമ്പയിനുകൾ നടത്തണമെന്നും പുകയില ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ്‌ ഇൻ ചാർജ് അറിയിച്ചു. ഉഴവൂർ Read More…

general

വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ആഘോഷമായി നടത്തി

വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ആഘോഷമായി നടത്തപ്പെട്ടു വികാരി ഫാ.സ്കറിയ വേകത്താനം ആഘോഷമായ പാട്ടു കുർബാന അർപ്പിച്ച് സന്ദേശം നൽകി. മാതാവിന്റെ ഗ്രോട്ടോയിലേക്ക് ജപമാലപ്രദക്ഷിണം നടത്തപ്പെട്ടു. തുടർന്ന് വണക്കമാസം പ്രാർത്ഥന,ലദീഞ്ഞ്, നേർച്ച പായസം വിതരണം എന്നിവ നടത്തി. ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ ജോർജ് പഴേ പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.