ഈരാറ്റുപേട്ട : പി .വി.അബ്ദുൽ വഹാബ് എം പി യുടെ ഫണ്ടിൽ നിന്ന് കാരക്കാട് എം എം എം യു എം യു പി സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ താക്കോൽദാനം മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, സെക്രട്ടറി റഫീഖ് മണിമല എന്നിവർ ചേർന്ന് സ്കൂൾ മാനേജറും കോട്ടയം ജില്ലാ മുസ്ലിം ലീഗ് ഖജഞ്ചിയുമായ ഹാജി കെ എ മുഹമ്മദ് അഷ്‌റഫ്, ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് സക്കീർ, ട്രസ്റ്റ് സെക്രട്ടറി കെ എ Read More…
Month: January 2026
ദേവമാതാ ഗ്രീൻ വേ: പാതയോര പൂന്തോട്ട പദ്ധതിയുമായി ദേവമാതാ എൻ.എസ്.എസ്.
കുറവിലങ്ങാട്: ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തവും മാതൃകാപരവുമായ ഒരു പദ്ധതിയുമായി ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റ് ശ്രദ്ധ നേടുന്നു. കുറവിലങ്ങാട് കോഴ ജംഗ്ഷൻ മുതൽ സെൻറ് ജോസഫ് കപ്പേള വരെ എം സി റോഡിൻ്റെ ഇരുവശങ്ങളും മനോഹരമായ പൂന്തോട്ടം ഒരുക്കുന്നതിനുള്ള പദ്ധതിക്കാണ് ഇന്ന് തുടക്കമായത്. ദേവമാതാ ഗ്രീൻ വേ എന്ന പേരിലുള്ള ഈ പദ്ധതി ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ഘട്ടം ഘട്ടമായി പൂർത്തിയാക്കും. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് Read More…
പരിസ്ഥിതി സംരക്ഷണറാലിയും പ്രതിജ്ഞയുമായി രാമപുരം കോളേജ്
പാലാ : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ രാമപുരം ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലിയും പ്രതിജ്ഞയുംനടത്തപ്പെട്ടു. പ്ലാസ്റ്റിക് നിർമാർജനം ജീവിതചര്യയാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും രാമപുരം ടൗണിലൂടെ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ റാലി മാനേജർ ഫാ ബെർക്മാൻസ് കുന്നുംപുറം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന റാലി രാമപുരം ജംഗ്ഷനിൽ പാലാ ഡി.വൈ. എസ്. പി. കെ സദൻ ഉദ്ഘാടനം ചെയ്തു.രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ പരിസ്ഥിതിദിന സന്ദേശം Read More…
പഠന സാമഗ്രികളും ഫലവൃക്ഷ തൈ വിതരണവും
പാലാ: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെയും പാലാ അൽഫോൻസ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ അരുണാപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ പഠന സാമഗ്രികളും ഫലവൃക്ഷ തൈ വിതരണവും വിതരണം നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ശ്രീമതി ഷൈനി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ സിബി മാത്യു മുഖ്യപ്രഭാഷണം നടത്തി. അരുണാപുരം വാർഡ് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ പരിസ്ഥിതി ദിനാഘോഷം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ വൃക്ഷത്തൈ നനച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ ആശുപത്രിയായി മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത് അഭിമാനകരമായ നേട്ടമാണെന്നു അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ ഉപയോഗരഹിതമായ തുണിത്തരങ്ങൾ ഉപയോഗിച്ചു നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ തുണിബാഗുകളുടെ ലോഞ്ചിംഗ് മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബുവിന് നൽകി നിർവ്വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ് ആൻഡ് Read More…
പരിസ്ഥിതി ദിനാചാരണം നടത്തി
ഈരാറ്റുപേട്ട : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ജൂൺ 5 പരിസ്ഥിതി ദിനാചാരണം ഹായാത്തുദ്ധീൻ ഹൈ സ്കൂൾ സംഘടിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ വെല്ലുവിളി നേരിടുന്ന പ്ലാസ്റ്റിക് മാലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കിറ്റ് അവതരിപ്പിച്ചു. വർധിച്ചു വരുന്ന മലിനീകരണങ്ങളുടെ പ്രയാസങ്ങൾ വിളിച്ചോതുന്നതായിരുന്നു സ്കിറ്റ്. പ്രകൃതി സംരക്ഷണത്തിനും ലഹരി വിരുദ്ധ പ്രഖ്യാപനങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് വിദ്യർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമായുള്ള സത്യ പ്രതിജ്ഞ സ്കൂൾ ലീഡർ ഫായിസ് മുഹമ്മദ് അവതരിപ്പിച്ചു. ശേഷം വൃക്ഷതൈ നടലും ചിത്ര രചന പ്രദർശനവും Read More…
കോവിഡ് 19 വ്യാപനം: ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന ആരോഗ്യമന്ത്രിയുടെ ആഹ്വാനത്തെ കാരുണ്യനിധിയാക്കി മാറ്റി
പാലാ: കോവിഡ് 19 വ്യാപനം തടയാൻ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന സംസ്ഥാന ആരോഗ്യമന്ത്രിയുടെ നിർദ്ദേശം കാരുണ്യനിധിയായി മാറി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസാണ് ആരോഗ്യമന്ത്രിയുടെ ആഹ്വാനത്തെ കാരുണ്യ നിധിയായി മാറ്റിയത്. രണ്ടാഴ്ച മുമ്പ് ഒരു ശസ്ത്രക്രിയയ്ക്കായി എബി ജെ ജോസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് 19 വ്യാപനം കേരളത്തിൽ ആരംഭിച്ച സാഹചര്യത്തിമായിരുന്നു അന്ന്. ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. Read More…
ഉഴവൂർ ഗ്രാമപഞ്ചായത്ത് ജൂൺ 5 പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടു
ഉഴവൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആൽപ്പാറ ഭാഗത്ത് പുറമ്പോക്ക് സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. പ്രസിഡൻ്റ് ഇൻ ചാർജ്ജ് തങ്കച്ചൻ കെ എം പരിസ്ഥിതി ദിനാഘോഷം മാവിൻ തൈ നട്ട് ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഞ്ജു പി ബെന്നി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബിനു ജോസ് തൊട്ടിയിൽ, മെമ്പർമാരായ ജെസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലട,ഏലിയാമ്മ കുരുവിള,മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ Read More…
ടീം റെസ്ക്യൂ ഫോഴ്സിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു
ഈരാറ്റുപേട്ട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടീം റെസ്ക്യൂ ഫോഴ്സ് നടപ്പാക്കുന്ന വൃക്ഷ തൈ നടൽ ടീം റെസ്ക്യൂ ഫോഴ്സ് രക്ഷാധികാരിയും ഡിവിഷൻ കൗൺസിലറുമായ പി എം അബ്ദുൽ ഖാദർ ടീം പ്രസിഡന്റ് വി എം നൗഷാദ് അംഗങ്ങളുടെ സാന്നിധ്യത്തിൽ M. L. P. S ഗ്രൗണ്ടിൽ തൈനട്ട് ഉദ്ഘാടനം നിർവഹിച്ചു.
“മരം ഒരു വരം” വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു
വെള്ളികുളം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രമേയമായ “പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പരിപാടികൾ നടത്തപ്പെട്ടു. ആൻ മരിയ തങ്കച്ചൻ കുന്നയ്ക്കാട്ട് , ബിൻസാ ബിൻസ് മുളങ്ങാശ്ശേരിൽ എന്നിവർ Read More…











