pala

പാലാ രൂപത പന്തക്കുസ്താ തിരുനാൾ ജൂൺ 8 ന് കത്തിഡ്രലിൽ

കത്തോലിക്ക കരിസ്മാറ്റിക് നവീകരണം പാലാ രൂപത സോണിന്റെ നേതൃത്വത്തിൽ പന്തക്കുസ്ത തിരുനാൾ സമുചിതമായി ആഘോഷിക്കുന്നു. 2025 ജൂൺ 8 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പാലാ സെന്റ് തോമസ് കത്തിഡ്രലിൽ നടത്തപ്പെടുന്നു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തും. റവ. ഫാ ജിൻസ് ചീങ്കല്ലേൽ HGN ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ശുശ്രൂഷകളുടെ സമയക്രമം : രാവിലെ9.30ന് ജപമാല, 10 ന് സ്തുതി ആരാധന, 10.20 ന് Read More…

uzhavoor

ഉഴവൂർ പഞ്ചായത്ത് ജംഗ്ഷനിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് കെ എം തങ്കച്ചൻ നിർവ്വഹിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഉഴവൂർ പഞ്ചായത്ത് ജംഗ്ഷനിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് കെ എം തങ്കച്ചൻ നിർവ്വഹിച്ചു. തദവസരത്തിൽ ഉഴവൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റം എഴാം വാർഡ് മെംബറുമായ ഏലിയാമ്മ കുരുവിള, അഞ്ചാം വാർഡ്, മെംബർ സിറിയക് കല്ലട, ഒട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാരി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

melukavu

ലോക പരിസ്ഥിതി ദിനാഘോഷം

മേലുകാവ് CMS HS സ്കൂളിൽ ലോകപരിസ്ഥിതിദിനാഘോഷം വളരെ ഗംഭീരമായി നടന്നു. അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്ക് വൃക്ഷതൈ വിതരണവും പഠനോപകരണങ്ങളുടെ വിതരണവും നടത്തപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ വിദ്യാർഥികൾ കൊണ്ടുവന്ന മരതൈകളും, ചെടികളും ശേഖരിച്ച്, സ്കൂൾ മുറ്റത്ത് നട്ടു. ഉച്ചയ്ക്ക്, സ്കൂൾ ലോക്കൽ മനേജർ റവ: ജോസഫ് മാത്യു അച്ചന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട മീറ്റിംഗിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു. അരുവിത്തുറ ലയൺസ് ക്ലബ്ബ് Read More…

kanjirappalli

ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജനിച്ച നവജാതശിശുക്കൾക്ക് ഫലവൃക്ഷ തൈകൾ സമ്മാനമായി നൽകി. പരിസ്ഥിതി സൗഹാർദമായ ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നത്തിനായി 2019 ൽ ആരംഭിച്ച തളിർ പദ്ധതിയുടെ നാലാം ഘട്ടമാണ് ഫലസമൃദ്ധി എന്ന പേരിൽ ഈ വർഷം നടപ്പിലാക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ പരിസ്ഥിതി ദിനത്തിൽ ചികിത്സ തേടി ആശുപത്രി സന്ദർശിച്ച വ്യക്തികൾക്കും, വഴി യാത്രക്കാർക്കും വിവിധ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. Read More…

erattupetta

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത് ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് ബ്ലോക്ക് അങ്കണത്തില്‍ വൃഷതൈ നട്ടു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ ബി മെമ്പർമാരായ ശ്രീമതി രമാ മോഹന്‍, ജെറ്റോ ജോസ്, അക്ഷയ് ഹരി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. സാം ഐസക്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി. എ സും സംയുക്തമായി കുടുംബശ്രീ വനിത ക്ഷീര കർഷകരെ ആദരിച്ചു

ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി. എ സും സംയുക്തമായി കുടുംബശ്രീ വനിത ക്ഷീര കർഷകരെ ആദരിച്ചു സിഡി എസ് ചെയർപേഴ്സൺ, ശ്രീമതി മോളി രാജുകുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ തങ്കച്ചൻ കെ എം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ സെക്രട്ടറിസുനിൽ എസ്, മെമ്പർ സെക്രട്ടറി സുരേഷ് ,വാർഡ് മെമ്പേർ മാരായ സുരേഷ് V. T, സിറിയക്ക് കല്ലട, റിനി വിൽസൺ മേരി സജി, എന്നിവർ പങ്കെടുത്തു. മരങ്ങാട്ടുപിള്ളി ഡയറി ഫാം ഇൻസ്‌ട്രെക്റ്റർ ജൂലി മാഡം കർഷകർക്ക് Read More…

general

മണിയംകുളം സെന്റ് ജോസഫ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

2025 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷിഭവൻ പൂഞ്ഞാറും പൂഞ്ഞാർ ഗ്രാമപഞ്ചായത്തും സംയുക്തമായി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ (മണിയംകുളം ) പരിസ്ഥിതി ദിനം ആചരിച്ചു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ നോബിള്‍ ഫലവൃക്ഷ തൈ നട്ട് കൊണ്ട്‌ പരിപാടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ. തോമസ് ജോസ്, വികസന കാര്യ ചെയർമാൻ ശ്രീമതി. സുശീല മോഹൻ, വാർഡ് മെമ്പര്‍ ശ്രീമതി. ഷാന്റി തോമസ്, CDS chairperson ശ്രീമതി. ജെസ്സി അഗസ്റ്റിൻ, Read More…

general

മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സും മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം നടത്തി

മുത്തോലി: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സും മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ. മാത്യു ആനത്താരയ്ക്കൽ CMI യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ലേബർ ഇൻഡ്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. ലയൺസ്‌ ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. പ്രസ്തുത സമ്മേളനത്തിൽ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഫലവൃക്ഷതൈകൾ Read More…

obituary

കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു. കെപിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളില്‍ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കൊല്ലം ശൂരനാട് സ്വദേശിയാണ് തെന്നല ബാലകൃഷ്ണപിള്ള. തെന്നല എന്‍ ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനാണ്. 1931 മാര്‍ച്ച് 11നാണ് ജനനം. തീരെ ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ച Read More…

obituary

കുഴിക്കാട്ട് ഹരികൃഷ്ണൻ നിര്യാതനായി

പനമറ്റം: കൂരാലി പൈക ആശുപത്രിപ്പടി എന്നിവിടങ്ങളിലെ അക്ഷയകേന്ദ്രങ്ങളുടെ സംരംഭകൻ കുഴിക്കാട്ട് ഹരികൃഷ്ണൻ(42) അന്തരിച്ചു. കുഴിക്കാട്ട് പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകനാണ്. അമ്മ: സുശീല. ഭാര്യ: സ്മിത ഹരികൃഷ്ണൻ, ചെറുവള്ളി വിബിൻ സദനം കുടുംബാഗം. മക്കൾ: ഹൃദിക് കൃഷ്ണ, ഹൃദയ കൃഷ്ണ (ഇരുവരും കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂൾ വിദ്യാർഥികൾ). സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.