sports

സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; മെസിയും സംഘവും എപ്പോഴെത്തുമെന്നുള്ള കാര്യത്തില്‍ വ്യക്ത നല്‍കി മന്ത്രി

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുമെന്ന് വ്യക്തമാക്കി സർക്കാർ. കായിക മന്ത്രി വി.അബ്ദു‌റഹിമാൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ലോക ചാംപ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്, മെസി വരും ട്ടാ..!’ എന്നാണ് മന്ത്രിയുടെ പോസ്റ്റ്. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് മന്ത്രി നന്ദിയുമറിയിച്ചിട്ടുണ്ട്. സ്പോൺസർ തുക നൽകാത്തതിനാൽ അർജന്റീന ടീം എത്തില്ലെന്ന് കഴിഞ്ഞമാസം വാർത്ത പുറത്തുവന്നിരുന്നു. കേരളത്തിലേക്കു വരാൻ ഏകദേശം 15 ദശലക്ഷം ഡോളർ (ഏകദേശം 128 കോടി രൂപ) ആണ് അർജന്റീന ഫുട്ബോൾ അസോസിയേഷനു Read More…

melukavu

മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ സമാപനം നടന്നു

മേലുകാവുമറ്റം: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കിയ മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ സമാപനം മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെൻ്ററിൽ നടത്തി. മേലുകാവുമറ്റം സെൻ്റ് തോമസ് ചർച്ച് വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന കൂടുതൽ പദ്ധതികൾ നടത്താൻ മാർ Read More…

kaduthuruthy

പി.എൽ.സി. ഫാക്ടറി കെ. ആർ.എൽ ഏറ്റെടുക്കണം: സമരസമതി ചെയർമാൻ സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: മുൻ ഭരണ സമതിയുടെ അഴിമതിമൂലം വർഷങ്ങളായി പൂട്ടി കിടക്കുന്ന കടുത്തുരുത്തി റബർ മാർക്കറ്റിങ്ങ് സൊസൈറ്റിയുടെ പാലകരയിലുള്ള പി.എൽ സി ഫാക്ടറിയും അതിനോട് ചേർന്നുള്ള പത്ത് ഏക്കർ സ്ഥലവും വെള്ളൂരിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ കേരളാ റബർലിമിറ്റഡ് (കെ. അർ.എൽ) ഏറ്റെടുത്ത് മിനി റബർ പാർക്ക് ആരംഭിക്കണമെന്ന് പി.എൽ സി സമര സമതി സർക്കാരിനോട് ആവശ്യപെട്ടു. ഒന്നര വർഷം മുൻപ് നടന്നനവകേരളാ സദസിൽ ഇത് സംബന്ധിച്ച്‌പി.എൽ.സി. സമര സമതി ചെയർമാനും , എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനറും മായ Read More…

poonjar

സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ലോക പരിസ്ഥിതിദിനം ആചരിച്ചു

പൂഞ്ഞാർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചും കേരള ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടികളോട് പ്രതിഷേധിച്ചും സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന വൃക്ഷത്തൈ നടീൽ ചടങ്ങിനോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. പി എസ് സുനിൽ ദേശീയ പതാക ഉയർത്തുകയും മണ്ഡലം സെക്രട്ടറിയും ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദും ചേർന്ന് ഫലവൃക്ഷ തൈ നടുകയും ചെയ്തു. പാർട്ടി ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ, ഷമ്മാസ് ലത്തീഫ്, മണ്ഡലം കമ്മിറ്റി അംഗം Read More…

pala

ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണം: കത്തോലിക്ക കോൺഗ്രസ്

പാലാ :ഒറീസയിൽ വ്യത്യസ്ത സംഭവങ്ങളിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും വിശ്വാസികൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. രാജ്യവ്യാപകമായി ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്. അക്രമവും കൊള്ളയടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ അഭിമുഖീകരിക്കേണ്ടി വരുന്നു. 90 വയസ്സുള്ള ഒരു വന്ദ്യവൈദികൻ ഉൾപ്പെടെ ഉള്ളവരെയാണ് ആക്രമിച്ചത്.ഒരു ജനാധിപത്യ രാജ്യത്തിൽ ഇത്തരം സംഭവങ്ങൾ ന്യായീകരിക്കപ്പെടാവുന്നതല്ല. കന്യാസ്ത്രീകൾക്കും കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനികൾക്കും നേരിടേണ്ടിവന്നത് ക്രൂരമായ അക്രമവും മാനസിക പീഡനവും ആണ്. അവരുടെ മനുഷ്യാവകാശങ്ങൾ എല്ലാം നിഷേധിക്കപ്പെട്ടു. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി കൊണ്ടാണ് ഈ അക്രമങ്ങൾ അരങ്ങേറിയത്. തൊഴിൽ പരിശീലനത്തിന്റെ Read More…

Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുറുമണ്ണ് സ്വദേശി സിബി ജോസഫിനെ ( 49 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കാവുംകണ്ടം ഭാഗത്ത് വച്ചായിരുന്നു അപകടം.

pala

പാലാ മുണ്ടുപാലം കുരിശുപള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് കൊടിയേറി

പാലാ : മുണ്ടുപാലം കുരിശുപള്ളിയിൽ വിശുദ്ധ അന്തോനീസി ന്റെ തിരുനാളിന് തുടക്കമായി. ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. പ്രധാന തിരുനാൾ ദിനമായ 13 ന് പ്രസുദേന്തി വാഴ്ചയും അഘോഷമായ വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടത്തും. ഞായറാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും വൈകിട്ട് 5 ന് ലദീഞ്ഞും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരി, ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ. ആന്റണി നങ്ങാപറമ്പിൽ, കൈക്കാരൻമാരായ Read More…

crime

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മണിമല സ്വദേശി അറസ്റ്റിൽ

കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ മണിമല സ്വദേശിയെ അറസ്റ്റ് ചെയ്തു. മണിമല പള്ളിത്താഴെ സന്തോഷ് ചാക്കോയെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി സ്വദേശിക്ക് അമേരിക്കയിൽ നാലു ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയതു പലതവണകളായി രണ്ടരലക്ഷം രൂപ കൈപ്പറ്റിയശേഷം ജോലി നൽകാതെയും പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. സന്തോഷിനു പള്ളിക്കത്തോട്, പാമ്പാടി, റാന്നി, ചങ്ങനാശേരി, പൊൻകുന്നം, പെരു പെട്ടി പോലീസ് സ്റ്റേഷനുകളിലായി സമാന കേസുകളും അടിപിടി കേസുകളും Read More…

Accident

വിവിധ അപകടങ്ങളിൽ 7 പേർക്ക് പരുക്ക്

കാഞ്ഞിരപ്പളളി: മേഖലയിലെ വിവിധയിടങ്ങളിൽ ഇന്ന് ഉണ്ടായ വാഹനാപകടങ്ങളിൽ 7 പേർക്ക് പരിക്കേറ്റു. രാവിലെ പൊടിമറ്റത്തിനു സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു പുഞ്ചവയൽ സ്വദേശികളായ 02 പേർക്കും മുണ്ടക്കയം സ്വദേശിനിക്കും പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി കൊരട്ടിക്ക് സമീപം ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറവാമൂഴി സ്വാദേശിക്ക് (28) പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തെ മുപ്പത്തിയൊന്നാം മൈലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വേലനിലം Read More…

general

ദുർബല വിഭാഗ വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതി വിഭാഗത്തിൽ തന്നെ അതിദുർബല വിഭാഗമായി പ്രത്യേകം പരിഗണിക്കുന്ന അരുന്ധതിയാർ, ചക്കിലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗക്കാർക്കായി പ്രത്യേകം നടപ്പാക്കുന്ന ദുർബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി 2025-26 വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങൽ, ഭവന നിർമാണം, ഭവന പൂനരുദ്ധാരണം, സ്വയം തൊഴിൽ, കൃഷി ഭൂമി, പഠനമുറി, ടോയ്‌ലറ്റ് നിർമാണം, സ്വയം തൊഴിൽ പരിശീലനം എന്നിങ്ങനെ വിവിധ പദ്ധതികളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഭൂമി വാങ്ങൽ, ഭവനനിർമാണം എന്നീ Read More…