കോട്ടയം :പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ കരാർ കാലാവധിക്കുള്ളിൽ പൂർത്തിയാക്കാത്ത വ്യക്തിയ്ക്ക് തടവു ശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മുണ്ടക്കയം സ്വദേശിനിയായ വി.എസ്. റംല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ആറ് മാസത്തിനുള്ളിൽ പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നൽകാമെന്ന കരാറിൽ മുണ്ടക്കയം പുത്തപുരയ്ക്കൽ സ്വദേശി സജി ആന്റണിയ്ക്ക് 17 ലക്ഷം രൂപ നിർമാണ ചെലവിനായി നൽകി. എന്നാൽ കാലാവധിക്കുളളിൽ എതിർകക്ഷി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കത്തതിനെ തുടർന്ന് പരാതിക്കാരി ജില്ലാ ഉപഭോക്തൃ തർക്ക Read More…
Month: January 2026
കൊഴുവനാൽ ലയൺസ് ക്ലബ് ചാർട്ടർ ഡേയും അഡ്വ.ടി വി. അബ്രാഹം അനുസ്മരണവും നടത്തി
കൊഴുവനാൽ: കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ ചാർട്ടർ ഡേ ആഘോഷവും ചാർട്ടർ പ്രസിഡൻ്റ് അഡ്വ. ടി വി അബ്രാഹത്തിൻ്റെ അനുസ്മരണവും നടത്തി. കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡൈനോ ജയിംസിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യാതിഥിയായി പങ്കെടുത്തു. സോൺ ചെയർമാൻ അഡ്വ. ജോസ് ചെരുവിൽ, ബ്ലഡ് ഡൊണേഷൻ ഡിസ്ട്രിക്ട് ചെയർപേഴ്സൺ ഷിബു തെക്കേമറ്റം, സെക്രട്ടറി ബിജു വാതല്ലൂർ, ട്രെഷറാർ മാത്തുക്കുട്ടി മണിയങ്ങാട്ടുപാറയിൽ, ഡോക്ടർ ആർ ടി Read More…
പേരകത്തുശ്ശേരിൽ മുഹമ്മദ് ഇർഷാദ് നിര്യാതനായി
ഈരാറ്റുപേട്ട: നടക്കൽ പേരകത്തുശ്ശേരിൽ മുഹമ്മദ് ഇർഷാദ് (59) അന്തരിച്ചു. ഭാര്യ: സലീന വലിയവീട്ടിൽ കുടുംബാംഗം. മക്കൾ: സുമിന, നിയാസ്, സൽമി. മരുമക്കൾ: സെയ്‌ഫുദ്ദീൻ, അൻവർ, ആസിയ. കബറടക്കം ഇന്ന് (13/ 05/ 2025) 11.30 ന് ഈരാറ്റുപേട്ട നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മൈക്രോസോഫ്ട് (എ. ഐ.) പഠനശിബിരം
ചേർപ്പുങ്കൽ : കോട്ടയം ജില്ലയിൽ ആദ്യമായി മൈക്രോസോഫ്ടിൻ്റെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ബി വി എം കോളേജിൽ വച്ച് മൈക്രോസോഫ്റ്റ് എ. ഐ. എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു.കോളേജിലെ ബി ഹബിൽ വച്ച് ജൂൺ 14 ശനിയാഴ്ച രാവിലെ 10 മണി മുതലാണ് ക്ലാസുകൾ. എ. ഐ യുടെ ഇന്നത്തെ സാധ്യതകൾ എന്നതാണ് പഠനവിഷയം. മൈക്രോസോ്റ്റിൻ്റെ അവാർഡ് ജേതാവും ഗ്ലോബൽ കമ്പനിയായ SOCXO യുടെ CTO യു മായ അനുരാജ് പരമേശ്വർ, മൈക്രോ സോഫ്റ്റ് പരിശീലകനായ അബിമെൽ എസ് Read More…
ചെമ്മലമറ്റം സ്കൂളിൽ വിജയോൽസവം
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ- വിജയോൽസവം സംഘടിപ്പിക്കുന്നു. നാളെ (വെള്ളി രാവിലെ പത്ത് മണിക്ക് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം റവ.ഡോ. അഗസ്റ്റ്യൻ പാലക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾമാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ്, പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടക്കാനി എന്നിവർ പ്രസംഗിക്കും ഫുൾ എപ്ലസ് നേടിയ ഇരുപത്തി ഒന്ന് വിദ്യാർത്ഥികളെ യോഗത്തിൽ ആദരിക്കും.
പൂഞ്ഞാർ – വെട്ടിപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കുവാൻ വേണ്ട നടപടികൾ വേഗത്തിലാക്കണം :പൂഞ്ഞാർ ടൗൺ വാർഡ് കോൺഗ്രസ് കമ്മറ്റി
പൂഞ്ഞാർ: ജലജീവൻ പദ്ധതിക്ക്, പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി, പൂഞ്ഞാർ – വെട്ടിപ്പറമ്പ്, P W D റോഡ് വെട്ടിപൊളിച്ചിരുന്നു. റോഡിന്റെ ഏകദേശം മധ്യഭാഗത്തു കൂടെയാണ് പൈപ്പ് ഇട്ടിരിക്കുന്നത്. റോഡ് വെട്ടിപൊളിച്ചു മൂടിയിട്ട്, ഒരു മാസം കഴിഞ്ഞെങ്കിലും ഗതാഗത യോഗ്യമാക്കാൻ വേണ്ട ഒരു പണികളും ചെയ്തിട്ടില്ല. നിരവധി സ്കൂൾ വണ്ടികൾ ഉൾപ്പെടെ പോകുന്ന റോഡിൽ, വണ്ടികൾ സൈഡ് കൊടുക്കുമ്പോൾ മണ്ണിൽ താഴ്ന്നു പോകുകയാണ്. പൂഞ്ഞാർ – വെട്ടിപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കുവാൻ വേണ്ട പണികൾ, അടിയന്തിരമായിചെയ്യണമെന്നവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ Read More…
അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ ദുരന്തം; 110 പേർ മരണപ്പെട്ടു
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു. 11 വർഷമാണ് വിമാനത്തിന്റെ കാലപ്പഴക്കം. എൻടിആർഎഫ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി. 1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീണത്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂന്ന് Read More…
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ നിന്നും എം ജി യൂണിവേഴ്സിറ്റി ബിദുദം കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ നിധീഷ് . ഈ വർഷം ബി.ബി.എ ഡിഗ്രി നേടി പുറത്തിറങ്ങുന്ന മധ്യപ്രദേശ് സ്വദേശി നിധീഷ് ഉയ്കെയെ കോളേജ് അധികൃതർ അഭിനന്ദിച്ചു. കൂത്താട്ടുകുളത്ത് സ്ഥിരതാമസമാക്കിയിരിക്കുന്ന മധ്യപ്രദേശ് സ്വദേശികളായ ചോട്ടിലാൽ, കാപ്സ്യ ദമ്പതികളുടെ മകനാണ് നിധീഷ്. മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, അഡ്മിനിസ്ട്രേറ്റർ മാരായ Read More…
എസ് എസ് എൽ സി പ്ലസ്ടു അവാർഡ് ദാനവും , പഠനോപകരണ വിതരണവും
പാതാമ്പുഴ എസ് എൻ ഡി പി ശാഖാ യോഗത്തിൽ പ്രവർത്തിക്കുന്ന ഗുരുകുലം കുടുംബയൂണിറ്റ് പാതാമ്പുഴയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും, കുട്ടികൾക്കുള്ള പഠന ഉപകരണ വിതരണവും നടത്തി. ഗുരുകുലം കൂടുംബയൂണിറ്റ് ചെയർമാൻ വിജയൻ പായിക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശാഖാ സെക്രട്ടറി ബിനു കെ കെ കിഴക്കേ മാറാംകുന്നേൽ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് രാജു കോട്ടക്കുന്നേൽ സമ്മാനദാനം നിർവഹിച്ചു. യോഗത്തിൽ വനിതാ സംഘം കേന്ദ്ര കമ്മറ്റിയംഗം സ്മിതാ Read More…
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽസർവ്വീസ് ക്ലബിൻ്റെയും, ലഹരി വിരുദ്ധ ക്ലബിൻ്റെയുംആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. എരുമേലി ExcisePreventive officer ഷഫീഖ് MH ക്ലാസ്സ് എടുത്തു. ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി Dr. ആശാദേവ് സ്വാഗതം അർപ്പിച്ചു. സീനിയർ അസിസ്റ്റൻറ്റ് റഫീഖ് പി.എ,സുനിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സോഷ്യൽ സർവ്വീസ് കൺവീനർ ശ്രീമതി ജസ്റ്റീന KJ നന്ദി അർപ്പിച്ചു.











