പൂവരണി : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ പൂവരണിയിൽ വയോജന സൗഹൃദ ഓപ്പൺ ജിം നിർമ്മാണം പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. പാല – പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി .റോഡ് സൈഡിൽ നിർമ്മിച്ചിരിക്കുന്ന ജിം ചെറുപ്പക്കാർക്കും , പ്രായമായവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയും. ഒരേസമയം പത്ത് പേർക്ക് വ്യായാമം ചെയ്യാൻ കഴിയുന്ന Read More…
Month: January 2026
വിമാനാപകടത്തിൽ മരണമടഞ്ഞവർക്ക് രാമപുരം കോളേജിന്റെ ആദരാഞ്ജലികൾ
പാലാ: രാഷ്ട്രത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അഹമ്മദ്ബാദിൽ വിമാനാപകടത്തിൽ ദാരുണമായി മരണപ്പെട്ട ഹതഭാഗ്യരായ സഹോദരങ്ങൾക്ക് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു. സഹജീവികളുടെ ദുഃഖം നമ്മുടെയും ദുഖമാകണം എന്ന വലിയ സാമൂഹിക പ്രതിബധതയുടെ ഭാഗമായാണ് കോളേജിലെ എല്ലാ വിദ്യാർഥികളും ഒരുമിച്ച് ചേർന്ന് അനുശോചന ചടങ്ങ് സംഘടിപ്പിച്ചത്. മരണമടഞ്ഞവർക്ക് “ഹൃദയപൂർവ്വമായ ട്രൈബ്യുട്ട് ” എന്ന് ആഹ്വാനം ചെയ്ത് കോളേജ് അങ്കണത്തിൽ ‘റ്റി’ ആകൃതിയിൽ അണിനിരന്നാണ് അനുശോചനം അറിയിച്ചത്.അദ്ധ്യാപകരും വിദ്യാർഥികളും മെഴുകുതിരികൾ കത്തിച്ച് ഈ മഹാദുരന്തത്തിൽ Read More…
ഈരാറ്റുപേട്ട ബസ്റ്റാന്റ് പടിക്കൽ സിപിഐ പ്രതിഷേധ ധർണ്ണ നടത്തി
ഈരാറ്റുപേട്ട :യാതൊരു മുൻകരുതലും കൂടിയാലോചനകളും കൂടാതെ ബസ്റ്റാന്റ് പൊളിച്ച് കച്ചവടക്കാരെയും യാത്രക്കാരെയും വിദ്യാർത്ഥികളെയും ദുരിതത്തിലാക്കിയ മുനിസിപ്പൽ ഭരണാധികാരികളുടെ നടപടികൾക്കെതിരെ സിപിഐ ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധർണ്ണ പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ. പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ ഈരാറ്റുപേട്ട ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് എം എം മനാഫിന്റെ അധ്യക്ഷതയിൽ ധർണ്ണക്ക് ലോക്കൽ സെക്രട്ടറി സഖാവ് കെ ഐ നൗഷാദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എം Read More…
കോട്ടയം ജില്ലയിൽ ഖനനവും ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രയും നിരോധിച്ചു
കോട്ടയം :മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും ജൂൺ15 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂൺ 15 വരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ Read More…
ഈരാറ്റുപേട്ട ഉപജില്ല ഗൈഡിങ് ഏകദിന ക്യാമ്പ്
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദ്വിതീയ സോപാൻ എന്ന പേരിൽ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും ഗൈഡിങ് അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഏകദിന ക്യാമ്പ് നടത്തി. ഗൈഡിങ് യൂണിറ്റിലേക്ക് പുതുതായി പ്രവേശന ലഭിച്ച അംഗങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ഏതാനും പ്രവർത്തന പരിശീലനങ്ങൾ നടത്തുകയും ചെയ്തു. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന ക്യാമ്പ് സന്ദർശിച്ച് ഗൈഡ് അംഗങ്ങളുമായി സംവദിച്ചു. സീനിയർ അധ്യാപകൻ മുഹമ്മദ് ലൈസൽ, പി ജി ജയൻ Read More…
അതിശക്തമായ മഴയ്ക്കു സാധ്യത; കോട്ടയം ജില്ലയിൽ തുടർച്ചയായ അഞ്ചുദിവസം ഓറഞ്ച് അലെർട്ട്
കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ ജൂൺ 13 മുതൽ 17 വരെ(വെള്ളി മുതൽ ചൊവ്വ വരെ) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.
സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്
ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ഈ വരുന്ന ജൂൺ 21,22 തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും മാത്രം Read More…
സാമൂഹിക പ്രതിബദ്ധത, സഹോദര സ്നേഹം, കരുണാർദ്രമായ ഹൃദയത്തിലൂടെ സർവ്വമനുഷ്യരുടേയും നന്മ എന്നിവയാണ് വിദ്യാഭ്യാസത്തന്റെ ലക്ഷ്യം :ബിഷപ്പ് മാർ ജോസ് പുളിക്കൽ
പെരുവന്താനം : സാമൂഹിക പ്രതിബദ്ധത, സഹോദര സ്നേഹം, കരുണാർദ്രമായ ഹൃദയത്തിലൂടെ സർവ്വ മനുഷ്യരുടേയും നന്മ എന്നിവയാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ 2025 വർഷത്തെ യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ജെ തോമസ് എക്സ് എംഎൽഎ യോഗത്തിന് അധ്യക്ഷത വഹിച്ചു. നിശ്ചയദാർഢ്യത്തിന്റെയും, കഠിനാധ്വാനത്തിന്റെയും ഫലമായാണ് കോളേജിന് തുടർച്ചയായി റാങ്ക് നേട്ടങ്ങൾ കൈവരിക്കുവാന്‍ കഴിയുന്നതെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു. Read More…
ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ച് രക്തം ദാനം ചെയ്ത് ഫോട്ടോഗ്രാഫർമാർ
പാലാ: കാഴ്ച്ചകളുടെ വൈവിധ്യങ്ങൾ പകർത്തുന്നതിനൊപ്പം ജീവകാരുണ്യത്തിന്റെ സന്ദേശം കൂടി പകരുകയാണ് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പൊൻകുന്നം യൂണിറ്റിലെ അംഗങ്ങൾ.ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ചാണ് യൂണിറ്റിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തി രക്തം ദാനം ചെയ്തത്. ഫോട്ടോഗ്രാഫി മേഖലയിലെ തിരക്കുകൾക്കിടയിലും രക്തം ദാനം ചെയ്തതിലൂടെ മഹത്തായ സന്ദേശമാണ് ഫോട്ടോഗ്രാഫേഴ്സ് പകരുന്നതെന്ന് സന്ദേശം നൽകിയ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. രക്തം ദാനം നൽകിയവർക്ക് സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. അസോസിയേഷൻ Read More…
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി വിശ്രമകേന്ദ്രം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിർമിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. മന്ത്രി വി.എൻ. വാസവനാണ് ഉദ്ഘാടനം നിർവഹിച്ചത്. മെഡിക്കൽ കോളേജിലെ 1985 എംബിബിഎസ് ബാച്ച് 35 ലക്ഷം രൂപ മുടക്കിയാണ് വി ശ്രമകേന്ദ്രം നിർമിച്ചത്. കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ശുചിമുറി കൾ, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, കിടക്കാനായി രണ്ടുതട്ടുകളായുള്ള കിടക്കകൾ തുടങ്ങിയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന്റെ പ്രത്യേക നിർദേശപ്രകാരമാണ് 1985 എംബിബിഎസ് ബാച്ച് ഈ Read More…











