വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് – എസ്. പി.ജി യുടെ പ്രവർത്തനം ആരംഭിച്ചു. അധ്യാപക വിദ്യാർത്ഥികളുടെ സുരക്ഷിതം മുൻനിർത്തിയുള്ള കൂട്ടായ്മയാണ് എസ്.പി. ജി. വിദ്യാർഥികളുടെ ദൈനംദിന ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന മദ്യം, മയക്കു മരുന്ന് കെണികൾ, അക്രമവാസനകൾ, കുറ്റകൃത്യങ്ങൾഎന്നിവയിൽ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സമിതിയാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്. വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ വെച്ച് നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം Read More…
Month: January 2026
രക്തദാന ക്യാമ്പ് നടത്തി
പാലാ :ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസുമായി സഹകരിച്ച് ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. ജീവനക്കാർ രക്തം ദാനം ചെയ്തു. പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. പോസ്റ്റ്മാസ്റ്റർ രഞ്ജിത്ത് എം.എസ്, വിഷ്ണു സി.ബി, ബ്ലഡ് ബാങ്ക് അസി.മാനേജർ മനു കെ.എം എന്നിവർ പ്രസംഗിച്ചു.
ഉഴവൂർ സെന്‍റ് ജൊവാനാസ് യു.പി. സ്കൂളിന് ഗ്രാമപഞ്ചായത്ത് ലാപ്ടോപ് വാങ്ങി നൽകി
ഉഴവൂർ സെന്‍റ് ജൊവാനാസ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഉഴവൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് മെംബർ തങ്കച്ചൻ കെ. എം.-ന്‍റെ നേതൃത്വത്തിൽ ലാപ്ടോപ് വാങ്ങി നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രദീപയ്ക്ക് ലാപ്ടോപ് കൈമാറി. മെംബർമാരായ ബിനു ജോസ്, ഏലിയാമ്മ കുരുവിള, വൈസ് പ്രസിഡന്റ് അഞ്ചു. പി. ബെന്നി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി
ഈരാറ്റുപേട്ട: എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാന കമ്മറ്റിയുടെ ചുവട്-ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിൻ്റെ ഭാഗമായി എം.ഇ.എസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലി എം ഇ എസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ തെരുവുനാടകത്തിലൂടെ ഈരാറ്റുപേട്ട അഹമ്മദ് കുരിക്കൾ നഗർ ബോധവത്ക്കരണ സന്ദേശം നൽകി. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് വിങ്ങ് സംസ്ഥാന കമ്മിറ്റി അംഗം റയീസ് പടിപ്പുരക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ എം.ഈ.എസ് Read More…
അഹമ്മദാബാദ് വിമാനാപകടത്തിൽ മരണഅടഞ്ഞവർക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ആദരാഞ്ജലികൾ അർപ്പിച്ചു
ചെമ്മലമറ്റം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണഅടഞ്ഞവർക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിനോടപ്പം ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യം സങ്കട കടലായി മാറിയ – നിമിഷത്തിൽ രാജ്യത്തോടപ്പം ദു:ഖത്തിൽ പങ്കുചേരുകയും പ്രാർത്ഥനാ മലരുകൾ അർപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ സ്മൃതി മണ്ഡപത്തിൽ പുക്കൾ അർപ്പിച്ചു. അധ്യാപകരായ ജിജി ജോസഫ് . സിസ്റ്റർ – ഡിനാ തോമസ് സിസ്റ്റർ ജൂലി ജോസഫ് – റിന്റാ-സിബി എന്നിവർ നേതൃത്വം നല്കി.
വായനദിനം-പക്ഷാചരണത്തിന് വിപുലമായ പരിപാടികൾ
കോട്ടയം :വായനദിനവും വായന പക്ഷാചരണവും വിപുലവും വൈവിധ്യവുമാർന്ന പരിപാടികളോടെ ജില്ലയിൽ ആഘോഷിക്കാൻ ജില്ലാതല സംഘാടക സമിതി തീരുമാനിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ നടന്ന വായനപക്ഷാചരണം ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി വായനയുമായി ബന്ധപ്പെട്ട പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ഡിജിറ്റൽ വായനയ്ക്കു ഊന്നൽ നൽകിയുള്ള പരിപാടികളും സംഘടിപ്പിക്കും. വായനദിനം- പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ 19ന് രാവിലെ പത്തിന് മാന്നാനം സെന്റ് എംഫ്രേസ് സ്‌കൂളിൽ നടക്കുന്ന Read More…
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണമടഞ്ഞവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി രാമപുരം SHLP സ്കൂൾ
രാമപുരം: രാജ്യത്തെ ദു:ഖത്തിലാഴ്ത്തിയ വിമാന ദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് വേണ്ടി രാമപുരം SHLP- സ്കൂളിലെ കുഞ്ഞുങ്ങൾ പ്രത്യേക പ്രാർത്ഥന നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കത്തിച്ച മെഴുകുതിരിയും, മരണമടഞ്ഞവരുടെ ചിത്രങ്ങളും കുഞ്ഞു കരങ്ങളിലേന്തി അനുശോചനം അറിയിച്ചു. സഹജീവികളുടെ ദുഃഖം നമ്മുടെയും ദുഃഖമാകണം എന്ന ചിന്ത കുട്ടികളുമായി പങ്കുവച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ ദീപു സുരേന്ദ്രൻ, അധ്യാപകരായ ശ്രീമതി ബെറ്റ്സി മാത്യു, ജിബിൻ ജിജി, ജോയൽ ജോയി എന്നിവർ Read More…
കുടിവെള്ളത്തിന് വാട്ടർ എ.ടി.എം. ഒരുക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
വാഴൂർ: ലിറ്ററിന് ഒരു രൂപ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ എ.ടി.എം. സജ്ജമാക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ ചെലവിട്ടാണ് മൂന്ന് വാട്ടർ എ.ടി.എം. സ്ഥാപിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കറുകച്ചാലിലെയും ഇടയിരിക്കപ്പുഴയിലെയും കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് എ.ടി.എം. സ്ഥാപിച്ചത്. ഒരു രൂപ നാണയമിട്ട് സ്വിച്ച് അമർത്തുന്നതനുസരിച്ച് ഒരുലിറ്റർ പച്ചവെള്ളമോ തണുത്ത വെള്ളമോ ചൂടുവെള്ളമോ ലഭിക്കും. അഞ്ചുരൂപ നിക്ഷേപിച്ചാൽ അഞ്ചുലിറ്റർ കുടിവെള്ളം ലഭിക്കും. ആർ.ഒ.പ്ലസ്.യു.വി. ഫിൽറ്റർ ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കാനത്ത് വച്ച് ജീപ്പും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചു പെട്ടിഓട്ടോയിൽ സഞ്ചരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി അമീർ സാലിക്ക് ( 38) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. മല്ലികശേരി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൈക സ്വദേശി മനു മോഹൻ(35),കാക്കനാട് ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പാലാ സ്വദേശി ബെൻ ഏലിയാസ് ജോസഫിനും(22) കഴിഞ്ഞ Read More…
മുരിക്കുംവയൽ സ്കൂളിൽ ക്രിയേറ്റീവ് കോർണർ
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്രിയേറ്റീവ് കോർണർ പ്രവർത്തനം ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽസമഗ്ര ശിക്ഷ കേരളയും, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകശാലയും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ലാബുകളാണ് ക്രിയേറ്റീവ് കോർണർ. കുട്ടികളുടെനൈപുണി വികസനവും തൊഴിൽ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ഉള്ള ധാരണ രൂപീകരണവും വിവിധ വിഷയങ്ങളിലൂടെ ആർജ്ജിച്ചആശയങ്ങളുടെ പ്രബലനവും ഗവേഷണ മനോഭാവവും സംയോജിപ്പിച്ച് കൊണ്ട് നടത്തുന്ന കർമ്മ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. പൊതു വിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ ഇത്തരത്തിൽ Read More…











