പാലാ: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ മീനച്ചിൽ സ്വദേശികളായ അജോഷ് ( 38 ) രമ്യ (38 ) അഭിനവ് ( 12 ) അനുഷ (8 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ മീനച്ചിൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
Month: January 2026
ഡി സി എം എസ് സപ്തതി ആഘോഷം; വനിതാ സെമിനാർ നടത്തി
കോട്ടയം: മാതൃസ്നേഹം എല്ലാ സ്നേഹത്തിനും മുകളിലാണെന്ന് ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ഡിസിഎംഎസ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ലൂർദ് ഫൊറോന ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സെമിനാർ ഉ ദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെസിബിസി, എസ് സി, എസ്ടി, ബി സി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം ന ടത്തി. ഫൊറോന വികാരി ജേക്കബ് വട്ടക്കാട്, Read More…
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും; 5 ജില്ലകൾക്ക് റെഡ് അലേർട്ട്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 17 വരെ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും, ജൂൺ 15 -18 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 Read More…
പ്രതിഭാസംഗമം
മണിമല: കറിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി നടത്തിയ പ്രതിഭാസംഗമം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. സണ്ണി പൊരിയത്ത് സിഎംഐ അനുഗ്രഹ പ്രഭാഷണവും മണിമല പഞ്ചായത്ത് പ്രസിഡന്റ് സിറിൾ തോമസ് മുഖ്യപ്രഭാഷണവും നടത്തി. പ്രിൻസിപ്പൽ ഡോ. ഷാജി കുര്യാക്കോസ്, ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫ്, പഞ്ചായത്തംഗം മോളി Read More…
ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ്
കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ആതിഥേയത്വം വഹിക്കുന്ന ‘ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് 2025’ നാളെ (തിങ്കളാഴ്ച) രാവിലെ 10 ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണം നടത്തും. ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം Read More…
കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 10 വർഷങ്ങൾക്കു ശേഷം വലയിലാക്കി കാഞ്ഞിരപ്പള്ളി പോലീസ്
കാഞ്ഞിരപ്പള്ളി : കർണാടക കുടക് സ്വദേശിയായ ആനന്ദ് സാജൻ (വിക്രം – 36) ആണ് അറസ്റ്റിൽ ആയത്. 1 പവൻ തൂക്കം വരുന്ന സ്വർണമാല അപഹരിക്കുന്നതിനായി ടോം ജോസഫ് (25 )എന്ന യുവാവിനെ സുഹൃത്തുക്കളായ വിക്രവും ഒന്നാം പ്രതിയും അംഗപരിമിതനുമായ ദീപുവും ചേർന്ന് സൈനയ്ഡ് കൊടുത്ത ശേഷം തമിഴ്നാട്ടിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിനടന്ന പ്രതി കഴിഞ്ഞ 10 വർഷത്തിലധികമായി പോലീസിനെ കബളിപ്പിച്ച് ഒളിച്ചു കഴിയുകയായിരുന്നു. പ്രതിയെ പല പ്രാവശ്യം Read More…
പ്രൊഫ. കെ.നാരായണ കുറുപ്പ് സ്റ്റഡി സെൻ്റർ അവാർഡ് ഫാ. മാർട്ടിൻ മണ്ണനാൽ സി എം ഐയ്ക്ക്
കാഞ്ഞിരപ്പള്ളി: പ്രൊഫ. കെ നാരായണക്കുറുപ്പ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ രംഗത്തെ സംഭാവനകൾക്കുള്ള അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും ഏറ്റുവാങ്ങി. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: ലോക രക്ത ദാതാ ദിനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ എസ് എം വൈ എം കാഞ്ഞിരപ്പളളി ഫൊറോന വുമൺസ് സെൽ യൂണിറ്റിന്റെയും, കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വനിതാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മെഗാ രക്തദാന റാലി നടത്തി
കോട്ടയം: എസ് എച്ച് മെഡിക്കൽ സെൻററും തിരുഹൃദയ കോളേജ് ഓഫ് നേഴ്സിങ്ങും ലയൺസ് 318B യും ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രലും ചേർന്ന് മെഗാ രക്തദാന റാലി സംഘടിപ്പിച്ചു. എസ് എച്ച് മെഡിക്കൽ സെൻററിൽ നിന്നും ആരംഭിച്ച റാലി മെഡിക്കൽ സെൻറർ ഡയറക്ടർ സിസ്റ്റർ ജീന ഫ്ലാഗ് ഓഫ് ചെയ്തു. രക്തദാനത്തിന്റെ മഹത്വം വിളിച്ചോതുന്ന ഫ്ലാഷ് മോബ് തിരുഹൃദയ നേഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾ നാഗമ്പടത്ത് അവതരിപ്പിച്ചു. സമ്മേളനത്തിൽ മെഡിക്കൽ സെൻറർ സി ഓ ഓ ഡോക്ടർ Read More…
ഗവ.എച്ച്.എസ്.എസിൽ ക്രിയേറ്റീവ് കോർണറും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: തെക്കേക്കര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ക്രിയേറ്റീവ് കോർണറിൻ്റെയും ഓഡിറ്റോറിയത്തിൻ്റേയും ഉദ്ഘാടനവും വിജയോത്സവവും എസ്.എസ്.എൽ.സി ഉന്നത വിജയികൾക്കുള്ള സമ്മാനദാനവും പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽനിർവ്വഹിച്ചു. തുടർച്ചയായ 14-ാം വർഷവും സ്‌കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു മേനി വിജയം നേടിയിരുന്നു. കുട്ടികൾക്ക് തൊഴിൽ പരിശീലനം, തയ്യൽ, കുക്കിംഗ്, സോഫ നിർമ്മാണം, വയറിംങ്, പ്ലംബിങ്, ഫാഷൻ ഡിസൈനിംങ്, കേക്ക് നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നതിനായാണ് ക്രിയേറ്റീവ് കോർണർ പ്രവർത്തന സജ്ജമാകുന്നത്. അറിവ് നേടാം എന്നതിനൊപ്പം ജീവിത നൈപുണി Read More…











