aruvithura

അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷം നടന്നു

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്കൂൾ മാനേജർ Rev. Fr. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ശ്രീമതി സഹന ഫാത്തിമ മുഖ്യാതിഥി ആയിരുന്നു സ്കൂൾ പ്രിൻസിപ്പൽ ശ്രീ.സജി തോമസ് ഹെഡ്മാസ്റ്റർ ശ്രീ.ജോബിൻ ജോർജ്, P. T. A. പ്രസിഡന്റ് ശ്രീ തോമസ് മാത്യു എന്നിവർ മികച്ച വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ Read More…

obituary

വെച്ചൂ പറമ്പിൽ പി. ആർ.ഗോമതിയമ്മ അന്തരിച്ചു

കാഞ്ഞിരപ്പള്ളി : ഇടക്കുന്നം വെച്ചുപറമ്പിൽ പി ആർ ഗോമതിയമ്മ (89) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 ന് വീട്ടുവളപ്പിൽ. പരേത റാന്നി പെരുംതോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: ടി ആർ രവിചന്ദ്രൻ (മാനേജർ,പാറത്തോട് സർവീസ് സഹകരണ ബാങ്ക്, ഇടക്കുന്നം ശാഖ), അജിത് കുമാർ (ദുബായ്). മരുമക്കൾ: നിഷ, ആശ.

obituary

കടുവുങ്കൽ കെ.സി.ജോർജ് (ശൂരനാട്ട് ജോർജ്) നിര്യാതനായി

മുണ്ടക്കയം :പറത്താനം കടുവുങ്കൽ കെ.സി.ജോർജ് (ശൂരനാട്ട് ജോർജ് 70 ) നിര്യാതനായി മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാപള്ളി സെമിത്തേരിയിൽ. പിതാവ് :പരേതനായ തര്യൻ ചാക്കോ (ശൂരനാട്ട് ചാക്കോ ചേട്ടൻ ): പരേതയായ മറിയക്കുട്ടി ചാക്കോ ഭാര്യ: മേരി ജോർജ്. മക്കൾ: ജോജോ ജോർജ്,മരുമകൾ: സിന്ധു ജോജോ. കൊച്ചുമക്കൾ: ഡോണാ, ഡെന്നാ, ഡെന്നീസ്. കേരള ടുഡേ ഓൺലൈൻ ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ വിപിൻ രാജു ശൂരനാടൻ പരേതൻ്റ സഹോദര പുത്രനാണ്.

crime

ഞണ്ടുകല്ല് പാലത്തിന് സമീപം എംഡിഎംഎ യുമായി യുവാവ് പിടിയിൽ

ഈരാറ്റുപേട്ട : ഈരാട്ടുപ്പെട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരനും പാർട്ടിയും ചേർന്നു നടത്തിയ പട്രോളിങ്ങിനിടയിൽ തിക്കോയി പഞ്ചായത്ത്പടി ഞണ്ടുകല്ല് റോഡിൽ ഞണ്ടുകല്ല് പാലത്തിന് സമീപം വച്ച് സ് 330 മില്ലി ഗ്രാം എംഡിഎംഎ യും 3 ഗ്രാം ഉണക്ക ഗഞ്ചാവും കൈവശം വച്ച കുറ്റത്തിന് ഈരാറ്റുപേട്ട നടയ്ക്കൽ കാരോട്ടുപറമ്പിൽ കെ.എസ്. സുൽത്താൻ (25) എന്നയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു കേസ് എടുത്തു. ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഓഫീസിലെ ഷാഡോ എക്‌സൈസ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ. Read More…

general

മുരിക്കുംവയൽ സ്കൂളിൽ ക്രിയേറ്റീവ് കോർണർ പ്രവർത്തനം ആരംഭിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്രിയേറ്റീവ് കോർണർ പ്രവർത്തനം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽസമഗ്ര ശിക്ഷ കേരളയും,കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകശാലയും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ലാബുകളാണ് ക്രിയേറ്റീവ് കോർണർ. കുട്ടികളുടെ നൈപുണി വികസനവും തൊഴിൽ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ഉള്ള ധാരണ രൂപീകരണവും പൊതു വിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ ഇത്തരത്തിൽ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും ഈ പദ്ധതിക്കായി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അനുവദിച്ച എകസ്കൂൾ ആണ്. പ്ലബിങ്,വയറിംഗ് LED Read More…

moonilavu

മൂന്നിലവ് വലിയകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിൽ ‘വരവേൽപ്പ് 2025 ‘ നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള സ്കൂൾതല പ്രവേശനോത്സവം ഡോ. വി.വി ജോർജുകുട്ടി ( പ്രിൻസിപ്പൽ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പാലാ) ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ.കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. മായ അലക്സ് , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് Read More…

erattupetta

വരവേൽപ്പ് 2025

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വരവേൽപ്പ് എന്ന പേരിൽ സ്കൂൾ ആഘോഷമാക്കി. സ്കൂൾ മാനേജർ എംകെ അൻസാരി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി പി താഹിറ, ഹെഡ്മിസ്ട്രസ് എം പി ലീന ,വാർഡ് കൗൺസിലർ പി എം അബ്ദുൽ ഖാദർ, പി റ്റി എ പ്രസിഡൻറ് തസ്നീം മുഹമ്മദ്, അധ്യാപിക ഫെലിക്സാമ്മ ചാക്കോ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.

erattupetta

ഈരാറ്റുപേട്ട ടീം റെസ്ക്യൂ ഫോഴ്സ് ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട: ടീം റെസ്ക്യൂ ഫോഴ്സിൻ്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഇന്ന് വ്യാഴം ഉച്ചകഴിഞ്ഞ് 3 ന് പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കും. കൂടാതെലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കലും നടക്കും ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ മുഖ്യാതിഥി ആയിരിക്കും. ടീം റെസ്ക്യു പ്രസിഡൻ്റ് നൗഷാദ് വി.എം. അധ്യക്ഷത വഹിക്കും.ഫിലിപ്പ് മമ്പാട് ഇൻ്റർനാഷണൽ മൈൻഡ് ട്രെയിനർ & മോട്ടിവേഷൻ സ്‌പീക്കർ ക്ലാസ് നയിക്കും. പ്രസിഡൻ്റ് Read More…

general

പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം, പൊതുജനങ്ങള്‍ക്കുള്ളതല്ലെന്ന് ഹൈക്കോടതി ഉത്തരവ്

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ വാദിച്ചു. വാഹനങ്ങളിൽ ഇന്ധനം Read More…

general

പ്ലസ് വൺ പ്രവേശനോത്സവം നടത്തി

മുരിക്കുoവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. പിടിഎ പ്രസിഡണ്ട് കെടി സനിൽ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നസ്രീൻ പി ഫാസിമിനെ ആദരിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ , എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോക്ടർ ഡിജെ സതീഷ്, വിഎച്ച്എസ്ഇ Read More…