പൂഞ്ഞാർ: കടലാടിമറ്റം മാമ്പലകയിൽ കരുണാകരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് (29-05-25, വ്യാഴം) 2 ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്ത കടലാടിമറ്റം വാഴയിൽ കുടുംബാംഗം. മക്കൾ: സിന്ധു, സ്വപ്ന, സുനിൽ കുമാർ, പരേയായ സിനി മരുമക്കൾ: മനോജ് അള്ളുങ്കൽ കളത്തൂക്കടവ്, രശ്മി സുനിൽ കുളത്തുങ്കൽ പൂവത്താനി.
Month: March 2026
വേസ്റ്റ് ജി ബിൻ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി : മാലിന്യ സംസ്ക്കരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 21-ാം വാർഡിലെ ഗുണഭോക്താക്കൾക്ക് വേസ്റ്റ് ജി ബിൻ വിതരണം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു മാത്യു വിതരണോത്ഘാടനം നിർവ്വഹിക്കുന്നു. ദേശാഭിമാനി ലേഖകൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ സമീപം.
കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് കോട്ടയം നഗരസഭാ സൂപ്രണ്ടിന് പരുക്ക്
കോട്ടയം: കോട്ടയത്ത് മേൽക്കൂരയുടെ കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് കോട്ടയം നഗരസഭാ കുമാരനെല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിനാണ് പരുക്കേറ്റത്. ശ്രീകുമാറിന്റെ തലയിലാണ് കോൺക്രീറ്റ് പതിച്ചത്. സൂപ്രണ്ട് ഇരിക്കുന്ന ക്യാബിനിന്റെ മേൽകൂരയുടെ ഭാഗമാണ് മഴയെ തുടർന്ന് ഇടിഞ്ഞുവീണത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റ ശ്രീകുമാർ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ആനിപ്പടിയിൽ കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : കാലങ്ങളായി ശുദ്ധജലക്ഷാമം രൂക്ഷമായിരുന്ന ഈരാറ്റുപേട്ട നഗരസഭ 25-)o ഡിവിഷനിലെ ആനിപ്പടി പ്രദേശത്ത് സംസ്ഥാന ഭൂജല വകുപ്പിൽ നിന്നും 14.5 ലക്ഷം രൂപ അനുവദിച്ച് പുതിയ കുഴൽക്കിണർ നിർമ്മിച്ച് കുഴൽ കിണറിൽ നിന്നുള്ള ജലം ഉപയോഗിച്ച് പുതിയ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കി. പമ്പ് ഹൗസ്, മോട്ടോർ, ഓവർഹെഡ് ടാങ്ക്, പമ്പിങ് മെയിൻ പൈപ്പ്, വിതരണ പൈപ്പുകൾ എന്നിവയും സ്ഥാപിച്ചാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്. കാലങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന ആനിപ്പടി പ്രദേശത്തെ എഴുപതോളം കുടുംബങ്ങൾക്കാണ് ഈ Read More…
ആശ്വാസം; ജൂണിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. ഇതോടെ പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ ഓരോ യൂണിറ്റിനും എട്ട് പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം അഞ്ച് പൈസയായും ഏഴ് പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവായിട്ടുണ്ട്. ഈ വർഷം തന്നെ ഏപ്രിൽ മാസത്തിലും Read More…
നവീകരിച്ച പാലാ ടൗൺ അമലോത്ഭവ ജൂബിലി കുരിശുപള്ളിയുടെ ആശീർവാദ കർമവും മേയ്മാസ വണക്ക് സമാപനവും 31ന്
പാലാ: നവീകരിച്ച പാലാ ടൗൺ അമലോത്ഭവ ജൂബിലി കുരിശുപള്ളിയുടെ ആശീർ വാദ കർമവും മേയ്മാസ വണക്ക് സമാപനവും 31ന് വൈകുന്നേരം 5.30ന് നടക്കും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദകർമം നിർവഹിക്കും. 31ന് പുലർച്ചെ 5.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 5.30 ന് ജപമാല, വണക്കമാസ പ്രാർഥന, 6.30ന് നവീകരിച്ച കുരിശുപള്ളിയുടെ ആശീർവാദ കർമം. തുടർന്ന് പുറത്തുനമസ്കാരം. 50 വർഷത്തോടടുക്കുന്ന ഈ മഹാസൗധത്തിനു നഷ്ടപ്പെട്ടുകൊണ്ടിരുന്ന മനോഹാ രിതയും സംഭവിച്ചിരിക്കുന്ന കേടുപാടുകളും ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളജി ലെ ടെക്നിക്കൽ Read More…
കുട്ടിക്കൂട്ടം അവധിക്കാല പരിശീലന കളരി സംഘടിപ്പിച്ചു
കോട്ടയം: അവധിക്കാലത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 5, 6, 7, 8 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി കുട്ടിക്കൂട്ടം പരിശീലന കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന കളരിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, Read More…
ചരമവാർഷികവും ശ്രാദ്ധവും നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം സെന്റ് അഗസ്റ്റിൻസ് ഫൊറാന പള്ളിക്ക് സൗജന്യമായി നൽകിയ കൊതമ്പാനാനിയിൽ പത്രോസ് അച്ചന്റെ 70 ആം ചരമവാർഷികം കോളേജിന്റെ നേത്രത്വത്തിൽ ആചരിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വച്ച് വിശുദ്ധകുർബാനയും തുടർന്ന് ശ്രാദ്ധവും നടത്തപ്പെട്ടു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോളേജ് സ്റ്റാഫ് അംഗങ്ങളും ഇടവകാംഗങ്ങളും പങ്കെടുത്തു.
കൊവിഡ്; സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ല, മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് കൊവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനതല യോഗങ്ങൾ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തി. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി. രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം. രോഗ പ്രതിരോധ പ്രോട്ടോകോൾ ആശുപത്രിയിൽ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി. അതേസമയം, കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ Read More…
നിധീരിക്കൽ ജയന്തിദിനത്തിൽ നസ്രായ സമുദായ ഐക്യദീപം തെളിച്ച് സഭാ പിതാക്കന്മാർ
കുറവിലങ്ങാട് നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മഗൃഹത്തിൽ നിധീരിക്കൽ ജയന്തി ആചരണം നടന്നു. നിധീരിക്കൽ മാണിക്കത്തനാരുടെ നേതൃത്വത്തിൽ ആരംഭിച്ച നസ്രാണി ജാതി ഐക്യസംഘത്തിന്റെ ആനുകാലിക പ്രസക്തി വീണ്ടും ചർച്ചയായി. മാണിക്കത്തനാരുടെ ജന്മഗൃഹത്തിൽ അദ്ദേഹം ഉപയോഗിച്ച സുറിയാനിയിലുള്ള പ്രാർത്ഥനയോടെ ആരംഭിച്ച നസ്രാണി സമുദായ ഐക്യസമ്മേളനത്തിൽ പാലാ രൂപത ബിഷപ്പും സീറോ മലബാർ സഭയുടെ സഭൈക്യ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാൻ അധ്യക്ഷത വഹിച്ചു. നിധീരിക്കൽ മാണിക്കത്തനാർ നസ്രാണികളുടെ സിംഹമാണെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ആർക്കും എളുപ്പത്തിൽ അനുകരിക്കാനാവുന്ന വ്യക്തിത്വമല്ല Read More…











