Main News

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

uzhavoor

മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനവുമായി കെ സി വൈ എൽ കോട്ടയം അതിരൂപത പ്രസിഡന്റും ഉഴവൂർ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ജോണിസ് പി സ്റ്റീഫൻ

ആത്മീയമായ ഔന്നത്യത്തിൽ നിന്ന് കൊണ്ട് സഭയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നു കൊടുത്ത മാനവികതയുടെ മഹാ അപ്പസ്തോലൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ നിര്യാണത്തിൽ അഗാതമായ ദുഃഖം രേഖപെടുത്തുന്നു. യുവാക്കളെ സ്നേഹിക്കുകയും,സഭയുടെ ഭാവി യുവാക്കളിൽ ആണെന്ന് പ്രസ്താപിക്കുകയും ചെയ്ത പരിശുദ്ധ പിതാവ് യുവാക്കളുമായി സംവദിക്കുന്നതിലും അവരെ ചേർത്ത് നിർത്തുന്നതിലും അവർ നേരിടുന്ന പ്രശ്നങ്ങളെ സഭൽമകമായി അഭിസംബോധന ചെയ്യുന്നതിലും ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. പാർശവൽക്കരിക്കപ്പെട്ടവർക്ക്‌ വേണ്ടി, അഭയാർഥികൾക്ക് വേണ്ടി, ലൈംഗികന്യുനപക്ഷങ്ങൾക്ക് വേണ്ടി, പരിസ്ഥിതിക്കു വേണ്ടി സംസാരിക്കുകയും യുദ്ധങ്ങൾക്ക് എതിരായ ശക്തമായ Read More…

kozhuvanal

ഫുട്ബോൾ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് എച്ച്.എസ്സ് എസ്സിൽ , കൊഴുവനാൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു. സ്കൂൾ അസിസ്റ്റൻഡ് മാനേജർ റവ.ഫാ. ജയിംസ് ആണ്ടാശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ കൊഴുവനാൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ ആൻ്റണി ജേക്കബ്ബ് അടയ്ക്കാ മുണ്ടയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ.ബെല്ലാ ജോസഫ് , ഹെഡ്മാസ്റ്റർ സോണി തോമസ്, പിറ്റിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ ചന്ദ്രശേഖർ, ജോബി Read More…

crime

കോട്ടയത്ത് ഇരട്ടക്കൊലപാതകം; വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തിയത് ക്രൂരമായി

കോട്ടയം തിരുവാതുക്കലിൽ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിൽ മോഷണ ശ്രമം നടന്നിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വീടിനുള്ളിൽ മോഷണം നടന്നതിന്റെ സൂചനയില്ല. അലമാരയോ ഷെൽഫുകളോ കുത്തിത്തുറന്നിട്ടില്ല. ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിജയകുമാറിന്റെ മൃതദേഹം കിടന്നിരുന്നത് വീടിന്റെ ഹാളിലാണ്. ഭാര്യ മീരയുടെ മൃതദേഹം കിടന്നിരുന്നത് കിടപ്പു മുറിയിലും.വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. Read More…

Main News

‘ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല; പേര് ലാറ്റിനിൽ’: മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്. മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു.

aruvithura

അരുവിത്തുറ തിരുനാൾ ;ആഘോഷ പരിപാടികൾ ഒഴിവാക്കി, തിരുക്കർമ്മങ്ങൾ മാത്രം നടത്തും

അരുവിത്തുറ: പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് സിറോ മലബാർ സഭ സർക്കുലർ പ്രകാരം ആഘോഷ പരിപാടികൾ ഒഴിവാക്കി തിരുക്കർമ്മങ്ങൾ മാത്രം നടത്തി അരുവിത്തുറ തിരുനാൾ ആഘോഷിക്കാൻ തീരുമാനിച്ചു.

general

കണമല- എരുമേലി റോഡ് നവീകരണത്തിന് 10 കോടി

ശബരിമല പാതയായ എരുമേലി -കണമല റോഡിൽ വരുന്ന അഞ്ചുവർഷത്തേക്കുള്ള പരിപാലനത്തിനും നവീകരണത്തിനുമായി പെർഫോമൻസ് ബേസ്ഡ് റണ്ണിങ് കോൺട്രാക്ടിൽപ്പെടുത്തി പത്തു കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ തുക ഉപയോഗിച്ച് റോഡിൽ ഉണ്ടാകുന്ന കുഴികൾ അടയ്ക്കൽ, റോഡ് സുരക്ഷിതത്വ ക്രമീകരണങ്ങൾ, ക്രാഷ് ബാരിയർ സ്ഥാപിക്കൽ , റോഡ് മാർക്കിംഗ് , സൂചന, ദിശാ ബോർഡുകൾ സ്ഥാപിക്കൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിതെളിക്കൽ , ഓടകൾ ക്ലീൻ ചെയ്ത് വെള്ളമൊഴുക്ക്, പുതിയ ഓടകൾ നിർമ്മാണവും, Read More…

kottayam

ജനങ്ങളോടൊപ്പം നിന്ന മാര്‍പാപ്പ : ജോസ് കെ മാണി

കോട്ടയം:ആധുനിക ലോകത്ത് ആത്മീയതയുടെ പ്രകാശഗോപുരവും ധാര്‍മിക മൂല്യങ്ങളുടെ പ്രവാചക ശബ്ദവുമായി പ്രശോഭിച്ച അപൂര്‍വ തേജസ്സിന് ഉടമയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാസഭയ്ക്ക് മാത്രമല്ല ലോക ജനതയ്ക്കാകെ തീരാനഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. വന്ദ്യ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. രാഷ്ട്രത്തലവന്‍ മാര്‍ക്കൊപ്പമാണ് അദ്ദേഹത്തെ കാണുവാനും അനുഗ്രഹം വാങ്ങുവാനുള്ള അവസരം ലഭിച്ചത്. ഞങ്ങളെ ഓരോരുത്തരായി നേരില്‍കണ്ട് അദ്ദേഹം അനുഗ്രഹിച്ചു. എന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുമ്പോള്‍ ഭാരതത്തിലെ സഭയെക്കുറിച്ചും പ്രത്യേകിച്ച് കേരള Read More…

pravithanam

പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

പ്രവിത്താനം :പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രവിത്താനം ഇടവകയുടെ 400 വർഷത്തെ ചരിത്രവും വളർച്ചയും സമഗ്രമായി പ്രതിപാദിക്കുന്ന വെബ്സൈറ്റിൽ കഴിഞ്ഞകാലങ്ങളിൽ ഇടവകയെ നയിച്ച വികാരിമാർ, ഇടവകാംഗങ്ങളായ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ മാർ മാത്യു കാവുകാട്ട്, മോൺസിഞ്ഞോർ ജോസഫ് കുഴിഞ്ഞാലിൽ, മഹാകവി പി.എം. ദേവസ്യ എന്നിവരെ കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏവർക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള വെബ്സൈറ്റിൽ പ്രവിത്താനം ഫൊറോനയുടെ കീഴിൽ പ്രവർത്തിക്കുന്ന Read More…

erattupetta

അന്തരിച്ച മുന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ.കുഞ്ഞുമോൻ ഫോട്ടോ അനാച്ഛാദനവും, ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിന് കെ.കെ.കുഞ്ഞുമോന്‍ മെമ്പറുടെ നാമകരണവും

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അന്തരിച്ച മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ.കുഞ്ഞുമോന്‍ അവറുകളുടെ ഫോട്ടോ അനാച്ഛാദനവും, ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിന് കെ.കെ.കുഞ്ഞുമോന്‍ മെമ്പറുടെ നാമകരണവും ബഹു. പത്തനംതിട്ട എം.പി. ആന്‍റോ ആന്‍റണി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ സ്വാഗതം ആശംസിച്ചു. ആശംസകള്‍ അര്‍പ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ആനന്ദ് ജോസഫ്, ചാര്‍ലി ഐസക്, ജോസുകുട്ടി ജോസഫ് ബ്ലോക്ക് പഞ്ചായത്ത് വികസന Read More…