general

വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു. 26 ലക്ഷത്തിലേറെ പേർക്ക്‌ Read More…

general

ളാലം ബ്ലോക്ക് പഞ്ചായത്ത് തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ ആനന്ദ് മാത്യു ചെറുവള്ളി അദ്ധ്യക്ഷത വഹിച്ച യോഗം ബഹു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജെസ്സി ജോർജ് ഉദ്ഘാടനം നടത്തി. പ്രസ്തുത യോഗത്തിൽ വച്ച് ബ്ലോക്ക്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ സുഭാഷ് കെ. സി ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. Read More…

weather

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ആണ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും. നാളെ (05/04/2025 ) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 06/04/2025- ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 Read More…

poonjar

പിണറായി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നാളെ

പൂഞ്ഞാർ :എൽ.ഡി.എഫ് സർക്കാരിൻ്റെ ജനദ്രാഹ നടപടികൾക്കെതിരെയും ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ വെട്ടി കുറച്ച് കേരളത്തിലെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന എൽ.ഡിഎഫ് സർക്കാരിൻ്റെ നടപടിയെക്കെതിരെയും മാസപ്പടി ക്കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും യു.ഡി എഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ശനിയാഴ്ച) വൈകുന്നേരം 4 മണി മുതൽ പൂഞ്ഞാർ ടൗണിൽ രാപ്പകൽ സമരം നടത്തുകയാണ്. പ്രസ്തുത സമരത്തിൻ്റെ ഉദ്ഘാടനം യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ അഡ്വ. ഫിൽസൺ മാത്യൂസ് നിർവ്വഹിക്കുന്നു. കോൺഗ്രസ് പൂത്താർ തെക്കേക്കര Read More…

general

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ.ഡി റെയ്ഡ്

ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ (ഇ.ഡി) പരിശോധന. ഇന്ന് രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. ഇ.ഡി. സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏറെ വിവാദമായ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ് ഗോകുലം ഗോപാലൻ.

kottayam

പുരോഹിതരെ ആക്രമിച്ച തീവ്രവാധികളെ അറസ്റ്റ് ചെയ്യണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മധ്യപ്രദേശിലെ ജബൽപൂരിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട വർഗ്ഗീയ തീവ്രവാധികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ക്രൈസ്തവ സഭ നടത്തുന്ന ആശുപത്രികളിൽ ചികിൽസയും, സ്കൂളുകളിൽ പഠനവും നടത്തിയ ശേഷം കത്തോലിക്കാ പുരോഹിതർ നിർബന്ധിത മതം മാറ്റത്തിന് നേതൃത്വം നൽകുകയാണെന്ന വ്യാജ പ്രചരണം നടത്തുന്നവർ വർഗ്ഗീയ തീവ്രവാധികളാണെന്നും സജി ആരോപിച്ചു. ഇന്ത്യൻ ഭരണഘടന നൽകിയിരിക്കുന്ന മൗലിക അവകാശപ്രകാരം Read More…

thalanad

തലനാടൻ ഗ്രാമ്പുവിന് ഭൗമസൂചിക പദവി; ദേശീയ – അന്തർദേശീയ വിപണികളിൽ പ്രിയമേറും

തലനാട് : സുഗന്ധവിളകളിൽ പ്രധാനിയും പാചക മസാലക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്തതുമായ കരയാമ്പൂ എന്ന തലനാടൻ ഗ്രാമ്പുവിന് കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും സംയുക്ത ഇടപെടലിലൂടെ സവിശേഷ വിളകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഭൗമസൂചിക പദവി ലഭിച്ചു. പ്രാദേശികമായ പ്രത്യേകതകളാൽ ഉന്നത ഗുണനിലവാരത്തിലും ഔഷധഗുണങ്ങളാൽ സമ്പുഷ്‌ടവുമായ തലനാടൻ ഗ്രാമ്പുവിന് ഇനി ദേശിയ-അന്തർദേശിയ വിപണികളിൽ പ്രീയമേറും. കോട്ടയം മീനച്ചിൽ താലൂക്കിലെ മലമ്പ്രദേശമായ തലനാട് ഗ്രാമപഞ്ചായത്ത്, സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ഗ്രാമ്പു കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയോട് കൂടിയ സ്ഥിതിചെയ്യുന്ന Read More…

poonjar

വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബി.ജെ.പി ആഹ്ളാദപ്രകടനം നടത്തി

പൂഞ്ഞാർ : വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബി.ജെ.പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാറിൽ ആഹ്ളാദപ്രകടനവും മധുര പലഹാര വിതരണവും നടത്തി. തുടർന്ന് വഖഫ് ഭേദഗതി ബില്ലിന് എതിരെ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം.പി ആൻറ്റോ ആന്റണിയുടെ കോലംകത്തിച്ചു. ബി ജെ ജി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വാ മോഹൻ Read More…

obituary

സിപിഐഎം മുൻ തലനാട് ലോക്കൽ കമ്മിറ്റി അംഗം കെ എൻ കുമാരൻ നിര്യാതനായി

തലനാട് : സിപിഐഎം മുൻ തലനാട് ലോക്കൽ കമ്മിറ്റി അംഗം കാരാപ്ലാക്കൽ കെ എൻ കുമാരൻ (86) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) 2 പി എം ന് വീട്ടുവളപ്പിൽ.ഭാര്യ: തലപ്പുലം വാഴപ്പള്ളിൽ കമലമ്മ മക്കൾ: തങ്കച്ചൻ, ശോഭന, ലൈല, ഷൈല, ഷീബ, ബിന്ദു. മരുമക്കൾ: ശിവദാസ് കുന്നേൽ (തമ്പലക്കാട്), ഷൈനി പുത്തൻപുരയ്ക്കൽ (തൊമ്മൻകുത്ത്), വിജയൻ മുടവനാട്ട് (അടിവാരം), റജി പാറംതോട്ടിൽ (വെള്ളപ്പുര), പരേതനായ ഷാജി തട്ടുപുരയ്ക്കൽ (പുലിക്കുന്ന്), ബിന്ദു വാഴേപ്പറമ്പിൽ (ഉടുമ്പന്നൂർ).

general

ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം: അഡ്വ. ഷോൺ ജോർജ്

മകൾ പ്രതിയാണെന്ന് എസ്എഫ്ഐഓ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ ഇടപെട്ട് വരികയും അതിന്റെ പ്രോസിക്യൂഷൻ അനുമതി കേന്ദ്ര കോർപ്പറേറ്റ് അഫേഴ്സ് മന്ത്രാലയം നൽകുകയും ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് കേസിലെ പരാതിക്കാരൻ അഡ്വ.ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേസിന്റെ രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് ആണെങ്കിലും കേസിന്റെ പ്രസക്തി വർദ്ധിച്ചത് കെഎസ്എഡിസി എന്ന പൊതുമേഖല സ്ഥാപനം ഈ കേസിലേക്ക് വന്നതോടുകൂടിയാണ് 135 കോടി രൂപ തിരുമറിയുണ്ടായിരുന്നു എന്ന് പറഞ്ഞത് ഇപ്പോൾ 185 കോടി രൂപയായി ഈ Read More…