crime

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി

താമരശ്ശേരി പത്താം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാർഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി. പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും പ്രോസിക്യുഷൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു ജില്ലാ സെഷൻസ് കോടതിയുടെ വിധി. നിലവിൽ പ്രതികളായ 6 വിദ്യാർത്ഥികളും പേരും Read More…

general

നാൽപതാം വെള്ളി ആചരിച്ചു

പാമ്പൂരാംപാറ: നാൽപതാം വെള്ളി ആചരണത്തോടനുബന്ധിച്ച് കവീക്കുന്ന് പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി. ധന്യൻ കദളിക്കാട്ടിലച്ചൻ്റെ ഭവനത്തിങ്കൽ നിന്നാരംഭിച്ച കുരിശിൻ്റെ വഴിയ്ക്ക് ഫാ ജോസഫ് മൈലാപ്പറമ്പിൽ നേതൃത്വം നൽകി. തുടർന്ന് വ്യാകുലമാതാ തീർത്ഥാടനകേന്ദ്രത്തിൽ മൂന്നാനി സെൻ്റ് പീറ്റേഴ്‌സ് പള്ളി വികാരി ഫാ കുര്യൻ ആനിത്താനം വിശുദ്ധ കുർബാന അർപ്പിച്ചു. തിരുക്കർമ്മങ്ങൾക്കുശേഷം നേർച്ചക്കഞ്ഞി വിതരണവും നടത്തി. 18ന് ദുഃഖവെള്ളിയാഴ്ച രാവിലെ 11ന് കവീക്കുന്ന് പള്ളിയിൽ നിന്നും പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രത്തിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുമെന്ന് വികാരി Read More…

Accident

കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിച്ച് കയറി; 6 പേർക്ക് പരിക്ക്

ഏറ്റുമാനൂര്‍ – പാലാ റോഡില്‍ കുമ്മണ്ണൂരിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. 6 യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി സ്വദേശി എബിൻ ജെയിംസ് (22 ) തൊടുപുഴ സ്വദേശി ഡിയോണ ജോസ് (14 ) പാക്കിൽ സ്വദേശിനി വിജയകുമാരി (58 ) കൂത്താട്ടു കുളം സ്വദേശി ജോർജ് ( 60 ) തുടങ്ങാനാട് സ്വദേശികളും അമ്മയും മകനുമായ അജിത (43 ) അനന്ദു ( 12 ) എന്നിവർക്കാണ് Read More…

Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ വെച്ചൂച്ചിറ സ്വദേശികളായ നെബു ജേക്കബ് ( 52) ആശിഷ് റജി (17 ) മഞ്ജു സജു (42 ) റോൺ ( 17 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രണ്ട് മണിയോടെ വെച്ചൂച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.

erumely

എരുമേലിയിൽ വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു; ഭർത്താവിനും 2 മക്കൾക്കും ഗുരുതര പരുക്ക്

എരുമേലിയിൽ വീടിനു തീപിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്കു ഗുരുതരപരുക്കേറ്റു. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് മരിച്ചത്. തീപിടിത്തത്തിൽ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), മകൻ ഉണ്ണിക്കുട്ടൻ(22) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളിൽ തീ പടരുകയായിരുന്നു. തീ പടർന്നത് എങ്ങനെയെന്നു Read More…

aruvithura

നാൽപ്പതാം വെള്ളി ആചരണവും വല്യച്ഛൻ മലയിലേക്ക് കുരിശിന്റെ വഴിയും

അരുവിത്തുറ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ്.ജോർജ് ഫൊറോനാ പള്ളിയിൽ പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തുകൊണ്ട് നാല്പതാം വെള്ളി ആചരണവും വല്യച്ഛൻ മലയിലേക്ക് കുരിശിന്റെ വഴിയും നടത്തി. കുരിശിന്റെ വഴി മലമുകളിൽ എത്തിച്ചേർന്നപ്പോൾ രൂപത ഡയറക്ടർ റവ.ഫാ.ജോസഫ് നരിതൂക്കിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. രൂപതയിലെ വിവിധ ഇടവകകളിലെ പിതൃവേദിയുടെയും, മാതൃവേദിയുടെയും അംഗങ്ങൾ നേതൃത്വം നൽകി.

general

അപകടകരമായ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ഗുണകരമായതിനെ ആട്ടിപ്പായിക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാരിന്റേത് : പ്രസാദ് കുരുവിള

അപകടകരമായ മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ഗുണകരമായ വ്യവസായങ്ങളെ ആട്ടിപ്പായിക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. മദ്യവ്യവസായം സര്‍ക്കാരിനും, പൊതുസമൂഹത്തിനും കുടുംബങ്ങള്‍ക്കും വരുമാന നഷ്ടമുണ്ടാക്കുന്ന വരുമാനമാണ്. പെട്രോളും ലോട്ടറിയും നഷ്ടമുണ്ടാക്കുന്ന വരുമാനമല്ല. പൊതുജനം മദ്യം ഉപയോഗിക്കുക വഴി ഉണ്ടാക്കുന്ന റോഡപകടങ്ങള്‍, അക്രമങ്ങള്‍, കൊലപാതകങ്ങള്‍ ഇവയിലൂടെ സര്‍ക്കാരിനും പൊതുസമൂഹത്തിനുമുണ്ടാകുന്ന വരുമാന നഷ്ടം മദ്യവരുമാനത്തില്‍ നിന്നും ലഭിക്കുന്നതിന്റെ പതിന്‍മടങ്ങിരട്ടിയാണ്. സംസ്ഥാനത്തെ കള്ളുഷാപ്പുകളോട് പ്രകടിപ്പിക്കുന്ന പ്രീണനം എന്താണ്? സംസ്ഥാനത്തെ മുഴുവന്‍ പനകളും തെങ്ങുകളും ചെത്തിയാലും ഒരു Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ രക്തഗ്രൂപ്പുകൾ മാറിയുള്ള എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

പാലാ: രക്തഗ്രൂപ്പുകൾ മാറിയുള്ള അത്യപൂർ‌വ്വ എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. ഗുരുതര കിഡ്നി രോഗം ബാധിച്ച പാലാ സ്വദേശിനിയായ 18 വയസ്സുകാരിക്കാണ് വ്യത്യസ്ത ഗ്രൂപ്പായിരുന്ന മാതാവിന്റെ വൃക്ക മാറ്റിവെച്ചത്. രക്തഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നു ജില്ലയിൽ നടത്തിയ ആദ്യത്തെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണിത്. ഒ പോസിറ്റീവ് ഗ്രൂപ്പായ പെൺകുട്ടിക്ക് എ പോസിറ്റീവ് ഗ്രൂപ്പായ 51 കാരി മാതാവിന്റെ വൃക്ക മാറ്റി വെയ്ക്കുകയായിരുന്നു. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ.മഞ്ജുള Read More…

obituary

പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമ പഞ്ചായത്തംഗവും കുന്നോന്നി അങ്കണവാടി ഹെൽപ്പറുമായ പള്ളിക്കുന്നേൽ മോൻസി സണ്ണി നിര്യാതയായി

അടിവാരം: പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമ പഞ്ചായത്തംഗവും കുന്നോന്നി അങ്കണവാടി ഹെൽപ്പറുമായ പള്ളിക്കുന്നേൽ മോൻസി സണ്ണി (48) നിര്യാതയായി. സംസ്കാരം ശുശ്രൂഷ ഇന്ന് (11-04-25, വെള്ളി) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് അടിവാരം സെൻ്റ് മേരീസ് പള്ളിയിൽ. പരേത ഉള്ളനാട് കണ്ടത്തിൽ കുടുംബാംഗം. ഭർത്താവ് സണ്ണി. മക്കൾ: അൽഫോൻസ് മരിയ, ആൻ മരിയ (രണ്ട് പേരും പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ് സ്കൂൾ വിദ്യാർത്ഥിനികൾ).

general

സ്വർണവിലയിൽ വൻകുതിപ്പ് ; പവന്റെ വില 70,000 രൂപയിലേയ്ക്ക്

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകണം. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ Read More…